പേശീവ്യവസ്ഥ (Muscular System)
- പേശികളെ കുറിച്ചുള്ള പഠനം - മയോളജി
- മനുഷ്യ ശരീരത്തിലെ ആകെ പേശികള്‍ - 639
- ശരീരചലനങ്ങള്‍ സാധ്യമാക്കുന്നത് - പേശികള്‍
- മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശി -ഗ്ലൂട്ടിയസ് മാക്സിമസ്
- ഏറ്റവും ചെറിയ പേശി - സ്റ്റേപിഡിയസ്
- പേശികള്‍ ഇല്ലാത്ത അവയവം - ശ്വാസകോശം
- വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന പേശിയാണ് - ഹൃദയപേശി
- ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിക്കുന്ന പേശി - കണ്‍പോളയിലെ പേശി
- ഏറ്റവും ബലിഷ്ടമായ പേശി - മാസെറ്റർ
- മനുഷ്യ ശരീരത്തിലെ ഏറ്റവും നീളമുള്ള പേശിയാണ് - സാര്‍ട്ടോറിയസ്
- ശിശുവിന്റെ ജനനശേഷം ആദ്യ വികാസം പ്രാപിക്കുന്ന ശരീരത്തിലെ പേശി - കഴുത്തിലെ പേശി
- കയ്യിലെ പ്രധാന പേശികള്‍ : ബൈസപ്സ്, ട്രൈസപ്സ്
- പേശികളുടെ അടിസ്ഥാന ഘടകം - പേശീകോശം /പേശീതന്തു
- ഓരോ പേശീതന്തുവും പ്ലാസ്മാസ്തരം കൊണ്ട് ആവരണം ചെയ്തിരിക്കുന്നത് അറിയപ്പെടുന്നത് - പേശീകോശസ്ഥരം (Sarcolemma)
- പേശീകോശ സ്തരത്തിനുള്ളില്‍ കാണപെടുന്ന ദ്രവ്യം - പേശീ കോശദ്രവ്യം (Sarcoplasm)
- പേശീ കോശ്രദ്രവ്യത്തില്‍ ധാരാളം മര്‍മ്മങ്ങള്‍ ഉള്ളതിനാല്‍ പേശീ കോശദ്രവ്യം കാണിക്കുന്ന സ്വഭാവം - ബഹുമര്‍മത (Syncitium)
- പേശീതന്തുവിലെ അന്തര്‍ദ്രവ്യ ജാലികയെ വിളിക്കുന്നത് - പേശീ ദ്രവ്യജാലിക (Sarcoplasmic reticulum)
- ശിശുക്കളുടെ പേശികളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മാംസ്യം - ഓസി൯
- രക്തത്തിലെ ഹീമോഗ്ലോബിന്റെ സമാനമായി പേശികളില്‍ കാണപ്പെടുന്ന വര്‍ണകം - മയോഗ്ലോബി൯
- പേശീ പ്രവര്‍ത്തനത്തിന് ആവശ്യമായ അയോണുകള്‍ - കാല്‍സ്യം, മഗ്നീഷ്യം
- പേശീസ്കോചം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണമാണ് - കൈമോഗ്രാഫ്
- ശരീരത്തിലെ ഓരോ അസ്ഥിയും ഉണ്ടാക്കിയിരിക്കുന്നത് - പേശീ വ്യൂഹങ്ങള്‍ (Muscle bundles)/ പേശീ സഞ്ചയങ്ങള്‍ (Fascicles)
- പേശീ വ്യൂഹങ്ങള്‍, പേശീ സഞ്ചയങ്ങള്‍ ആവരണം ചെയുപ്പെട്ടിരിക്കുന്നത് - ഫാസിയ (Fascia)
- മനുഷ്യരെഖോലെ പേശി അസ്ഥി വ്യൂഹവും വിയര്‍പ്പ് ഉത്പാദിപ്പിക്കാൻ കഴിവുള്ളതുമായ റോബോട് - Kengoro (ജപ്പാൻ)
- പേശീകോശങ്ങളിലെ ഈര്‍ജോല്പാദനം വര്‍ദ്ധിപ്പിക്കുന്ന മരുന്നുകള്‍ അറിയപ്പെടുന്നത് - സ്റ്റിറോയിഡുകള്‍
- സ്റ്റിറോയിഡിന്റെ അമിതോല്‍പാദനം കാരണം ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ - ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദയസംബന്ധമായ തകരാറുകള്‍, ലൈംഗിക ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ
Kerala PSC Questions about Muscular System
0 അഭിപ്രായങ്ങള്‍