സ്വാതന്ത്ര്യ ദിന ക്വിസ്
- ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് - 1947 ആഗസ്റ്റ് 15
- ഇന്ത്യ റിപ്പബ്ലിക് ആയത് - 1950 ജനുവരി 26
- ഇന്ത്യയിലെ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം നടന്ന ചമ്പാരൻ എന്ന പ്രദേശം ഏതു സംസ്ഥാനത്താണ് - ബീഹാർ
- ഇന്ത്യയുടെ വന്ദ്യവയോധികൻ’ എന്നറിയപ്പെടുന്നത് - ദാദാഭായ് നവറോജി
- ഇന്ത്യ സ്വാതന്ത്രം ആവുന്ന കാലത്ത് ഗവർണർ ജനറൽ - മൗണ്ട് ബാറ്റൺ പ്രഭു
- സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറൽ - മൗണ്ട് ബാറ്റൺ പ്രഭു
- സ്വതന്ത്ര ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറൽ - രാജഗോപാലാചാരി
- രവീന്ദ്രനാഥ ടാഗോർ രചിച്ച ഇന്ത്യയുടെ ദേശീയ ഗാനമായ’ ജനഗണമന’ ഏത് പത്രത്തിലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത് - തത്വബോധിനി
- U N O ആദ്യമായി ദുഃഖസൂചകമായി പതാക താഴ്ത്തികെട്ടിയത് എപ്പോള്‍ - ഗാന്ധിജി മരണമടഞ്ഞപ്പോള്‍
- Wake Up India എന്ന പുസ്തകം രചിച്ചതാര് - ആനി ബസന്റ്
- അഖിലേന്ത്യ ഹരിജന്‍ സമാജം സ്ഥാപിച്ചതാര് - ഗാന്ധിജി
- അതിര്‍ത്തി ഗാന്ധി എന്നറിയപ്പെടുന്നത് - ഖാന്‍ അബ്ദുള്‍ ഗാഫര്‍ഖാന്‍
- അഭിവാദ്യാനത്തിനു ആദ്യമായി ജയ് ഹിന്ദ് എന്ന് ഉപയോഗിച്ചത് - സുഭാഷ് ചന്ദ്ര ബോസ്
- ആരുടെ ആത്മകഥയാണ് ഇന്ത്യ വിന്‍സ് ഫ്രീഡം - അബ്ദുള്‍ കലാം ആസാദ്
- ആരുടെ ജന്മദിനമാണ് ദേശീയ യുവജനദിനമായി ആചരിക്കുന്നത് - സ്വാമി വിവേകാനന്ദന്‍
- ഇന്ത്യ ഗേറ്റ് നിര്‍മിച്ചത് ആരുടെ സ്മരണക്കായി - ഒന്നാം ലോകമഹായുദ്ധത്തില്‍ മരിച്ച പട്ടാളക്കാരുടെ ഓര്‍മ്മക്കായി
- ഇന്ത്യ വിഭജിക്കുന്നതിനെ അവസാന നിമിഷം വരെ എതിര്‍ത്തത് ആര് - അബ്ദുള്‍ കലാം ആസാദ്
- ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റ് - എബ്രഹാം ലിങ്കണ്‍
- ഇന്ത്യന്‍ മിലിട്ടറി അക്കാദമി എവിടെയാണ് - ഡെറാഡൂണ്‍
- ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ക്ലൈമാക്സ് എന്ന പേരില്‍ അറിയപ്പെട്ട സമരം ഏതായിരുന്നു - ക്വിറ്റ് ഇന്ത്യ സമരം
- ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്ത സാക്ഷി - മംഗള്‍ പാണ്ഡെ
- ഇന്ത്യയിലെ ആദ്യ വനിത ഗവര്‍ണ്ണര്‍ - സരോജിനി നായിഡു
- ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണ കാലത്തു പട്ടാളത്തില്‍ ഒരു ഇന്ത്യക്കാരന് ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന പദവി - സുബേദാര്‍
- ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അടിത്തറ ഉലയ്ക്കുവാൻ പര്യാപ്തമായ കലാപം - ഇന്ത്യന്‍ നാവിക കലാപം
- ഇന്ത്യയില്‍ ആദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം - ഹിമാചല്‍ പ്രദേശ്
- ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതിയാണ് റാം നാഥ് കോവിന്ദ് - 14
- ഇന്ത്യയുടെ ഏറ്റവും വലിയ ദേശീയ ബഹുമതി - ഭാരത് രത്ന
- ഇന്ത്യയുടെ ദേശീയ ഫലം - മാങ്ങ
- ഇന്ത്യയുടെ പരമോന്നത നിതി പീഠം - സുപ്രീം കോടതി
- ഇന്ത്യയുടെ രാഷ്ട്ര ശില്പി ആരാണ് - ജവഹര്‍ലാല്‍ നെഹ്റു
- ഇന്ത്യയോടൊപ്പം ഓഗസ്റ്റ് 15 നു സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന മറ്റു രാജ്യങ്ങള്‍ - സൌത്ത് കൊറിയ , കോംഗോ
- ഉപ്പുനിയമം ലംഘിക്കുന്നതിനു വേണ്ടിയുള്ള ഗാന്ധിജിയുടെ പ്രഖ്യാപനത്തെ അന്നത്തെ വൈസ്രോയി വിശേഷിപ്പിച്ചത് - ചായക്കോപ്പയിലെ കൊടുങ്കാറ്റ്
- ഏനിക്ക് അവകാശപ്പെടാനുള്ള ഏക ഗുണം സത്യവും അഹിംസയുമാണ് ഇത് ആരുടെ വാക്കുകള്‍ - ഗാന്ധിജി
- ഏറ്റവും കൂടുതല്‍ കടത്തീരമുള്ള സംസ്ഥാനം - ഗുജറാത്ത്
- ഏറ്റവും കൂടുതല്‍ രാജ്യങ്ങളുടെ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ഭാരതീയന്‍ - ഗാന്ധിജി
- ഏറ്റവും കൂടുതല്‍ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വടക്കേ ഇന്ത്യന്‍ സംസ്ഥാനം - ജമ്മു കാശ്മീർ
- ഏവിടെ വെച്ചാണ് ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ചത് - ബോംബെ
- ഒരു ഭാഗത്തു ഹിമാലയവും മറുഭാഗത്തു സമുദ്രവുമുള്ള ഏക സംസ്ഥാനം - പശ്ചിമ ബംഗാള്‍
- കുച്ചിപ്പിടി എന്ന നൃത്ത രൂപം പിറവികൊണ്ട സംസ്ഥാനം - ആന്ധ്രാ പ്രദേശ്
- ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്ത സംഘടന - ഇന്ത്യൻ നാഷണൽ കോൺഗ്രസ്
- ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകൻ - എ. ഒ.ഹ്യുo
- ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ചത് - ദാദാഭായി നവറോജി
- ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായ മലയാളി - സി. ശങ്കരൻ നായർ
- ജവഹർലാൽനെഹ്റു റാണി എന്ന് വിശേഷിപ്പിച്ച വനിത - റാണി ഗൈഡിൻ ലിയു
- ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന പ്രശസ്തമായ മുദ്രാവാക്യം ആദ്യം മുഴക്കിയതാര് - സ്വാമി ദയാനന്ദ സരസ്വതി
- ഭാരതമെന്ന പേർ കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ ഈ വരികൾ ഏതു വള്ളത്തോൾ കൃതിയിൽ ആണ് ഉള്ളത് - ദിവാസ്വപ്നം
