സമൂഹത്തിലെ പാര്‍ശ്വവത്കൃതവിഭാഗങ്ങളിൽ ഉൾപ്പെടുന്ന അവിവാഹിതരായ ട്രാന്‍സ് ജെൻഡേഴ്‌സ്, മാനസിക വൈകല്യം നേരിടുന്ന കുട്ടികൾ /അവരുടെ അമ്മമാർ, കിടപ്പുരോഗികൾ /അവരുടെ സംരക്ഷരായ സ്ത്രികൾ, വിധവകളായ വൃദ്ധകൾ തുടങ്ങിയവര്‍ക്ക് സൂക്ഷ്മസംരംഭങ്ങൾ ആരംഭിക്കാനുള്ള പദ്ധതിയേത്? പ്രത്യാശ
സംസ്ഥാനത്ത് പ്രളയക്കെടുതികൾ മൂലം ഉപജീവനമാര്‍ഗങ്ങാൾ നഷ്യപ്പെട്ട കുടുംബങ്ങൾക്ക് വരുമാനമാര്‍ഗങ്ങൾ കണ്ടെത്തിനല്‍കാനായി കുടുംബശ്രിയുടെ നേതൃത്വത്തിലാരംഭിച്ച സൗജന്യ സ്വയംതൊഴില്‍ പരിശിലന പരിപാടിയേത്? എറൈസ്
പരിശീലനം സിദ്ധിച്ച കുടുംബശ്രീ വൊളന്റിയര്‍മാര്‍ വീടുകൾ സന്ദര്‍ശിച്ച് ജീവിതശൈലി രോഗങ്ങളായ രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയവ യഥാസമയം പരിശോധിക്കുന്ന പരിപാടിയേത്? സാന്ത്വനം
വയോജനപരിപാലനത്തിന് പരിശിലനം സിദ്ധിച്ച എക്ണിക്യുട്ടിവുകളുടെ സേവനം ലഭ്യമാക്കിയ കുടുംബശ്രീയുടെ നൂതനസംരംഭമേത്? ഹര്‍ഷം
ലൈംഗികചൂഷണം തടയുക, ചൂഷണത്തിനിരയായവരെ മോചിപ്പിക്കുക, അവരെ പുനരധിവസിപ്പിക്കുക, പുനരേകീകരിക്കുക, സമൂഹത്തിലേക്ക് തിരിച്ചുകൊണ്ടുവരുക തുടങ്ങിയ പ്രവര്‍ത്തനങ്ങൾ നടപ്പാക്കാന്‍ അംഗീകൃത സംഘടനകൾക്ക് ധനസഹായമനുവദിക്കുന്ന പദ്ധതിയേത്? ഉജ്ജ്വല
രാത്രികാലങ്ങളില്‍ പൊതുഇടങ്ങളിലോ വീടുകളിലോ ഒറ്റപ്പെട്ടുപോകുന്ന സ്ത്രികൾക്ക് സുരക്ഷയൊരുക്കാനായി കേരള പോലീസ് നടപ്പാക്കുന്ന പദ്ധതിയേത്? നിഴല്‍
ലൈംഗികാതിക്രമങ്ങൾ , ആസിഡ് ആക്രമണങ്ങൾ, ഗാര്‍ഹികപീഡനം തുടങ്ങിയവ അതിജീവിച്ച സ്ത്രികൾക്കും കുട്ടികൾക്കും അടിയന്തര ധനസഹായം നല്‍കുന്ന പദ്ധതിയേത്? ആശ്വാസനിധി
ദുഷ്കരമായ സാഹചര്യങ്ങളിലും വിവിധ ജീവിതപ്രതിസന്ധികളിലും ചൂഷണത്തിന് വിധേയരാകുന്ന സ്ത്രികൾക്കും പെണ്‍കുട്ടികൾക്കും താമസസൗകര്യം, പുനരധിവാസം, വൈദ്യസഹായം, നിയമസഹായം എന്നിവ നല്‍കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെ വനിതാ-ശിശുവികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതിയേത്? സ്വധാര്‍ ഗൃഹ്
ഭിന്നശേഷിയുള്ള അമ്മമാര്‍ക്ക് കുഞ്ഞിന് രണ്ടു വയസ്സ് തികയുന്നതുവരെ പ്രതിമാസം 2,000 രൂപ ധനസഹായം നല്‍കുന്ന പദ്ധതിയേത്? മാതൃജ്യോതി
കലാലയങ്ങളില്‍ യുവതലമുറയെ ബോധവാന്മാരാക്കുകയെന്ന ലക്ഷ്യത്തോടെ വനിതാ-ശിശു വികസന വകുപ്പ് സംസ്ഥാനതലത്തില്‍ 2021 ജൂലായിലവതരിപ്പിച്ച ജെന്‍ഡര്‍ സെന്‍സീറ്റൈസേഷന്‍ പദ്ധതിയേത്? കനല്‍
തീവ്രമായ ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവരെ സംരക്ഷിക്കുന്ന സ്ത്രികൾക്ക് സ്വയംതൊഴിലാരംഭിക്കാനുള്ള ഒറ്റത്തവണ ധനസഹായപദ്ധതിയേത്? സ്വാശ്രയ
