Ticker

6/recent/ticker-posts

Header Ads Widget

കൊല്ലം ജില്ല - Kerala PSC Questions

 

കൊല്ലം ജില്ല

  1. അഷ്ടമുടി കായലില്‍ നടത്തപ്പെടാറുള്ള വള്ളംകളി - പ്രസിഡന്റ്‌സ്‌ ട്രോഫി വള്ളംകളി 
  2. അഷ്ടമുടി കായല്‍ കടലുമായി ചേരുന്ന പ്രദേശം - നീണ്ടകര 
  3. ഇന്ത്യയിലെ ആദ്യ പോലീസ്‌ മ്യൂസിയം - സര്‍ദ്ദാര്‍ വല്ലഭായ്‌ പട്ടേല്‍ പോലീസ്‌ മ്യൂസിയം, കൊല്ലം
  4. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി - തെന്മല
  5. ഇന്ത്യയിലെ ആദ്യത്തെ സുനാമി മ്യൂസിയം - അഴീക്കല്‍, കൊല്ലം
  6. ഏറ്റവും കുറച്ച്‌ വില്ലേജുകള്‍ ഉള്ള താലൂക്ക്‌ - കുന്നത്തൂര്‍
  7. ഏറ്റവും കൂടുതല്‍ കശുവണ്ടി ഉല്‍പ്പാദിപ്പിക്കുന്ന ജില്ല - കണ്ണൂര്‍
  8. ഏറ്റവും കൂടുതല്‍ കശുവണ്ടി ഫാക്ടറികള്‍ ഉള്ള ജില്ല - കൊല്ലം
  9. ഏഷ്യയിലെ ആദ്യത്തെ ബട്ടര്‍ഫ്‌ളൈ സഫാരി പാര്‍ക്ക്‌ - തെന്മല
  10. ഒരു മരത്തിന്‍റെ പേരില്‍ അറിയപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം - ചെന്തുരുണി
  11. കണ്‍സ്യൂമര്‍ ഫെഡിന്‍റെ സഞ്ചരിക്കുന്ന ത്രിവേണി ആരംഭിച്ച ജില്ല - കൊല്ലം
  12. കഥകളിയുടെ ആദിരൂപമായ രാമനാട്ടം രൂപം കൊണ്ട സ്ഥലം - കൊട്ടാരക്കര
  13. കളിമണ്‍ വ്യവസായത്തിന്‌ പ്രസിദ്ധമായ സ്ഥലം - കുണ്ടറ, കൊല്ലം 
  14. കേരളത്തിലാദ്യത്തെ സീ പ്ലെയിന്‍ സര്‍വ്വീസ്‌ ആരംഭിച്ചത്‌ - അഷ്ടമുടി - പുന്നമട
  15. കേരളത്തിലൂടെയുള്ള ആദ്യ ദേശീയ ജലപാത - നാഷണല്‍ വാട്ടര്‍ വേ 3 (കൊല്ലം-കോട്ടപ്പുറം)
  16. കേരളത്തിലെ ആദ്യത്തെ തുണി മില്ലും, പുസ്തക പ്രസാധനശാലയും സ്ഥാപിച്ചത്‌ - കൊല്ലം
  17. കേരളത്തിലെ ആദ്യത്തെ പേപ്പര്‍ മില്‍ സ്ഥാപിച്ചത്‌ - പുനലൂര്‍
  18. കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം - മലനട (കൊല്ലം)
  19. കേരളത്തിലെ ഏറ്റവും ആദ്യത്തെ ജലസേചനപദ്ധതി - കല്ലട
  20. കേരളത്തിലെ ഏറ്റവും പഴയ തൂക്കുപാലം സ്ഥിതിചെയ്യുന്ന സ്ഥലം - പുനലൂര്‍ (1877, കല്ലടയാറിന്‌ കുറുകെ, ആല്‍ബര്‍ട്ട്‌ ഹെന്‍ട്രി ശില്പി)
  21. കേരളത്തിലെ ഏറ്റവും വലിയ തീവണ്ടി ദുരന്തമായ പെരുമണ്‍ ദുരന്തം നടന്ന കായല്‍ - പെരുമണ്‍ കായല്‍ (1988 ജൂലൈ 9)
  22. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായല്‍ - അഷ്ടമുടി കായല്‍
  23. കേരളത്തിലെ കശുവണ്ടി വ്യവസായത്തിന്‍റെ ഇറ്റില്ലം - കൊല്ലം
  24. കേരളത്തിലെ ചുറ്റമ്പലമില്ലാത്ത പരബ്രഹ്മ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം - ഓച്ചിറ
  25. കേരളത്തില്‍ ഏറ്റവും ചൂട്‌ കൂടിയ സ്ഥലം - പുനലൂര്‍