- ഗാന്ധിജി ചരിത്ര പ്രധാനമായ ദണ്ഡി യാത്ര നടത്തിയത് എത്രാമത്തെ വയസ്സില്‍ - 61- വയസ്സില്‍
- ഗാന്ധിജി വാര്‍ദ്ധയില്‍ വിളിച്ചുകൂട്ടിയ വിദ്യാഭ്യാസ വിചക്ഷണന്‍മാരുടെ സമ്മേളനത്തിന്റെ അധ്യക്ഷന്‍ ആരായിരുന്നു - സക്കീര്‍ ഹുസൈന്‍
- ഗാന്ധിജിയുടെ ഇടപെടല്‍ മൂലം വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ട കേരളീയനായ വിപ്ലവകാരി - കെ.പി.ആര്‍. ഗോപാലന്‍
- കേരളാ ചരിത്രത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ കലാപം - 1697 ലെ അഞ്ചുതെങ്ങ് കലാപം
- കേരളാ ചരിത്രത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത കലാപം - 1721 ലെ ആറ്റിങ്ങൽ കലാപം
- ചിക്കാഗോയിലെ ലോകമതസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഭാരതീയന്‍ - സ്വാമി വിവേകാനന്ദന്‍
- ജനറല്‍ ഡയറിനെ വെടിവെച്ചു കൊന്നത് - ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലക്ക് ദൃക്‌സാക്ഷിയായ ഉദ്ദം സിംഗ്
- ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയ ബ്രിട്ടീഷ് പട്ടാള ജനറൽ - ജനറല്‍ ഡയര്‍
- ദണ്ഡിയാത്ര ആരംഭിച്ചത് എന്ന് - 1930- മാര്‍ച്ച് 12
- ദണ്ഡിയാത്ര ആരംഭിച്ചത് എവിടെ നിന്നു - സബര്‍മതി ആശ്രമത്തില്‍ നിന്ന്
- ദേശ ബന്ധു എന്ന പേരില്‍ അറിയപ്പെട്ട നേതാവ് - ചിത്തരഞ്ജന്‍ ദാസ്
- ക്വിറ്റ് ഇന്ത്യ സമര നായകൻ എന്നറിയപ്പെടുന്നതാര് - ജയപ്രകാശ് നാരായണൻ
- ഏത് വ്യക്തിത്വമാണ് ക്വിറ്റ് ഇന്ത്യാ സമര നായിക എന്നറിയപ്പെടുന്നത് - അരുണ അസഫലി.
- നമ്മുടെ ദേശീയ പതാക രൂപകല്പന ചെയ്തത് - പിംഗലി വെങ്കയ്യ
- നോബല്‍ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരന്‍ - രവീന്ദ്ര നാഥ് ടാഗോര്‍
- ബംഗ്ലാദേശിന്റെ ദേശീയ ഗാനമായ അമര്‍ സോനാര്‍ ബംഗ്ള രചിച്ചത് - രവീന്ദ്ര നാഥ് ടാഗോര്‍
- ബ്രിട്ടീഷ് കാർക്കെതിരെ പോരാടിയ മലബാറിലെ രാജാവ് - പഴശ്ശി രാജ
- മഹാത്മാ ഗാന്ധിയെ കൂടാതെ ഒക്‌ടോബര്‍ 2 നു ജന്മദിനമായ ഇന്ത്യന്‍ നേതാവ് - ലാല്‍ ബഹാദൂര്‍ ശാസ്ത്രി
- മാലാനാ അബ്ദുള്‍ കലാം സ്ഥാപിച്ച പത്രം - അല്‍ - ഹിലാല്‍
- രാജ്യസഭാംഗം ആകാനുള്ള കുറഞ്ഞ പ്രായം - 30
- രാഷ്ട്രീയ ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ ഗാന്ധിജി ആരംഭിച്ച പത്രം - യംങ് ഇന്ത്യ
- വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ നിര്‍വഹിച്ചത് - അരവിന്ദ് ഘോഷ്
- വാഗണ്‍ ട്രാജഡി നടന്ന വര്‍ഷം - 1921 നവംബര്‍ 10
- വിദ്യാഭ്യാസ സംബന്ധമായി ഗാന്ധിജി അവതരിപ്പിച്ച പദ്ധതിയുടെ പേര് - വാര്‍ദ്ധാ പദ്ധതി
