Ticker

6/recent/ticker-posts

Header Ads Widget

Current Affairs in Malayalam - September 2022

Current Affairs in Malayalam - September 2022

  1. 50 വര്‍ഷത്തിനുശേഷം ചന്ദ്രനിലേക്ക്‌ മനുഷ്യനെയെത്തിക്കാനുളള നാസയുടെ പുതിയ ദത്യം - ആര്‍ട്ടിമിസ്‌
  2. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രസിഡന്റ് - കല്യാണ്‍ ചൗബേ 
  3. അണ്ടര്‍ 20 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം - അന്തിം പംഗല്‍
  4. ഇന്ത്യ തദ്ദേശിയമായി നിര്‍മ്മിച്ച ആദ്യത്തെ വിമാനവാഹിനി യുദ്ധക്കപ്പൽ - ഐ.എന്‍.എസ്. വിക്രാന്ത്‌ 
  5. ഇന്ത്യ വികസിപ്പിച്ച കോവിഡ്‌ 19ന്‌ എതിരെയുള്ള ആദ്യ ഇന്‍ട്രാ നാസല്‍ വാക്‌സിന്‍ - BBV 154 
  6.  ഇന്ത്യന്‍ കാണ്‍സില്‍ ഓഫ്‌ അഗ്രികൾച്ചറൽ റിസര്‍ച്ചിന്റെ പുതിയ ഡയറക്ടര്‍ ജനറൽ - ഡോ. ഹിമാന്‍ഷു പഥക്‌ 
  7. ഇന്ത്യയിലെ ആദ്യ “ഫങ്ഷണലി ലിറ്റററി” ജില്ല - മധ്യപ്രദേശിലെ മണ്ടില ജില്ല
  8. ഉത്തരാഖണ്‍്ഡ്‌ സംസ്ഥാനത്തിന്റെ ബ്രാന്‍ഡ്‌ അമ്പാസിഡർ - ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം ഋഷഭ്  പന്ത്‌ 
  9. ഏഷ്യകപ്പ് ക്രിക്കറ്റ്‌ കിരീടം - ശ്രീലങ്ക (ഫൈനലില്‍ പാകിസ്താനെയാണ്‌ തോല്‍പ്പിച്ചത്)
  10. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഈ വര്‍ഷത്തെ മികച്ച വനിതാ താരത്തിനുള്ള അവാര്‍ഡ്‌ നേടിയത് - മനിഷ കല്യാണ്‍
  11. കെനിയയുടെ പുതിയ പ്രസിഡന്റ് - വില്യം റൂതോ
  12. കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2022 ലെ ബാലസാഹിത്യ പുരസ്‌കാരം നേടിയത് - എഴുത്തുകാരന്‍ സേതു (ചേക്കൂട്ടി എന്ന നോവലിന്‌)
  13. കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2022 ലെ യുവ പുരസ്‌കാരം നേടിയത് - എഴുത്തുകാരി അനഘ ജെ. കോലത്ത്  (മെഴുകു തിരിക്ക്‌ സ്വന്തം തീപ്പെട്ടി എന്ന കവിത സമാഹാരത്തിന്‌)
  14. കേരള നിയമസഭയുടെ 24-മത്‌ സ്പീക്കർ - എ.എന്‍. ഷംസീര്‍ 
  15. കേരള സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള ഓണ്‍ലൈന്‍ ഓട്ടോ, ടാക്സി സംവിധാനം - കേരള സവാരി
  16.   'കൊച്ചരേത്തി' ആരുടെ കൃതിയാണ്‌ - പ്രശസ്ത സാഹിത്യകാരന്‍ നാരായന്‍ (കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ ജേതാവാണ്‌.)
  17. ഗ്രാമ പ്രദേശങ്ങളിലെ വീടുകളില്‍ സമ്പൂര്‍ണ്ണ  കുടിവെള്ള പൈപ്പ്ലൈന്‍ കണക്ഷന്‍ നല്‍കി “ഹര്‍ ഘര്‍ ജല്‍” സര്‍ട്ടിഫിക്കേഷന്‍ നേടിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം - ഗോവ
  18. ജപ്പാനിലെ ഇന്ത്യന്‍ സ്ഥാനപതി - മലയാളിയായ സിബി ജോര്‍ജ് 
  19. ടെസ്റ്‌, ഏകദിന, ടി-20 ഫോര്‍മാറ്റുകളില്‍ 100 മത്സരങ്ങള്‍ വിതം പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യന്‍ താരം - വിരാട്‌ കോഹ്ലി