  26. കൊല്ലം ജില്ലയിലെ പ്രശസ്ത വെള്ളച്ചാട്ടം - പാലരുവി
  27. കൊല്ലം ജില്ലയില്‍ കെട്ടുവള്ളങ്ങളുടെ നിര്‍മ്മാണത്തിന്‌ പ്രസിദ്ധമായ സ്ഥലം - ആലുംകടവ്‌
  28. കൊല്ലം നഗരം പണികഴിപ്പിച്ച സിറിയന്‍ സഞ്ചാരി - സാപിര്‍ ഈസോ
  29. കൊല്ലം നഗരത്തിന്‍റെ ഹാള്‍ മാര്‍ക്ക്‌ എന്നറിയപ്പെടുന്നത്‌ - തേവള്ളി കൊട്ടാരം
  30. കൊല്ലം-ചെങ്കോട്ട റെയില്‍പ്പാത കടന്നുപോകുന്ന ചുരം - ആര്യങ്കാവ്ചുരം
  31. കൊല്ലത്തെ കടല്‍ തീരത്ത്‌ നിന്നും കണ്ടെടുത്ത ധാതുക്കള്‍ - ഇല്‍മനൈറ്റും മോണോസൈറ്റും
  32. കൊല്ലത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ചുരം - ആര്യങ്കാവ്‌ ചുരം 
  33. കോട്ടുക്കല്‍ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം - കൊല്ലം
  34. ചവറയിലെ ഇന്ത്യന്‍ റെയര്‍ എര്‍ത്തുമായി സഹകരിച്ച രാജ്യം - ഫ്രാന്‍സ്‌ 
  35. ചെമ്മീന്‍, എള്ള്‌ എന്നിവ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന ജില്ല - കൊല്ലം
  36. ജടായു നേച്ചര്‍ പാര്‍ക്കിന്‍റെ ബ്രാന്‍ഡ്‌ അംബാസിഡര്‍ - സുരേഷ്‌ ഗോപി
  37. ജടായു നേച്ചര്‍ പാര്‍ക്ക്‌ സ്ഥിതിചെയ്യുന്നത്‌ - ചടയമംഗലം, കൊല്ലം
  38. തളയിടത്ത്‌ സ്വരൂപത്തിന്‍റെ ആസ്ഥാനം - കൊട്ടാരക്കര
  39. തിരുമുല്ലവാരം ബീച്ച്‌, തങ്കശ്ശേരി ലൈറ്റ്‌ ഹാസ്‌, ചീന കൊട്ടാരം, ആശ്രാമം പിക്നിക്‌ വില്ലേജ്‌ എന്നിവ സ്ഥിതി ചെയ്യുന്ന ജില്ല - കൊല്ലം
  40. തെൻ വഞ്ചി, ദേശിംഗനാട്‌, പന്തലായനി (മലബാറില്‍), കുരക്കേനി (തിരുവിതാംകൂറില്‍) എന്നൊക്കെ അറിയപ്പെട്ട ജില്ല - കൊല്ലം
  41. തെന്മല ഇക്കോ ടൂറിസം പദ്ധതി ഏത്‌ വന്യജീവി സങ്കേതത്തിലാണ്‌ - ചെന്തുരുണി
  42. ദൈവത്തിന്‍റെ സ്വന്തം തലസ്ഥാനം എന്നറിയപ്പെടുന്നത്‌ - കൊല്ലം
  43. നീണ്ടകര പാലത്തിന്‌ ആരുടെ പേരാണ്‌ നല്‍കിയിരിക്കുന്നത്‌ - സേതുലക്ഷ്മി ഭായ്‌
  44. നീണ്ടകര ഫിഷറീസ്‌ കമ്മ്യൂണിറ്റി പ്രൊജക്ട്‌ സ്ഥാപിച്ചത്‌ ഏത്‌ രാജ്യത്തിന്‍റെ സഹകരണത്തോടെയാണ്‌ - നോര്‍വേ
  45. പീരങ്കി മൈതാനം ഏത്‌ ജില്ലയിലാണ്‌ - കൊല്ലം
  46. പോര്‍ച്ചുഗീസുകാര്‍ കൊല്ലത്ത്‌ കോട്ട സ്ഥാപിച്ചത്‌ - തക്കശ്ശേരിയില്‍ 
  47. മാതാ അമൃതാനന്ദമയി ആശ്രമം സ്ഥിതിചെയ്യുന്നത്‌ - വള്ളിക്കാവ്‌, കൊല്ലം
  48. ലക്ഷം വീട്‌ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ട സ്ഥലം -ചിതറ 
  49. ലോകത്തിലെ ഏറ്റവും വലിയ പക്ഷി പ്രതിമ _ സ്ഥിതിചെയ്യുന്നത്‌ - ജടായു നേച്ചര്‍ പാര്‍ക്ക്‌ (രൂപകല്‍പ്പന : രാജീവ്‌ അഞ്ചല്‍)
Kollam District PSC Questions


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