Ticker

6/recent/ticker-posts

Header Ads Widget

Nobel Prize Winners - 2021



Nobel Prize Winners - 2021 

  1. Physiology or Medicine: David Julius and Ardem Patapoutian
  2. Physics: Syukuro Manabe, Klaus Hasselmann and Giorgio Parisi
  3. Chemistry: Benjamin List and David W.C. MacMillan
  4. Literature: Abdulrazak Gurnah
  5. Peace: Maria Ressa and Dmitry Muratov
  6. Economic science: David Card, Joshua D Angrist, and Guido W Imbens

നോബൽ പ്രൈസ് 2021

സമാധാനം: 

ഫിലീപ്പീന്‍സ് വംശജയായ മരിയ റെസ്സയും, റഷ്യൻ വംശജനായ ദിമിത്രി മുറദോവുമാണ് 2021 ലെ സമാധാന പുരസ്‌കാരത്തിന് അര്‍ഹരായത്. പുരസ്കാരം ആവിഷ്‌കാര സ്വാതന്ത്ര്യ സംരക്ഷണത്തിന്.

വൈദ്യശാസ്ത്രം:

2021ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനം രണ്ട് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്.  ഡേവിഡ് ജൂലിയസ്,  ആ‍ര്‍ഡേം പാറ്റ്പുടെയ്ന്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. പുരസ്കാരം ശരീരോഷ്മാവിലെയും സ്പര്‍ശനത്തിലെയും കണ്ടെത്തലിന്.

രസതന്ത്രം: 

2021-ലെ രസതന്ത്ര  നോബൽ സമ്മാനം ജർമൻ ശാസ്ത്രജ്ഞൻ ബഞ്ചമിൻ ലിസ്റ്റിനും, അമേരിക്കയിലെ പ്രിൻസ്ടൺ സർവകലാശാല ശാസ്ത്രജ്ഞൻ ഡേവിഡ് മക് മില്ലനും ലഭിച്ചു. പുരസ്‌കാരം പുതു തന്മാത്രകളെ സൃഷ്ടിക്കുന്നതിൽ ഓർഗനോ കറ്റാലിസിസ് എന്ന  നൂതന രീതി കണ്ടെത്തിയതിന്.

ഭൗതികശാസ്ത്രം:

2021-ലെ ഭൗതികശാസ്ത്ര നോബൽ സമ്മാനം അമേരിക്കയിലെ പ്രിൻസ്ടൺ സർവകലാശാല ശാസ്ത്രജ്ഞനും ജപ്പാൻ വംശജനുമായ സ്യൂകുരോ മനാബെയ്ക്കും, ജർമനിയിലെ കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ക്ലോസ് ഹാസെൽമാനും, ഇറ്റലിയിലെ ശാസ്ത്രജ്ഞനായ ജ്യോർജിയോ പാരിസിക്കും ലഭിച്ചു. സങ്കീർണ്ണമായ വ്യവസ്ഥകളെ പറ്റി പഠിച്ചതിന് മൂന്നു പേർക്കും പുരസ്‌കാരം പങ്കു വെക്കപ്പെടുകയാണ് ഉണ്ടായത്.

സാമ്പത്തിക ശാസ്ത്രം:

2021ലെ സാമ്പത്തിക ശാസ്ത്ര നോബൽ സമ്മാനം ഡേവിഡ് കാർഡിന് തൊഴില്‍ സാമ്പത്തിക ശാസ്ത്ര മേഖലയ്ക്ക് നൽകിയ സംഭവനയ്ക്കും ജോഷ്വാ ആംഗ്രിസ്റ്റ് & ഗൈഡോ ഇംബെൻസ് എന്നിവർക്ക് ബന്ധങ്ങളുടെ വിശകലനത്തിനുള്ള പഠനത്തിനുമായി പുരസ്‌കാരം പങ്കു വെക്കപ്പെട്ടു.

സാഹിത്യം: 

2021ലെ സാഹിത്യ നോബൽ സമ്മാനം ടാന്‍സാനിയന്‍ നോവലിസ്റ്റ് അബ്ദുള്‍ റസാക്ക് ഗുര്‍ണയ്ക്ക് ലഭിച്ചു. കൊളോണിയസത്തിന്റെ ആഘാതത്തോടും അഭയാര്‍ഥികളുടെ ജീവിതവ്യഥയോടുമുള്ള വിട്ടുവീഴ്ചയില്ലമയിലും ആര്‍ദ്രവുമായ അനുഭാവ സമ്പത്താണ് പുരസ്‌കാരം നേടിക്കൊടുക്കാൻ കാരണമായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