നിരാലംബരായവര്‍, വൃദ്ധര്‍, ദരിദ്രര്‍, കുട്ടികൾ, സ്ത്രികൾ, അര്‍ബുദമുൾപ്പെടെയുള്ള മാരകരോഗങ്ങൾ പിടിപെട്ടവര്‍, മറ്റ് ദുര്‍ബലവിഭാഗങ്ങൾ എന്നിവര്‍ക്ക് സേവനവും പിന്തുണയും നല്‍കുന്നതിന് രൂപംനല്‍കിയ സംവിധാനമേത്? കേരള സാമുഹിക സുരക്ഷാമിഷന്‍ (കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍)
കേരള സാമുഹിക സുരക്ഷാമിഷന്‍ നിലവില്‍ വന്നതെന്ന്? 2008 ഒക്നോബര്‍ 14
കേരള സാമൂഹിക സുരക്ഷാമിഷന്റെ ആസ്ഥാനം എവിടെയാണ്? തിരുവനന്തപുരം
ഒരുലക്ഷം രൂപയോ അതിന്റെ ഗുണിതങ്ങളോ നിക്ഷേപിക്കുന്ന വ്യക്തിക്ക് ഒരു വർഷത്തിനുശേഷം നിക്ഷേപിച്ച തുകയും ആകെ തുകയില്‍നിന്നുള്ള പലിശയും സാമൂഹിക സുരക്ഷാമിഷന്റെ ഫണ്ടീല്‍നിന്നുള്ള തത്തുല്യതുകയും ചേര്‍ത്ത് മാനസികവെല്ലുവിളിനേരിടുന്ന ഒരു കുട്ടിക്ക് നല്‍കുകയും ചെയ്യുന്ന പദ്ധതിയേത്? കാരുണ്യ ഡെപ്പോസിറ്റ് സ്കീം
2008 നവംബര്‍ ഒന്നിനാരംഭിച്ച 18 വയസ്സിന് താഴെ പ്രായമുള്ള അര്‍ബുദബാധിതരായ കുട്ടികൾക്ക് സൗജന്യചികിത്സ നല്‍കാനുള്ള പദ്ധതിയേത്? കാന്‍സര്‍ സുരക്ഷാപദ്ധതി
മാതാപിതാക്കളില്‍ ആരെങ്കിലും മരിച്ചുപോകുകയും ജീവിച്ചിരിക്കുന്നയാൾക്ക് അനാരോഗ്യത്താലും സാമ്പത്തികപരാധീനതയാലും കുട്ടികളെ സംരക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണെങ്കില്‍, അവര്‍ക്ക് പ്രതിമാസം ധനസഹായമനുവദിക്കുന്ന പദ്ധതിയേത്? സ്നേഹപൂര്‍വം
അഗതികളും തെരുവോരങ്ങളില്‍ കഴിയുന്നവരുമായ സ്ത്രികൾക്ക് സുരക്ഷിതമായി അന്തിയുറങ്ങാനുള്ള സംവിധാനമേത്? എന്റെ കൂട് പദ്ധതി
അറുപത്തഞ്ചുവയസ്സിന് മുകളില്‍ പ്രായമുള്ള വയോജനങ്ങളുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്താനുള്ള പദ്ധതിയേത്? വയോമിത്രം
തീവ്രമായ ശാരിരിക/മാനസിക വെല്ലുവിളി നേരിടുന്നവരെയും നൂറുശതമാനം അന്ധത ബാധിച്ചവരെയും ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രല്‍ പാൾസി എന്നീ രോഗങ്ങൾ ബാധിച്ചവരെയും പ്രായാധിക്യം കൊണ്ടും കാന്‍സര്‍ മുതലായ പലവിധ രോഗങ്ങളാലും കിടപ്പിലാകുകയും ദൈനംദിനകാര്യങ്ങൾ നിര്‍വഹിക്കാന്‍ പരസഹായം ആവശ്യമാകുകയും ചെയ്യുന്ന അവസ്ഥയിലുള്ള ആളുകളെയും അവരുടെ പരിചാരകരെയും ഉൾപ്പെടുത്തി പരിചരിക്കുന്നവര്‍ക്ക് പ്രതിമാസം ധനസഹായമനുവദിക്കുന്ന പദ്ധതിയേത്? ആശ്വാസകിരണം
18 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനുള്ള സേവനങ്ങാൾ ഒരു കുടക്കീഴില്‍ ഉറപ്പുവരുത്തുന്ന പദ്ധതിയേത്? ആരോഗ്യകിരണം
അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യസംരക്ഷണത്തിനായുള്ള സൗജന്യചികിത്സാപദ്ധതിയേത്? ജനനി ശിശു സുരക്ഷാ കാര്യക്രം (JSSK) അഥവാ അമ്മയും കുഞ്ഞും പദ്ധതി
