Kerala PSC Daily Current Affairs in Malayalam - 12th April 2023
- "മഹാഗുരു വർഷം 2024" എന്ന പേരിൽ സമാധി ശതാബ്ദി ആചരണത്തിന് തുടക്കം കുറിച്ചത് ഏത് നവോത്ഥാന നായകന്റേതാണ് - ചട്ടമ്പിസ്വാമികൾ
- 2023 ഏപ്രിൽ 12ന് 150-ാം ജന്മവാർഷികം ആഘോഷിക്കുന്ന മലയാള കവി - കുമാരനാശാൻ
- 2023 ഏപ്രിലിൽ ദേശീയ പാർട്ടി പദവി ലഭിച്ചത് - ആം ആദ്മി പാർട്ടി
- 2023 ഫിഫ വനിതാ ലോകകപ്പ് ഫുട്ബോളിന് വേദിയാകുന്നത് :- ഓസ്ട്രേലിയ, ന്യൂസിലാൻഡ്
- അടുത്തിടെ വാർത്തകളിൽ ഇടം നേടിയ 'യോവ് ഗാലന്റ്' ഏതു രാജ്യത്തെ പ്രതിരോധ മന്ത്രിയാണ് - ഇസ്രായേൽ
- ഏറ്റവും കൂടുതൽ തവണ ഫിഫ വനിതാ ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയത്:- യു എസ് എ (4 തവണ)
- കാഴ്ച പരിമിതർക്കായുള്ള ഇന്ത്യയുടെ ആദ്യ വനിതാ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ മലയാളി താരം - സാന്ദ്ര ഡേവിസ്
- കുമാരനാശാന്റെ 150-ാം ജന്മവാർഷികാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് കഥകളി രൂപത്തിലവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ പ്രശസ്ത കാവ്യം - കരുണ
- കോടതിയലക്ഷ്യക്കേസിൽ മുസഫറാബാദ് ഹൈക്കോടതി പുറത്താക്കിയ പാക്ക് അധിനിവേശ കാശ്മീരിലെ പ്രധാനമന്ത്രി - സർദാർ തൻവീർ ഇല്യാസ്
- ഗോൾഡൻ ഗ്ലോബ് റേസ് പായ് വഞ്ചിയോട്ടമത്സരത്തിൽ പങ്കെടുക്കുന്ന മലയാളി - അഭിലാഷ് ടോമി (ബയാനത് പായ് വഞ്ചി)
- തായ്‌ലാൻഡ് ഓപ്പൺ നീന്തലിൽ 200 മീറ്റർ ബട്ടർഫ്ലൈയിൽ സ്വർണം നേടിയ മലയാളി താരം - സാജൻ പ്രകാശ്
- തൊഴിലുറപ്പ് പദ്ധതിയിൽ സമ്പൂർണ്ണ സോഷ്യൽ ഓഡിറ്റിങ് എന്ന ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി മാറിയത് - കേരളം
- ദേശീയ പദവി നഷ്ടമായി പാർട്ടികൾ - സിപിഐ, തൃണമൂൽ കോൺഗ്രസ്, എൻ സിപി
- നിലവിലെ ദേശീയ പാർട്ടികൾ - ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഭാരതീയ ജനതാ പാർട്ടി, ആം ആദ്മി പാർട്ടി, ബഹുജൻ സമാജ് പാർട്ടി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), നാഷണൽ പീപ്പിൾസ് പാർട്ടി,
- നിലവിലെ ദേശീയ പാർട്ടികളുടെ എണ്ണം - 6
- നിലവിലെ ഫിഫ വനിതാ ലോകകപ്പ് ഫുട്ബോൾ ചാമ്പ്യൻ - യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക
- രാജ്യത്തെ മികച്ച ഊർജോല്പാദന കോർപ്പറേഷനായി സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി തിരഞ്ഞെടുത്തത് - പശ്ചിമബംഗാൾ ഊർജ വികസന കോർപ്പറേഷൻ ലിമിറ്റഡ്
- ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികമേളയായ, വെബ് ഉച്ചകോടിക്ക് 2024-ൽ ആതിഥേയത്വം വഹിക്കുന്ന രാജ്യം - ഖത്തർ
0 അഭിപ്രായങ്ങള്‍