ചാലിയാര്‍ (Chaliyar River)
- ചാലിയാറിന്റെ ആകെ നീളം - 169 കി.മീ
- ചാലിയാറിന്റെ ഉത്ഭവസ്ഥാനം - ഇളമ്പലേരി കുന്നുകള്‍
- ചാലിയാറിന്റെ പ്രധാന പോഷകനദികൾ - ഇരുവഴിഞ്ഞിപ്പുഴ,ചെറുപുഴ, കരിംപുഴ, പുന്നപ്പുഴ, ചാലിപ്പുഴ
- കേരളത്തിലെ ഏറ്റവും നീളം കൂടിയ നാലാമത്തെ പുഴ - ചാലിയാര്‍
- ബേപ്പൂര്‍ പുഴ എന്നറിയപ്പെടുന്ന നദി -ചാലിയാര്‍
- ചാലിയാര്‍ ഒഴുകുന്ന ജില്ലകള്‍ - വയനാട്, മലപ്പുറം, കോഴിക്കോട്
- ചാലിയാര്‍ പതിക്കുന്ന കടല്‍ - അറബിക്കടല്‍
- ചാലിയാറിന്റെ തീരത്തുള്ള പട്ടണങ്ങള്‍ - നിലമ്പൂര്‍, എടവണ്ണ, അരീക്കോട്, ബേപ്പൂര്‍, ഫറൂക്ക്
- വായു-ജല മലിനീകരണത്തിനെതിരെ കേരളത്തില്‍ നടന്ന ആദ്യ ലഹള - ചാലിയാര്‍ ലഹള
- ചാലിയാര്‍ ലഹളയ്ക്ക് നേതൃത്വം നല്‍കിയ വ്യക്തി - കെ.എ റഹ്മാന്‍
- കേരളത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നദി - ചാലിയാര്‍
- ചാലിയാറിന്റെ മലിനീകരണത്തിന് കാരണമായ ഫാക്ടറി - ഗ്വാളിയോര്‍ റയോണ്‍സ്, മാവൂര്‍
- കേരളത്തില്‍ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തിയത് - ചാലിയാറിന്റെ തീരത്താണ്.
PSC Questions & Answers about Chaliyar River
0 അഭിപ്രായങ്ങള്‍