ഹോം PSC Notes കേരള നിയമസഭ - ക്വിസ് (Kerala Niyamasabha)
കേരള നിയമസഭ - ക്വിസ് (Kerala Niyamasabha)
കേരള നിയമസഭ - ക്വിസ് (Kerala Niyamasabha)
ഒന്നാം കേരള നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത് ഏതു വര്‍ഷമാണ് - 1957 ഒന്നാം കേരള നിയമസഭാ തിരഞ്ഞെടുപ്പ് എത്ര സീറ്റിലേക്കാണു നടന്നത് - 126 ഒന്നാം കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ എത്ര ദൃയാംഗമണ്ഡലമുണ്ടായിരുന്നു - 12 ഒന്നാം കേരള നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി - സിപിഐ (60 സീറ്റ് ) ഒന്നാം കേരള നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത് എത്ര ഘട്ടമായിട്ടാണ് - 6 കേരള നിയമസഭയുടെ ആദ്യ അംഗമായി സത്യപ്രതിജ്ഞ നടത്തിയ അംഗം - റോസമ്മ പുന്നൂസ് കേരള നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക വൃക്തി - ഉമേശ് റാവു (മഞ്ചേശ്വരം) 1957 കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ വിജയി - ഉമേശ് റാവു (മഞ്ചേശ്വരം) 1957 ആദ്യ കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം - കെ.കരുണാകരന്‍ (സിപിഐ) 27 വയസ് ആദൃ നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം - പട്ടം താണുപിള്ള ,71 ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട നേതാവ് - എം.വി.രാഘവന്‍ (7 മണ്ഡലങ്ങള്‍) ഒന്നാം ഇഎംഎസ് മ്രന്തിസഭയില്‍ അംഗങ്ങളായിരുന്ന ദമ്പതികള്‍ - ടി.വി.തോമസ്, കെ.ആര്‍.ഗൗരിയമ്മ ഒന്നാം കേരള നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി - വില്യം ഹാമില്‍ട്ടണ്‍ ഡിക്രൂസ് കൊച്ചി, തിരു കൊച്ചി, കേരള നിയമസഭകളിലും രാജ്യസഭയിലും ലോക്‌സഭയും അംഗമായിരുന്ന നേതാവ് - കെ.കരുണാകരന്‍ കേരള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ഏറ്റുമുട്ടിയ മണ്ഡലം - റാന്നി (1987) 21 സ്ഥാനാര്‍ഥികള്‍ കേരള നിയമസഭ തിരഞ്ഞെടുപ്പ് ചിത്രത്തില്‍ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന് ഉടമ - എ.എ.അസീസ് (2001) ഇരവിപുരം കേരള നിയമസഭയില്‍ കുറുമാറ്റനിരോധന നിയമം വഴി അംഗത്വം നഷ്ടമായ ആദൃ എംഎല്‍എ - ആര്‍.ബാലകൃഷ്ണ പിള്ള ഇന്ത്യയില്‍ ആദ്യമായി ബാലറ്റിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ - ഇഎംഎസ് മന്ത്രിസഭ (1957) കേരള നിയമസഭയില്‍ കൂടുതല്‍ കാലം അംഗമായിരുന്ന ആൾ - കെ.എം.മാണി ഒന്നാം കേരള നിയമസഭയിലെ സ്പീക്കര്‍ - ആര്‍.ശങ്കരനാരായണന്‍ തമ്പി കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിന്റെ ഉടമ - 47671 വോട്ട് എം.ചന്ദ്രന്‍ (സിപിഎം), 2006, ആലത്തൂര്‍ 2016 ലെ നിയമസഭാ പൊതുതിരഞ്ഞെടുപ്പില്‍ കൂടിയ ഭൂരിപക്ഷത്തിന് ജയിച്ചത് - പി.ജെ.ജോസഫ് (കെസിഎം, തൊടുപുഴ, 45,587 വോട്ട് 2016 ലെ തിരഞ്ഞെടുപ്പില്‍ കുറഞ്ഞ ഭൂരിപക്ഷത്തിന് ജയിച്ചയാള്‍ - പി.ബി.അബ്ദുല്‍ റസാക്ക് 89 വോട്ട് മഞ്ചേശ്വരം കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം - മാത്യു ടി.തോമസ് (25 വയസ്) 1987 തിരുവല്ല കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ അംഗം - വി.എസ്.അച്യുതാനന്ദന്‍ (97 വയസ്) 2020 ലെ കണക്ക്, മലമ്പുഴ കുറഞ്ഞകാലം സംസ്ഥാനത്ത് മന്ത്രിയായിരുന്ന ആള്‍ - എം.