ആശുപത്രിയില്‍ നടക്കുന്ന പ്രസവങ്ങളെ പ്രോത്സാഹിപ്പിച്ച് മാത -ശിശു മരണനിരക്കുകൾ കുകുറയ്ക്കാനുള്ള പദ്ധതിയേത്? ജനനി സുരക്ഷാ യോജന (JSY)
സംസ്ഥാന ഭാഗ്യക്കുറിവകുപ്പിന്റെ കാരുണ്യ കാരുണ്യ പ്ലസ് എന്നി പ്രതിവാര ഭാഗ്യക്കുറികളിൽ നിന്നുമുള്ള അറ്റാദായം വിനിയോഗിച്ച് ചികിത്സാസഹായം നല്‍കുന്ന പദ്ധതിയേത്? കാരുണ്യ ബെനവലന്റ് ഫണ്ട് ചികിത്സാ ധനസഹായ പദ്ധതി
കേരളത്തിലെ എംപ്പോയ്‌മെന്റ് എക്സ്ചേഞ്ചുകളില്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായ വിധവകൾ, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, നിയമാനുസൃതം വിവാഹബന്ധം വേര്‍പെടുത്തിയവര്‍, അവിവാഹിതകൾ, പട്ടികവര്‍ഗത്തിലെ അവിവാഹിതരായ അമ്മമാര്‍ എന്നീ വിഭാഗം സ്ത്രികൾക്കായി വിഭാവനംചെയ്തിരിക്കുന്ന സ്വയംതൊഴില്‍ പദ്ധതിയേത്? ശരണ്യ
ഭിന്നശേഷിവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ സംസ്ഥാനസര്‍ക്കാര്‍ എംപ്പോയ്മെന്റ് വകുപ്പുവഴി നടപ്പാക്കുന്ന പദ്ധതിയേത്? കൈവല്യ പദ്ധതി
ഭിന്നശേഷിക്കാരായ തൊഴിലന്വേഷകര്‍ക്ക് സാമ്പത്തികസഹായവും പരിശീലനവും നല്‍കി ശക്തിപ്പെടുത്താനുള്ള സമഗ്ര തൊഴില്‍ -പുനരധിവാസ പദ്ധതിയേത്? കൈവല്യ പദ്ധതി
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സാമൂഹികക്ഷേമപദ്ധതികളും സേവനങ്ങളും നടപ്പാക്കാനായി സംസ്ഥാന സാമൂഹ്യക്ഷേമവകുപ്പ് രൂപം കൊണ്ടത് ഏതുവര്‍ഷം? 1975 സെപ്റ്റംബർ 9
അനാഥരായ നവജാതശിശുക്കളെ ഏറ്റെടുക്കാനുള്ള കേരള സംസ്ഥാന ശിശുക്ഷേമസമിതിയുടെ സംരംഭമേത്? അമ്മത്തൊട്ടില്‍
2002 നവംബര്‍ 14-ന് കേരളത്തിലെ ആദ്യത്തെ അമ്മത്തൊട്ടില്‍ സ്ഥാപിച്ചത് എവിടെ? തിരുവനന്തപുരം
1998 മേയ് 17-ന് മലപ്പുറത്തെ കോട്ടക്കുന്ന് മൈതാനത്ത് കുടുംബശ്രി പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ച പ്രധാനമന്ത്രി ആര്? അടല്‍ബിഹാരി വാജ്പേയി
കുടുംബശ്രീയുടെ ത്രിതല സംവിധാനത്തില്‍ ഉൾപ്പെടുന്ന ഘടകങ്ങളേവ? അയല്‍ക്കുട്ടങ്ങള്‍, എ.ഡി.എസ്., സി.ഡി.എസ്. എന്നിവ
എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുള്ള റേഷന്‍ രീതി കേരളത്തില്‍ ആരംഭിച്ചത് ഏതു വര്‍ഷമാണ്? 1966 ജൂലായ് ഒന്ന്
കേന്ദ്രസര്‍ക്കാര്‍ ടാര്‍ജറ്റഡ് പബ്ലിക് ഡിസ്ടിബ്യുഷന്‍ സംവിധാനം നടപ്പാക്കിയ വര്‍ഷമേത്? 1997 ജൂണ്‍ ഒന്ന്
രാജ്യത്തെ ക്ഷേമപ്രവര്‍ത്തനങ്ങൾക്ക് ചുക്കാന്‍ പിടിക്കുന്ന കേന്ദ്ര ക്ഷേമമന്ത്രാലയത്തിന്റെ പേര് നിലവിലുള്ള സാമൂഹ്യനീതി - ശാക്തീകരണവകുപ്പ് എന്നാക്കി മാറ്റിയ വര്‍ഷമേത്? 1998
0 അഭിപ്രായങ്ങള്‍