ഒറ്റപ്പദം - Kerala PSC Questions
ഒറ്റപ്പദം
- അക്ഷര ജ്ഞാനമുള്ളവന്‍ - സാക്ഷരന്‍
- അതിഥിയെ സല്‍ക്കരിക്കല്‍ - ആതിഥ്യം
- അധികം സംസാരിക്കുന്നവന്‍ - വാചാലന്‍
- അഭിമാനത്തോടുകൂടിയത്– സാഭിമാനം
- അമ്മ വഴിയുള്ള കുടുംബശാഖ - തായ്‌വഴി
- അയക്കപ്പെട്ടവൻ - പ്രേഷിതൻ
- അയക്കുന്നയാൾ - പ്രേഷകൻ
- അര്‍ഥത്തോടു കൂടിയത് - സാര്‍ഥകം
- അറിയാൻ ആഗ്രഹിക്കുന്നയാൾ - ജിജ്ഞാസു
- ആകാശത്തെ ഭേദിക്കുന്നത് - ആകാശഭേദി
- ആദരവോടുകൂടി - സാദരം
- ആദ്യത്തെ ദര്‍ശനം - ആദ്യദര്‍ശനം, പ്രഥമദര്‍ശനം
- ആവരണം ചെയ്യപ്പെട്ടത് - ആവൃതം
- ആശ നശിച്ചവന്‍ - ഹതാശന്‍
- ഇഹലോകത്തിലുള്ളത് - ഐഹികം
- ഉദ്യോഗ സംബന്ധമായത് - ഔദ്യോഗികം
- ഉയര്‍ച്ച ആഗ്രഹിക്കുന്നവന്‍ - അഭ്യുദയകാംക്ഷി
- ഉള്ളില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നത് - അന്തര്‍ലീനം
- ഋജുവായ ഭാവം - ആര്‍ജവം
- ഋഷിയെ സംബന്ധിച്ചത് - ആര്‍ഷം
- എല്ലാജനങ്ങള്‍ക്കും ഹിതകരമായ - സാര്‍വജനീനം
- കടക്കാൻ ആഗ്രഹിക്കുന്നയാൾ - തിതീർഷു
- കര്‍മങ്ങളില്‍ മുഴുകിയവന്‍ - കര്‍മനിരതന്‍
- കളിക്കുന്നതിനുള്ള കോപ്പ് - കളിക്കോപ്പ്
- കാണപ്പെട്ടവൻ - പ്രേക്ഷിതൻ
- കാണാൻ ആഗ്രഹിക്കുന്നയാൾ - ദിദൃക്ഷു
- കാണുന്നയാൾ - പ്രേക്ഷകൻ
- കുടിക്കാൻ ആഗ്രഹിക്കുന്നയാൾ - പിപാസു
- കുടിക്കാനുള്ള ആഗ്രഹം - പിപാസ
- കൃഷിയെ സംബന്ധിച്ചത് - കാര്‍ഷികം
- കൊല്ലുന്നവൻ - ഹന്താവ്
- ഗുരുവിന്റെ ഘാതകന്‍ - ഗുരുഘാതി
- ചാപല്യം കാണിക്കുന്നവന്‍ - ചപലന്‍
- ചിരകാലം ജീവിച്ചിരിക്കുന്നവന്‍ -ചിരഞ്ജീവി
- ചീനക്കാരനായ സഞ്ചാരി -ചീനസഞ്ചാരി
- ചേതനയുടെ ഭാവം - ചൈതന്യം
- ജനമില്ലാത്തിടം - വിജനം
- ജയിക്കാൻ ആഗ്രഹിക്കുന്നയാൾ - ജിഗീഷു
- ദു:ഖം ഉള്ളവള്‍ - ദു:ഖിത
- ദൂതന്റെ പ്രവൃത്തി - ദൗത്യം
- ദേവന്മാരുടെ സദസ്സ് - ദേവസദസ്സ്
