മലയാളി മെമ്മോറിയൽ
തിരുവിതാംകൂറിലെ ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ പരദേശികളായ തമിഴ് ബ്രാഹ്മണന്‍മാരെ നിയമിച്ചിരുന്നതില്‍ അമര്‍ഷംപൂണ്ട് ശ്രീമൂലം തിരുനാള്‍ മഹാരാജാവിന് നാട്ടുകാര്‍ സമര്‍പ്പിച്ച നിവേദനമാണ് മലയാളി മെമ്മോറിയൽ.
- മലയാളി മെമ്മോറിയൽ ശ്രീ മൂലം തിരുനാൾ രാജാവിനു സമർപ്പിക്കപ്പെട്ട വർഷം - 1891 ജനുവരി 1
- മലയാളി മെമ്മോറിയലിന്റെ പിന്നിൽ പ്രവർത്തിച്ച സാഹിത്യകാരൻ - സി.വി. രാമൻപിള്ള
- മലയാളി മെമ്മോറിയൽ രാജാവിന് സമർപ്പിച്ചതാര് - കെ.പി. ശങ്കരമേനോൻ
- മലയാളി മെമ്മോറിയലിൽ ആദ്യം ഒപ്പു വച്ചത് - കെ.പി ശങ്കരമേനോൻ
- മലയാളി മെമ്മോറിയൽ സമർപ്പിക്കാനുള്ള നിയമോപദേശം നൽകിയ ഇംഗ്ലീഷുകാരൻ - നോർട്ടൺ
- മലയാളി മെമ്മോറിയൽ എഴുതി തയ്യാറാക്കിയത് സാഹിത്യകാരൻ - സി.വി. രാമൻപിള്ള
- മലയാളി മെമ്മോറിയലിന്റെ ആശയം ഉൾകൊണ്ട് ഡോ പൽപ്പു നേതൃത്വം നൽകിയ നിവേദനം - ഈഴവ മെമ്മോറിയൽ
- “തിരുവിതാംകൂർ തിരുവിതാംകൂറുക്കാർക്ക്” എന്ന ആശയം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു - മലയാളി മെമ്മോറിയൽ
- മലയാളി മെമ്മോറിയലിനെ തകർക്കുക എന്ന ഉദ്ദേശത്തോടെ തമിഴ് ബ്രാഹ്മണർ സമർപ്പിച്ച നിവേദനം - എതിർ മെമ്മോറിയൽ
- എതിർ മെമ്മോറിയൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന് സമർപ്പിച്ചതെന്ന് - 1891 ജൂൺ 3
- മലയാളി മെമ്മോറിയൽ സമർപ്പിക്കുമ്പോൾ ആരായിരുന്നു തിരുവിതാംകൂർ ദിവാൻ - ടി. രാമറാവു
- “തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്” എന്ന ലഘുലേഖയുടെ രചയിതാവ് - ബാരിസ്റ്റർ ജി.പി.പിള്ള
- ‘മലയാളി മെമ്മോറിയലിന്’ നേതൃത്വം നൽകിയത് - കെ.പി.ശങ്കരമേനോൻ
- മലയാളി മെമ്മോറിയലിൽ ഒപ്പുവെച്ച വിവിധ സമുദായങ്ങളിൽപ്പെട്ടവരുടെ എണ്ണം - 10028
- മലയാളി മെമ്മോറിയലിൽ മൂന്നാമത്തെ ഒപ്പു വച്ചത് - ഡോ. പൽപ്പു
- “തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്” എന്ന ആശയ ത്തിന്റെ ഉപജ്ഞാതാവ് - ബാരിസ്റ്റര്‍ ജി.പി.പിള്ള
- മലയാളി മെമ്മോറിയലിൽ രണ്ടാമത് ഒപ്പു വച്ചത് - ജി.പി പിള്ള
- മലയാളി മെമ്മോറിയലിനെക്കുറിച്ച് സി വി രാമൻപിള്ള ലേഖനങ്ങളെഴുതിയ പത്രം - മിതഭാഷി
- എതിർ മെമ്മോറിയലിന് നേതൃത്വം നൽകിയ വ്യക്തികൾ - ഇ.രാമയ്യർ, രാമനാഥൻ റാവു
Malayali Memorial Kerala PSC Repeated Questions and Answers
0 അഭിപ്രായങ്ങള്‍