കേരളപ്പിറവി ക്വിസ് / Kerala Piravi Quiz in Malayalam 2023
കേരളപ്പിറവി ക്വിസ് / കേരള പിറവി ചോദ്യോത്തരങ്ങള്‍ / Kerala Piravi Quiz
- കേരളത്തിലെ ജില്ലകളുടെ എണ്ണം - 14
- ജില്ലാ പഞ്ചായത്തുകളുടെ എണ്ണം - 14
- കേരളത്തിലെ ജനസംഖ്യ - 3,34,06,061
- സാക്ഷരതയില്‍ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം - കേരളം
- സാക്ഷരത നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല - പാലക്കാട്
- സാക്ഷരത ഏറ്റവും കൂടുതലുള്ള ജില്ല - പത്തനംതിട്ട
- ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉള്ള ജില്ല - മലപ്പുറം
- കേരളത്തില്‍ ഏറ്റവും കുറവ് സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉള്ള ജില്ല - വയനാട്
- തിരുവിതാംകൂറിലെ ആദ്യ കോളേജ് - സിഎംഎസ് കോളേജ്
- അണക്കെട്ട് സുരക്ഷ അതോറിറ്റി നിലവില്‍ വന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനം - കേരളം
- കേരളത്തില്‍ ആകെയുള്ള ലോക്‌സഭാ സീറ്റുകള്‍ - 20
- കേരളത്തില്‍ നിലവിലുള്ള രാജ്യസഭാ സീറ്റുകള്‍ - 9
- കേരള സംസ്ഥാനത്തിന്റെവിസ്തീര്‍ണ്ണം എത്ര - 38863 ച.കി.മി.
- ഇന്ത്യയുടെ ആകെ വിസ്കീര്‍ണ്ണത്തിെ ന്‍റ എത്ര ശതമാനമാണ് കേരളത്തിന്റെ വിസ്തീര്‍ണ്ണം - 1.18%
- കേരളത്തിന്‍റ ശരാശരി വീതി (കിഴക്ക് പടിഞ്ഞാറ്) എത്ര - 35 മുതല്‍ 120 കിലോമീറ്റര്‍ വരെ
- ഇടവപ്പാതിയുടെ മറ്റൊരു പേര് - കാലവര്‍ഷം - തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍
- വടക്കു കിഴക്ക് മണ്‍സൂണിനെ കേരളത്തില്‍ എന്ത് വിളിക്കുന്നു - തുലാവര്‍ഷം
- തിരുവാതിര ഞാറ്റുവേലയുടെ കാല ദൈര്‍ഘ്യം എത്ര - 15 ദിവസം
- കേരളത്തിന്റെ ശരാശരി വര്‍ഷപാതം എത്ര - 300 സെ.മീ
- എത്ര നീളമുള്ള പുഴകളെയാണ് കേരളത്തില്‍ നദിയായി കണക്കാക്കുന്നത് - 15 കി.മീ
- കേരളത്തിലെ നദികളില്‍ ഇടത്തരം നദികളുടെ ഗണത്തില്‍ വരുന്ന എത്ര നദികളുണ്ട് - 4
- യൂറോപ്യന്മാര്‍ കടല്‍ മാര്‍ഗ്ഗം ഇന്ത്യയിലേക്ക് വന്ന ആദ്യ സംസ്ഥാനം - കേരളം
- എല്ലാ ജില്ലകളിലും നേത്രബാങ്ക്, ഐ കളക്ഷന്‍ സെന്‍റര്‍ എന്നിവ ആരംഭിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം - കേരളം
- വിവാഹമോചനം ഏറ്റവും കൂടുതലുള്ള ജില്ല - തിരുവനന്തപുരം
- കേരളത്തിലെ നദികളില്‍ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം - 41
- പെരിയാര്‍ ഉത്ഭവിക്കുന്നത് എവിടെ നിന്നുമാണ് - ശിവഗിരിമല
- കേരള സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാണുന്ന മണ്ണിനം - ലാറ്ററേറ്റ്
- പെരുന്തേനരുവി വെള്ളച്ചാട്ടം ഏത് നദിയിലാണ് - പമ്പ
- അതിരപ്പള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ ഏത് നദിയിലാണ് - ചാലക്കുടിപ്പുഴ
- കടലുമായി ബന്ധപ്പെടാത്ത കായലുകളെ വിളിക്കുന്ന പേര് - ഉള്‍നാടന്‍ കായല്‍
- ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യം കടല്‍ തീരമുള്ള താലൂക്ക് -ചേര്‍ത്തല
- കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച് - മുഴുപ്പിലങ്ങാട്
- കേരളത്തിന്റെ ഭൂവിസ്തൂുതിയുടെ എത്ര ശതമാനമാണ് വനം - 29.1
- ഏറ്റവും കുറവ് വനമുള്ള ജില്ല - ആലപ്പുഴ (35 ച.കി.മി.)
