- ദൂരം = വേഗത X സമയം
- Distance = Speed X Time
- വേഗത = ദൂരം / സമയം
- Speed = Distance/Time
- സമയം = ദൂരം / വേഗത
- Time = Distance/Speed
സാധാരണ വേഗതയുടെ യൂണിറ്റ് km/hr , m/Sec എന്നീ യൂണിറ്റുകളിലാണ് പറയാറുള്ളത്.
- Km/hr നെ m/sec ആക്കാൻ 5/18 കൊണ്ട് ഗുണിക്കണം.
- To convert km/h to m/s we multiply the given number by 5/18
- m/Sec നെ km/hr ആക്കാൻ 18/5 കൊണ്ട് ഗുണിക്കണം.
- To convert m/s to km/h we multiply the given number by 18/5
- Km/hr നെ m/min ആക്കാൻ 50/3 കൊണ്ട് ഗുണിക്കണം.
- m/min നെ km/hr ആക്കാൻ 3/50 കൊണ്ട് ഗുണിക്കണം.
- m/min നെ m/Sec ആക്കാൻ 1/60 കൊണ്ട് ഗുണിക്കണം.
- m/Sec നെ m/min ആക്കാൻ 60 കൊണ്ട് ഗുണിക്കണം.
സാധാരണ PSC ചോദ്യങ്ങളിൽ ആവർത്തിക്കുന്ന ചില സമയ യൂണിറ്റുകൾ നമുക്ക് നോക്കാം.
- 18 km /hr = 5 m/Sec
- 36 Km/hr = 10 m/Sec
- 54 km /hr = 15 m/Sec
- 72 Km/hr = 20m/Sec
- 90 km /hr = 25 m/Sec
- 108Km/hr = 30m/Sec
- 198 km /hr = 55 m/Sec (ഓരോ 18 കിലോമീറ്റർ കൂടുമ്പോഴും 5 m/Sec കൂടുന്നു)
ഒരു നിശ്ചിത നീളമുള്ള ട്രയിൻ ഒരു നിശ്ചിത ബിന്ദുവിനേയോ ഇലക്ട്രിക് പോസ്റ്റിനേയോ ആളിനെയോ പാലത്തിനെയോ പ്ലാറ്റ്ഫോമിനെയോ കടന്നു പോകുവാൻ എടുക്കുന്ന സമയം എത്രയാണെന്ന് ചോദിക്കാറുണ്ട് . ഇവയുടെ ഉത്തരം വളരെ എളുപ്പത്തിൽ എങ്ങനെ കണ്ടെത്താം എന്ന് നമുക്ക് നോക്കാം.
ഒരു ട്രയിൻ പ്ലാറ്റ്ഫോമിൽ നിൽക്കുന്ന ഒരാളെ/പോസ്റ്റിനെ കടന്നു പോകാൻ സഞ്ചരിക്കേണ്ട ദൂരം ട്രയിനിന്റെ നീളം എത്രയാണോ അതായിരിക്കും ദൂരം.
സമയം = ദൂരം / വേഗത ആണെന്ന് അറിയാമെല്ലോ. ഇവിടെ ദൂരമായി ട്രയിനിന്റെ നീളം എടുക്കുക. അതിനെ വേഗത കൊണ്ട് ഹരിക്കുക.
ഇനി ട്രയിൻ ഒരു പാലത്തിനെയോ പ്ലാറ്റ്ഫോമിനെയോ മറ്റൊരു ട്രയിനിനെയോ കടന്നു പോകുമ്പോൾ ദൂരമായി രണ്ട് നീളവും കൂട്ടി എടുക്കുക.
Eg: 36 km/hr വേഗതയിൽ സഞ്ചരിക്കുന്ന 100 മീറ്റർ നീളമുള്ള ഒരു ട്രയിനിന് 80 മീറ്റർ നീളമുള്ള ഒരു പാലം കടക്കുന്നതിന് എത്ര സമയം വേണം ?
സമയം = ദൂരം/വേഗത
ദൂരം = രണ്ട് നീളവും കൂട്ടിയെടുക്കുക = 100 + 80 = 180 m
വേഗത = 36 km/ hr; 36 km/hr നെ m/Sec ആക്കുക
=36 x 5 / 18 = 10 m/Sec എന്ന് കിട്ടും.
സമയം = ദൂരം/ വേഗത = 180/10 = 18 സെക്കന്റ്
0 അഭിപ്രായങ്ങള്‍