- ദേശത്തോട് അഭിമാനമുള്ളവന്‍ - ദേശാഭിമാനി
- നയനത്തിന് അഭിരാമമായിട്ടുള്ളത് - നയനാഭിരാമം
- നാടകം എഴുതുന്ന ആള്‍ - നാടകകൃത്ത്
- നിരാശയുടെ ഭാവം - നൈരാശ്യം
- പങ്കുചേരുന്ന ആള്‍ - പങ്കാളി
- പഠിക്കാൻ ആഗ്രഹിക്കുന്നയാൾ - പിപഠിഷു
- പഠിക്കാനുള്ള ആഗ്രഹം - പിപഠിഷ
- പഠിക്കുന്ന ആള്‍ - പഠിതാവ്
- പന്ത്രണ്ടു വര്‍ഷക്കാലം - വ്യാഴവട്ടം
- പറയാനുള്ള ആഗ്രഹം - വിവക്ഷ
- പാവനമായ ചരിത്രത്തോടു കൂടിയവള്‍ - പാവനചരിത
- പിശാചിനെ സംബന്ധിച്ചത് - പൈശാചികം
- പുത്രന്റെ ഭാര്യ - സ്‌നുഷ
- പേടിപ്പിക്കുന്ന സ്വപ്നം - പേടിസ്വപ്‌നം
- പ്രകൃതിക്ക് അനുകൂലം - പ്രകൃത്യനുകൂലം
- ഭക്ഷിക്കാൻ ആഗ്രഹിക്കുന്നയാൾ - ബുഭുക്ഷു
- ഭക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ആള്‍ - ബുഭുക്ഷു
- ഭാഗ്യത്തെ ദാനം ചെയ്യുന്നത് - ഭാഗ്യപ്രദാനം
- ഭൂമിയെ സംബന്ധിച്ചല്ലാത്തത് - അഭൗമം
- ഭൃഗുവംശത്തില്‍ പിറന്നവന്‍ - ഭാര്‍ഗവന്‍
- മനസ്സിനെ സംബന്ധിച്ചത് - മാനസികം
- മറ്റൊന്നുമായി ലയിച്ചുചേരല്‍ - തന്മയീഭാവം
- മോക്ഷം ആഗ്രഹിക്കുന്നയാൾ - മുമുക്ഷു
- യദുവംശത്തില്‍ ജനിച്ചവന്‍ - യാദവന്‍
- യുദ്ധം ചെയ്യുന്നവൻ - യോദ്ധാവ്
- രഘുവംശത്തില്‍ ജനിച്ചവന്‍ - രാഘവന്‍
- വചിക്കുന്നവൻ - വക്താവ്
- വധിക്കാൻ സാധിക്കാത്തവൻ - അവധ്യൻ
- വളരെ പഴയത് - പ്രാക്തനം, പ്രാചീനം
- വഴിയില്‍ക്കൂടി പോകുന്നവന്‍ - വഴിപോക്കന്‍
- വസന്തത്തിന്റെ ശ്രീ - വാസന്തശ്രീ
- വാതില്‍ കാവല്‍ക്കാരി - വേത്രവതി
- വിദ്യയെ അര്‍ഥിക്കുന്നവന്‍ - വിദ്യാര്‍ഥി
- വിഷാദമുള്ളവന്‍ - വിഷാദി
- ശ്രദ്ധയുള്ളവന്‍ - ശ്രദ്ധാലു
- സമൂഹത്തെ സംബന്ധിച്ചത് - സാമൂഹികം
- സര്‍വവും സഹിക്കുന്നവള്‍ - സര്‍വംസഹ
- സഹിക്കാന്‍ കഴിയുന്നത് - സഹ്യം
- സഹിക്കാന്‍ പ്രയാസമായത് - അസഹ്യം
- സ്വന്തം അഭിപ്രായം - സ്വാഭിപ്രായം
0 അഭിപ്രായങ്ങള്‍