- കേരളത്തിലെ ദേശീയോദ്യാനങ്ങളുടെ എണ്ണം - 5
- കേരളത്തില്‍ എത്ര വന്യജീവി സങ്കേതങ്ങളുണ്ട് - 17
- കേരളത്തിലെ എലിഫന്റ് റിസര്‍വ്വുകളുടെ ആകെ എണ്ണം എത്ര - 4
- പട്ടികവര്‍ഗ്ഗക്കാര്‍ ഏറ്റവും കൂടുതലുള്ള ജില്ല - വയനാട്
- പട്ടിക ജാതിക്കാര്‍ ഏറ്റവും കൂടുതലുള്ള ജില്ല - പാലക്കാട്
- കേരളം ഏതൊക്കെ ബയോസ്റ്റിയര്‍ റിസര്‍വ്വുകളുടെ പരിധിയില്‍ വരും - നീലഗിരി, അഗസ്ത്യമല
- വരയാടിന്റെ ശാസ്ത്രീയനാമം എന്ത് - നീല്‍ഗിരി ട്രാഗസ്
- കേരളത്തിന്റെ വിസ്തൃതിയില്‍ ഏറ്റവും കൂടുതല്‍ വരുന്ന ഭൂവിഭാഗം - മലനാട് 48%
- ഇന്ത്യയില്‍ ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എവിടെ - കേരളം
- പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി - ആനമുടി (2695മീറ്റര്‍)
- കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി - പെരിയാര്‍ (244 കി.മീ.)
- കുട്ടനാട്ടിലേക്ക് ഉപ്പ് വെള്ളം കേറാതിരിക്കാനായി നിര്‍മ്മിച്ച ബണ്ട് - തണ്ണീര്‍മുക്കം ബണ്ട്
- കുട്ടനാട്ടിലെ അധികജലം കടലിലേക്ക് ഒഴുക്കി കളയാനായി ഉണ്ടാക്കിയ സംവിധാനം - തോട്ടപ്പള്ളി സ്പില്‍വേ
- ആലപ്പുഴകൂടാതെ കുട്ടനാട് പ്രദേശം വ്യാപിച്ചു കിടക്കുന്ന ജില്ലകള്‍ - കോട്ടയം, പത്തനംതിട്ട
- ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായി വരുന്ന കൊടുമുടി - ആനമല
- പാലക്കാടന്‍ ചുരം സമുദ്ര നിരപ്പില്‍ നിന്നും എത്ര ഉയരത്തിലാണ് - 300മീറ്റര്‍
- സൈലന്‍റ് വാലി ദേശീയോദ്യാനത്തിന് അകത്ത് കൂടെ ഒഴുകുന്ന നദി - കുന്തിപ്പുഴ
- തെങ്ങിന്റെ ശാസ്ത്രീയനാമം എന്ത് - കോക്കസ് ന്യൂസിഫെറ
- ബ്യൂസെറസ് ബൈകോര്‍ണിസ് എന്തിന്റെ ശാസ്ത്രീയനാമമാണ് - മലമുഴക്കി വേഴാമ്പല്‍
- ഏത് രാജ്യത്തിന്റെ ദേശീയ പുഷ്പമാണ് കണികൊന്ന - തായ്‌ലൻഡ്
- 55. കണികൊന്നയ്ക്ക് ഇംഗ്ലീഷില്‍ പറയുന്ന പേര് - ഗോള്‍ഡന്‍ ഷവര്‍ ട്രീ
- ആനകളുടെ പരിപാലനം സംബന്ധിച്ച പ്രാചീന ഗ്രന്ഥങ്ങള്‍ - മാതംഗലീല, ഹസ്ത്യായുര്‍വേദം
- കാര്‍ഷിക സര്‍വ്വകലാശാലയുടെ തെങ്ങ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് - ബാലരാമപുരം
- കേരളത്തിലെ ഏറ്റവും പഴക്കംചെന്ന വ്യവസായ ധനകാര്യ സ്ഥാപനം - കെ.എഫ്.സി
- കരകൗശല ഗ്രാമമായി സര്‍ക്കാര്‍ 2007 ല്‍ ഏറ്റെടുത്ത ഗ്രാമം - ഇരിങ്ങല്‍
- മുല്ലപ്പരിയാര്‍ ഡാം നിര്‍മ്മിക്കപ്പെട്ട വര്‍ഷം -1895
- കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കേന്ദ്ര ഭരണ പ്രദേശം - പോണ്ടിച്ചേരി
- കേരളത്തിലെ ആദ്യ മെട്രോ റെയില്‍ - കൊച്ചി മെട്രോ
- കേരളത്തിലെ ഐ.ഐ.ടി സ്ഥിതി ചെയ്യുന്ന സ്ഥലം - പാലക്കാട്
- ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസര്‍വ്വ് എവിടെ സ്ഥിതി ചെയ്യുന്നു - കടലുണ്ടി - വള്ളികുന്ന്
0 അഭിപ്രായങ്ങള്‍