Kerala PSC Current Affairs Questions & Answers in Malayalam February 2023
തുര്‍ക്കി, സിറിയ രാജ്യങ്ങളുടെ ഭൂകമ്പബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിനുള്ള ഇന്ത്യന്‍ ദൗത്യത്തിന്റെ പേര് - ഓപ്പറേഷന്‍ ദോസ്‌ത്
സൈപ്രസിന്റെ പുതിയ പ്രസിഡന്റ് - നിക്കോസ് ക്രിസ്റ്റോഡൗലിഡെസ്
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 2500 റണ്‍സ് നേടിയതിന്റെ റെക്കോര്‍ഡ് ആരുടെ പേരിൽ - ഇന്ത്യന്‍ താരം വിരാട് കോലി, (577 ഇന്നിംഗ്‌സുകളില്‍ നിന്നും 25000 റണ്‍സ് നേടിയ സച്ചിൻ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡാണ് 548 ഇന്നിംഗ്‌സുകളിലൂടെ കോലി മറികടന്നത്)
സാനിയ മിര്‍സ എത്ര ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിട്ടുണ്ട് - 6
നിതി ആയോഗിന്റെ പുതിയ സി.ഇ.ഒ. - ബി.വി.ആര്‍. സുബ്രഹ്മണ്യം
തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള സ്വരാജ് ട്രോഫി പുരസ്‌കാരങ്ങൾ നേടിയത് - ജില്ലാ പഞ്ചായത്ത് വിഭാഗത്തില്‍ കൊല്ലവും, കോര്‍പ്പറേഷന്‍ വിഭാഗത്തില്‍ തിരുവനന്തപൂരവും, ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തില്‍ മലപ്പുറം ജില്ലയിലെ പെരുമ്പടപ്പും, ഗ്രാമപഞ്ചായത്ത് വിഭാഗത്തില്‍ എറണാകുളം ജില്ലയിലെ മുളന്തുരുത്തിയും, നഗരസഭാ വിഭാഗത്തില്‍ മലപ്പുറം ജില്ലയിലെ തിരുരങ്ങാടിയും.
ഈ വർഷത്തെ ഗുരുവായുര്‍ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്‌കാരം നേടിയത് - കവി മധുസൂദനന്‍ നായര്‍
യൂട്യൂബിന്റെ പുതിയ മേധാവി - നീല്‍ മോഹന്‍ (ഇന്ത്യന്‍ വംശജൻ)
ട്വന്റി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ പാകിസ്ഥാനു വേണ്ടി സെഞ്ചറി നേടുന്ന ആദ്യ വനിതാ താരം - മുനീബ അലി
ലേക്മത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളില്‍ രണ്ടാം സ്ഥാനം - ബംഗളൂരു (ലണ്ടനാണ് ഏറ്റവും തിരക്കേറിയ നഗരം)
2022–23 ഇംഗ്ലീഷ് ലീഗ് കപ്പ് ഫൂട്ബോള്‍ കിരീടം നേടിയത് - മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
0 അഭിപ്രായങ്ങള്‍