തിരുവിതാംകൂർ രാജാക്കന്മാർ ഓർത്തിരിക്കാൻ ഉള്ള Short Memory Code
Short Memory Code: അനിയുടെ കാർ അവിടെ ലക്ഷ്മി പാർക്കിൽ, സ്വാതി മാത്രo ആയപ്പോൾ വിശപ്പ് മൂലം സേതുവിനെ ചീത്ത പറഞ്ഞു.
1. അനി - അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ (1729 - 1758)
2. കാർ - കാർത്തികതിരുനാൾ രാമവർമ്മ (1758 - 1798)
3. അവിടെ - അവിട്ടം തിരുനാൾ ബാലരാമവർമ്മ (1798 - 1810)
4. ലക്ഷ്മി - റാണി ഗൗരി ലക്ഷ്മി ഭായി (1810 - 1815)
5. പാർക്ക് - റാണി ഗൗരി പാർവ്വതി ഭായി (1815 - 1829)
6. സ്വാതി - സ്വാതിതിരുനാൾ (1829 - 1846)
7. മാത്രം - ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ (1846 - 1860)
8. ആയപ്പോൾ - ആയില്യം തിരുനാൾ രാമവർമ്മ (1860 - 1880)
9. വിശപ്പ് - ശ്രീ വിശാഖം തിരുനാൾ (1880 - 1885)
10. മൂലം - ശ്രീമൂലം തിരുനാൾ (1885 - 1924)
11. സേതു - റാണി സേതുലക്ഷ്മി ഭായി (1924 - 1931)
12. ചീത്ത - ശ്രീചിത്തിരതിരുനാൾ (1931 - 1949)
0 അഭിപ്രായങ്ങള്‍