Ticker

6/recent/ticker-posts

Header Ads Widget

Current Affairs in Malayalam - 2022 April 15 - 30


  1. IT കമ്പിനികളുടെ ദേശീയ കുട്ടഴ്‌മ ആയ നാസ്‌കോമിന്റെ അധ്യക്ഷനായി നിയമിതനായത്‌ - കൃഷ്ണന്‍ രാമാനുജം 
  2. കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ്‌ പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം - 6 വയസ്സ് 
  3. കേരള ഒളിംപിക്‌ അസോസിയേഷന്‍ സംഘടിലിക്കുന്ന പ്രഥമ കേരള ഗയിംസിന്‌ തുടക്കമാകുന്നത്‌ - മെയ്‌ 1
  4. കേരള സര്‍വകലാശാല യുണിയന്‍ യുവജനോത്സവത്തില്‍ ഓവറോള്‍ കിരീടം നേടിയത്‌ - മാര്‍ ഇവാനിയോസ്‌ കോളേജ്‌ (തിരുവനന്തപുരം) 190 പോയിന്റ്‌ 
  5. കേരള സര്‍വകലാശാല യുണിയന്‍ യുവജനോത്സവത്തില്‍ രണ്ടാം സ്ഥാനം നേടിയത്‌ - സ്വാതി തിരുനാള്‍ സംഗീത കോളേജ്‌ (തിരുവനന്തപുരം) ,  189 പോയിന്റ്‌ 
  6. ഖലോ ഇന്ത്യ യുണിവേഴ്‌സിറ്റി ഗയിംസില്‍ വെയ്റ്റ്‌ ലിഫ്റ്റിങ്ങില്‍ സ്വര്‍ണം നേടിയ മലയാളികള്‍ - സ്വാതി കിഷോര്‍, എം.ടി.ആന്‍ മരിയ
  7. ഫോബ്സ്‌ മാസികയുടെ തത്സമയ പട്ടിക പ്രകാരം ലോകത്തിലെ അഞ്ചാമത്തെ വലിയ ശതകോടിശ്വരന്‍ ആയ ഇന്ത്യക്കാരന്‍ - ഗൗതം അദാനി
  8. മനുഷ്യരില്‍ ആദ്യമായി  H3N8 പക്ഷിപിനി (വൈറസ്‌ രോഗം) സ്ഥിരികരിച്ച രാജ്യം - ചൈന 
  9. രാജ്യത്തെ വനിതാ സാമാജികരുടെ സമ്മേളനം നടക്കുന്നത്‌ - കേരളം 
  10. സഹകരണ ബാങ്കിങ്‌ മേഖലയിലെ പ്രവര്‍ത്തന മികവിന്‌ ദേശിയ അവാര്‍ഡ്‌ ലഭിച്ച ബാങ്ക്‌ - കേരള ബാങ്ക്‌
  11. സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലെ ലഹരി ഉപയോഗത്തിന്‌ പരിഹാരം കാണുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന കര്‍മ പദ്ധതി - നവചേതന 
  12. സമുഹ മാധ്യമമായ  ട്വിറ്റര്‍ സ്വന്തമാക്കിയ ലോകത്തിലെ അതി സമ്പന്നന്‍ - ഇലോണ്‍ മസ്ക്‌
  13. പ്രസിദ്ധ എഴുത്തുകാരനായ വെള്ളായണി അര്‍ജുനന്റെ ആത്മകഥ - ഒഴുക്കിനെതിരെ
  14. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ഫ്ളോറന്‍സ്‌ നൈറ്റിങ്ഗേല്‍ പുരസ്‌കാരം നേടിയ കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ - സൂസന്‍ ചാക്കോ, വി.എസ്‌.ഷീല റാണി 
  15. ലോക മലേറിയ ദിനം - ഏപ്രില്‍ 25 
  16. അടുത്തിടെ അന്തരിച്ച 6 സംസ്ഥാനങ്ങളില്‍ ഗവര്‍ണറായ ഏക മലയാളി - കെ.ശങ്കരനാരായണന്‍ 
  17. ഫ്രാന്‍സിലെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപെട്ടത്‌ - ഇമ്മാനുവല്‍ മാക്രോണ്‍  (ജുക്ക്‌ ഷിക്കിറിനു ശേഷം ഭരണത്തുടര്‍ച്ച നേടുന്ന ഫ്രഞ്ച്‌ പ്രസിഡന്റ്‌)
  18. രാജ്യത്തെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്ത്‌ - പല്ലി 
  19. ഞങ്ങളും കൃഷിയിലേക്ക്‌ പദ്ധതിയുടെ ഭാഗ്യ ചിഹ്നമായ അണ്ണാന്‍കുഞ്ഞിന്റെ പേര്‌ - ചില്ലു 
  20. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നിര്‍ണയിക്കുന്ന ജുറിയുടെ അധ്യക്ഷനായി തിരഞ്ഞെടുത്തത്‌ - സയ്യിദ്‌ അഖ്തര്‍ മിര്‍സ 
  21. അടുത്തിടെ അന്തരിച്ച അന്താരാഷ്ട്ര തലത്തില്‍ ശ്രദേയനായ മലയാളി ജീവ ശാസ്ത്രജ്ഞൻ  - ഡോ. എം വിജയൻ 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