പി.വീരേന്ദ്രകുമാര്‍ (2 ദിവസം) 1987 കൂടുതല്‍ കാലം കേരളത്തില്‍ മന്ത്രി - കെ.എം.മാണി കുറച്ചു കാലം കേരളത്തില്‍ എംഎല്‍എ - സി.ഹരിദാസ് (10 ദിവസം) നിലമ്പൂര്‍ 1980 കൂടുതല്‍ കാലം കേരളത്തില്‍ മുഖ്യമന്ത്രി - ഇ.കെ.നായനാര്‍ കുറച്ചു കാലം കേരളത്തില്‍ മുഖ്യമന്ത്രി - സി.എച്ച്.മുഹമ്മദ് കോയ കൂടുതല്‍ കാലം നിയമസഭാ സ്പീക്കര്‍ - വക്കം പുരുഷോത്തമന്‍ കുറച്ചു കാലം സ്പീക്കര്‍ - എ.സി.ജോസ് കാസ്റ്റിങ് വോട്ടു ചെയ്ത സ്പീക്കര്‍ - എ.സി. ജോസ് മുഖ്യമന്ത്രി പദിവിയിലെത്തിയ മുന്‍ സ്പീക്കര്‍ - സി.എച്ച്.മുഹമ്മദ് കോയ സ്പീക്കര്‍ പദവിയില്‍ ആദ്യമായി അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ വ്യക്തി - എം.വിജയകുമാര്‍ കുറഞ്ഞ പ്രായത്തില്‍ നിയമസഭാ സ്പീക്കര്‍ - സി.എച്ച്.മുഹമ്മദ് കോയ രണ്ടു തവണ സ്പീക്കര്‍ പദവി വഹിച്ചവര്‍ - വക്കം പുരുഷോത്തമന്‍, തേറമ്പില്‍ രാമകൃഷ്ണന്‍ ഡപ്യൂട്ടി സ്പീക്കര്‍, സ്പീക്കര്‍ പദവി വഹിച്ചയാള്‍ - എന്‍.ശക്തന്‍ ആദ്യ നിയമസഭയിലെ ആദ്യ വനിത ഡപ്യൂട്ടി സ്പീക്കര്‍ - കെ.ഒ.ഐഷാബായി ഡപ്യൂട്ടി സ്പീക്കര്‍ പദവിയെലെത്തിയ വനിതകള്‍ - കെ.ഒ. ഐഷാഭായി, എ. നബീസത്ത് ബീവി, ഭാര്‍ഗവീ തങ്കപ്പന്‍ വിസ്തീര്‍ണത്തില്‍ ഏറ്റവും വലിയ നിയമസഭാ മണ്ഡലം - കോന്നി സംസ്ഥാനത്ത് കൂടുതല്‍ വോട്ടര്‍മാരുള്ള മണ്ഡലം - ആറന്മുള കുറവ് വോട്ടര്‍മാരുള്ള മണ്ഡലം - കോഴിക്കോട് സൗത്ത് കൂടുതല്‍ നിയമസഭാ മണ്ഡലങ്ങളുള്ള ജില്ല - മലപ്പുറം (16 നിയമസഭാ മണ്ഡലങ്ങള്‍) കുറവ് നിയമസഭാ മണ്ഡലങ്ങളുള്ള ജില്ല - വയനാട് (3 നിയമസഭാ മണ്ഡലങ്ങള്‍) 5 നിയമസഭാ മണ്ഡലങ്ങള്‍ വീതമുള്ള 3 ജില്ലകള്‍ ഏതെല്ലാം - കാസര്‍കോട്, ഇടുക്കി, പത്തനംതിട്ട പട്ടിക ജാതി സംവരണ മണ്ഡലങ്ങള്‍ എത്ര - 14 പട്ടിക വര്‍ഗ സംവരണ മണ്ഡലങ്ങള്‍ എത്ര - 2 പട്ടിക വര്‍ഗ സംവരണ മണ്ഡലങ്ങള്‍ ഏതെല്ലാം - മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങള്‍ ഏത് ജില്ലയിലാണ് - വയനാട് സംവരണമണ്ഡലങ്ങളില്ലാത്ത ജില്ലകള്‍ - കാസര്‍കോട്, കണ്ണൂര്‍ 14 വീതം നിയമസഭാ മണ്ഡലങ്ങളുള്ള ജില്ല - തിരുവനന്തപുരം, എറണാകുളം കേരള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഓരേസമയം രണ്ടു മണ്ഡലങ്ങളില്‍ നിന്നും വിജയിച്ച ഏക നേതാവ് - കെ.കരുണാകരന്‍ എത്രാമത്തെ കേരള നിയമസഭയാണ് സാധാരണ കാലാവധിയായ 5 വര്‍ഷത്തിനു ശേഷവും തുടര്‍ന്നത് - നാലാം കേരള നിയമസഭ (1970-77) ഏതു നിയമസഭയുടെ കാലത്താണ് സംസ്ഥാനത്ത് കൂടുതല്‍ മന്ത്രിസഭകള്‍ സ്ഥാനമേറ്റത് - അഞ്ചാം കേരള നിയമസഭ (1977-79) കെ.കരുണാകരന്‍, എ.കെ.ആന്റണി, പി.കെ.വാസുദേവന്‍ നായര്‍, സി.എച്ച്. മുഹമ്മദ് കോയ ഒന്നാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് - പി.ടിചാക്കോ കൂടുതല്‍ തവണ പ്രതിപക്ഷ നേതാവായത് ആരാണ് - ഇ.എം.എസ്.നമ്പൂതിരിപ്പാട് (4 തവണ) കേരള നിയമസഭയില്‍ കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി - കെ.എം.മാണി (13 തവണ) കേരളത്തില്‍ കൂടുതല്‍ കാലം മുഖ്യമന്ത്രി പദം വഹിച്ചതാര് - ഇ.കെ.നായനാര്‍ (4,010 ദിവസം) കുറച്ചുകാലം മുഖ്യമന്ത്രിയായിരുന്നത് - സി.എച്ച്. മുഹമ്മദ് കോയ (50 ദിവസം)
0 അഭിപ്രായങ്ങള്‍