Ticker

6/recent/ticker-posts

Header Ads Widget

കേരളത്തിലെ നദികൾ (PSC questions about Rivers in Kerala)

കേരളത്തിലെ നദികൾ

  1. കേരളത്തിലൂടെ ഒഴുകുന്ന നദികള്‍ ഉത്ഭവിക്കുന്ന പർവ്വതനിര - പശ്ചിമഘട്ടം
  2. കേരളത്തിലെ നദികളുടെ എണ്ണം - 44
  3. പടിഞ്ഞാറോട്ടൊഴുകുന്ന നദികളുടെ എണ്ണം - 41
  4. കേരളത്തില്‍ കിഴക്കോട്ടൊഴുകുന്ന നദികളുടെ എണ്ണം - 3 
  5. കേരളത്തില്‍ കിഴക്കോട്ടൊഴുകുന്ന നദികള്‍ - കബനി, ഭവാനി, പാമ്പാര്‍
  6. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി - പെരിയാര്‍ 
  7. കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ നദി - മഞ്ചേശ്വരം പുഴ 
  8. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ നദി - മഞ്ചേശ്വരം പുഴ 
  9. കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തെ നദി - നെയ്യാര്‍ 
  10. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നദികള്‍ ഒഴുകുന്ന ജില്ല - കാസര്‍ഗോഡ്‌
  11. 1974 - ലെ കേരള സര്‍ക്കാരിന്റെ വിജ്ഞാപന പ്രകാരം എത്ര കിലോമീറ്ററില്‍ അധികം നീളമുള്ള ജലപ്രവാഹങ്ങളെയാണ്‌ നദികളായി കണക്കാക്കുന്നത്‌ - 15 കിലോമീറ്ററില്‍ അധികം
  12. 100 കി.മീ അധികം നീളമുള്ള കേരളത്തിലെ നദികളുടെ എണ്ണം - 11 
  13. ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി - പമ്പ
  14. കേരളത്തിലെ മഞ്ഞനദി - കുറ്റ്യാടിപുഴ
  15. സൈലന്റ്‌ വാലിയില്‍ നിന്ന്‌ ഉത്ഭവിക്കുന്ന നദി - തൂതപ്പുഴ 
  16. സൈലന്റ്‌ വാലിയില്‍ കൂടി ഒഴുകുന്ന നദി - കുന്തിപ്പുഴ
  17. ദക്ഷിണ കേരളത്തിലെ ഏറ്റവും ചെറിയ നദി - അയിരൂര്‍പ്പുഴ (17 കി.മീ)
  18. കൊടങ്ങരപ്പള്ളം പുഴ ഒഴുകുന്ന കേരളത്തിലെ പ്രദേശം - അട്ടപ്പാടി 
  19. കാല്‍നൂറ്റാണ്ട്‌ മുന്‍പ്‌ വറ്റി വരണ്ടുപോയ അട്ടപ്പാടിയിലെ ഏതു പുഴയാണ്‌ ഒഴുക്ക്‌ വീണ്ടെടുത്തു കൊണ്ടിരിക്കുന്നത്‌ - കൊടങ്ങരപ്പള്ളം
  20. കൊടങ്ങരപ്പള്ളം പുഴയുടെ ഉത്ഭവസ്ഥാനം - തമിഴ്‌നാട്‌ അതിര്‍ത്തിയിലെ പെരുമാള്‍ മുടി
  21. കൊടങ്ങരപ്പള്ളം പുഴ ഒഴുകി എത്തിച്ചേരുന്ന നദി - ഭവാനി
  22. കാസര്‍ഗോഡ്‌ ജില്ലയെ U  ആകൃതിയില്‍ ചുറ്റി ഒഴുകുന്ന നദി - ചന്ദ്രഗിരിപ്പുഴ
  23. മൗര്യസാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യന്റെ പേരില്‍ അറിയപ്പെടുന്ന കേരളത്തിലെ നദി - ചന്ദ്രഗിരിപ്പുഴ
  24. കേരളത്തിലെ മഞ്ഞ നദി എന്നറിയപ്പെടുന്നത്‌ - കുറ്റ്യാടി പുഴ 
  25. കോട്ടയം പട്ടണത്തിലൂടെ ഒഴുകുന്ന നദി - മീനച്ചിലാര്‍
  26. അരുന്ധതി റോയിയുടെ 'ദി ഗോഡ്‌ ഓഫ്‌ സ്മോള്‍ തിങ്സ്‌' എന്ന പുസ്തകത്തില്‍ പ്രതിപാദിക്കുന്ന നദി - മീനച്ചിലാർ
  27. മൂന്നാറില്‍ സംഗമിക്കുന്ന നദികള്‍ - മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള 
  28. ധര്‍മ്മടം ദ്വീപ്‌ സ്ഥിതി ചെയ്യുന്ന നദി - അഞ്ചരക്കണ്ടിപ്പുഴ 
  29. അറബിക്കടലില്‍ പതിക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി - രാമപുരം പുഴ
  30. കല്ലായിപുഴ ഒഴുകുന്ന ജില്ല - കോഴിക്കോട്‌
  31. തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി - ചാലിപ്പുഴ 
  32. പരവൂര്‍ കായലില്‍ പതിക്കുന്ന നദി - ഇത്തിക്കരപ്പുഴ 
  33. കിള്ളിയാറിന്റെ തീരത്ത്‌ സ്ഥിതി ചെയ്യുന്ന പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രം - ആറ്റുകാല്‍ ക്ഷേത്രം
  34. കര്‍ണ്ണാടകയില്‍ ഉത്ഭവിച്ച്‌ കേരളത്തിലേക്കൊഴുകുന്ന പ്രമുഖ നദി - വളപട്ടണം
  35. വിജയന്‍റെ ഗുരുസാഗരം എന്ന കൃതിയില്‍ പ്രതിപാദിച്ചിരിക്കുന്ന നദി - തൂതപ്പുഴ 
  36. എസ്‌ .കെ പൊറ്റക്കാടിന്റെ നാടന്‍ പ്രേമം എന്ന കൃതിയില്‍ പ്രതിപാദിച്ചിരിക്കുന്ന നദി - ഇരുവഴിഞ്ഞിപ്പുഴ
PSC questions about Rivers in Kerala

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

2 അഭിപ്രായങ്ങള്‍