- സ്വതന്ത്ര ഇന്ത്യയില്‍ ഗാന്ധിജി എത്ര ദിവസം ജീവിച്ചു - 168 ദിവസം
- സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവര്‍ണ്ണര്‍ ജനറല്‍ ആര് - മൗണ്ട് ബാറ്റണ്‍ പ്രഭു
- ഇന്ത്യ പാകിസ്ഥാൻ അതിർത്തി രേഖ ഏത് പേരിൽ അറിയപ്പെടുന്നു - റാഡ്ക്ലിഫ് രേഖ
- ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ആരായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി - ക്ലമന്റ് ആറ്റ്ലി
- ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി - ജവഹർലാൽ നെഹ്റു
- ക്വിറ്റിന്ത്യാ പ്രമേയം തയ്യാറാക്കിയത് ആരാണ് - ജവഹർലാൽ നെഹറു
- സ്വാതന്ത്രദിനത്തിൽ പ്രധാനമന്ത്രി എവിടെയാണ് പതാക ഉയർത്താറുള്ളത് - ചെങ്കോട്ട
- ചൗരിചൗര സംഭവം നടന്ന വർഷം - 1922 ഫെബ്രുവരി 5
- ഗാന്ധിജിയെ ആദ്യമായി രാഷ്ട്രപിതാവ് എന്ന് വിളിച്ചതാര് - സുഭാഷ് ചന്ദ്ര ബോസ്
- ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് സർ പദവി ഉപേക്ഷിച്ചതാര് - രവീന്ദ്രനാഥ ടാഗോർ
- 1934 ജനവരി 11ന് കോഴിക്കോട് ടൗൺഹാളിൽ ആരുടെ ചിത്രമാണ് ഗാന്ധിജി അനാച്ഛാദനം ചെയ്തത് - കെ. മാധവൻ നായർ
- തെരഞ്ഞെടുപ്പിലൂടെ ആദ്യമായി കോൺഗ്രസ് പ്രസിഡണ്ട് ആയ വ്യക്തി ആര് - സുഭാഷ് ചന്ദ്ര ബോസ്
- ആധുനിക കാലത്തെ മഹാത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏത് സംഭവത്തെയാണ് - ക്ഷേത്രപ്രവേശന വിളംബരം
- സതി നിർത്തലാക്കിയ ബ്രിട്ടീഷ് ഗവർണർ ആര് - വില്യം ബെനഡിക്ട് പ്രഭു
- മലബാർ കലാപം നടന്ന വർഷം - 1921
- നിങ്ങൾ എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം എന്നഭിപ്രായപ്പെട്ടതാര് - സുഭാഷ് ചന്ദ്ര ബോസ്
- ഏതു വർഷമാണ് ഇന്ത്യയിൽ നാവിക കലാപം നടന്നത് - 1946 ൽ, മുംബൈയിൽ
- ക്വിറ്റിന്ത്യാ ദിനമായി ആചരിക്കുന്നതെന്ന് - ഓഗസ്റ്റ് 9
- സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യ ദിനമായി ആഘോഷിച്ച ദിവസം - 1930 ജനുവരി 26
- ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ജനിച്ചതെന്ന് - 1869 ഒക്ടോബർ 2-ന് ഗുജറാത്തിലെ പോർബന്ദറിൽ
- സ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ച സ്വാതന്ത്ര്യ സമരസേനാനി - ദാദാഭായ് നവറോജി
- ക്വിറ്റ് ഇന്ത്യ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന സംഭവം - കീഴരിയൂർ ബോംബ് കേസ്
Indian Independence Day Quiz in Malayalam.
1 അഭിപ്രായങ്ങള്‍
നല്ല questions ആണ്👍
മറുപടിഇല്ലാതാക്കൂ