  20.  ടോക്കിയോയില്‍ നടന്ന ലോകബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ വിജയികൾ -  പുരുഷ വിഭാഗത്തില്‍ ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സെന്‍, വനിതാ വിഭാഗത്തില്‍ ജപ്പാന്റെ അകാനെ യെമാഗുചി
  21. നാഷണല്‍ ലീഗല്‍ സര്‍വീസസ്‌ അതോറിറ്റിയുടെ എക്സിക്യൂട്ടിവ്‌ ചെയര്‍മാൻ - ജസ്റ്റിസ്‌ ഡി.വൈ. ചന്ദ്രചൂഡ്‌ 
  22. പുരുഷ ഡബിള്‍സ്‌ വിഭാഗത്തില്‍ വെങ്കലം നേടിയത് - ഇന്ത്യന്‍ താരങ്ങളായ ചിരാഗ്‌ ഷെട്ടി - സ്വാതിക്‌ സായ് രാജ്‌ റെഡ്ഡി എന്നിവര്‍ 
  23. ബാഡ്മിന്റണ്‍ വേള്‍ഡ്‌ ടൂര്‍ റാങ്കിങ്ങില്‍ ഒന്നാം റാങ്ക് ആർക്ക് - ഇന്ത്യന്‍ താരവും മലയാളിയുമായ എച്ച്. എസ്‌. പ്രാണോയി
  24. ബ്രിട്ടന്റെ പുതിയ രാജാവായി അധികാരമേറ്റുത് - ചാള്‍സ്‌ മൂന്നാമന്‍
  25. ബ്രിട്ടീഷ്‌ പ്രധാനമ്രന്തി -  ലിസ്‌ ട്രസ് (മാര്‍ഗര്റ്‌ താച്ചറിനും തെരേസ മേയ്ക്കും ശേഷം ബ്രിട്ടിഷ്‌ പ്രധാനമന്ത്രിയാകുന്ന വനിത)
  26. മികച്ച പശ്ചാത്തല വിവരണത്തിനുള്ള ഈ വര്‍ഷത്തെ എമ്മി പുരസ്‌കാരം - യു.എസ്‌. മുന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമക്ക്‌
  27. യു.എസ്‌. ഓപ്പണ്‍ പുരുഷ സിംഗിള്‍സ്‌ കിരീടം - സ്പാനിഷ്‌ താരം കാര്‍ലോസ്‌ അര്‍ക്കാരസിന്‌. (ലോക ഒന്നാം നമ്പര്‍ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്‌ 19 കാരനായ അര്‍ക്കാരസ്‌)
  28. യു.എസ്‌. ഓപ്പണ്‍ വനിതാ സിംഗിള്‍സ്‌ കിരീടം - പോളണ്ടിന്റെ ഇഗ സ്വിയാടെക്കിന്‌
  29. യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ വനിതാ ഫുട്‌ബോളില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍താരം - മനീഷ കല്യാണ്‍
  30. രണ്ടാം പിണറായി സര്‍ക്കാരില്‍ തദ്ദേശസ്വയംഭരണ-എക്സൈസ്‌ മന്ത്രിയാര് - എം.ബി. രാജേഷ്‌
  31. രാഷ്‌ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാഗേറ്റ്‌ വരെയുള്ള നവികരിച്ച പാത - കര്‍ത്തവ്യപഥ്‌
  32. രാഷ്ട്രപതിയുടെ സെക്രട്ടറി - രാജേഷ്‌ വര്‍മ്മ 
  33. ലോകത്തിലെ ആദ്യ സിന്തറ്റിക്‌ ഭ്രുണം നിര്‍മ്മിച്ച രാജ്യം - ഇസ്രയേല്‍. 
  34. വീഡിയോ സ്ട്രീമിങ്‌ പ്ലാറ്റ്ഫോം ആയ ഡിസ്നി ഫോട്ട്‌ സ്റ്റാറിന്റെ മേധാവി - മലയാളിയായ സജിത്‌ ശിവാനന്ദന്‍ 
  35. സുപ്രീം കോടതിയുടെ 49-മത്‌ ചീഫ്‌ ജസ്റ്റിസ് ആയി ചുമതല ഏറ്റത് - യു യു ലളിത്‌ 
  36.  സോവിയറ്റ്‌ യൂണിയന്റെ അവസാന പ്രസിഡന്റ്‌ - മിഖായേല്‍ ഗോര്‍ബച്ചേവ്‌
  37. സ്വിറ്സ്‌ലാന്റിലെ സുറിച്ചില്‍ നടന്ന ഡയമണ്ട് ലീഗ്‌ ഫൈനലില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണം നേടിയത് - ഇന്ത്യന്‍ താരം നീരജ്‌ ചോപ്ര
Kerala PSC Current Affairs in Malayalam September 2022

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