Ticker

6/recent/ticker-posts

Header Ads Widget

കേരളത്തിലെ ജില്ലകൾ - പി സ് സി ചോദ്യങ്ങളും ഉത്തരങ്ങളും

 


കേരളത്തിലെ ജില്ലകൾ - പി സ് സി ചോദ്യങ്ങളും ഉത്തരങ്ങളും 

  1. കേരളത്തിലെ ജില്ലകളുടെ എണ്ണം - 14
  2. കേരളരൂപികരണ സമയത് കേരളത്തിലെ ജില്ലകളുടെ എണ്ണം - 5
  3. കേരളരൂപികരണ സമയത് കേരളത്തിലെ ജില്ലകൾ ഏതെല്ലാം - മലബാർ, തിരുവന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ
  4. കൊല്ലം,തൃശൂർ ജില്ലകൾ രൂപീകരിക്കപ്പെട്ടതെന്ന് - ജൂലൈ 1,1949(തിരു-കൊച്ചി), നവംബർ1,1956
  5. തിരുവന്തപുരം,കോട്ടയം ജില്ലകൾ രൂപീകരിക്കപ്പെട്ടതെന്ന് - നവംബർ1,1956
  6. മലബാർ ജില്ലയെ പാലക്കാട്,കണ്ണൂർ,കോഴിക്കോട് ജില്ലകളായി വിഭജിച്ചതെന്നാണ് - ജനുവരി1,1957
  7. കോട്ടയം,കൊല്ലം ജില്ലകളിൽ നിന്നും അടർത്തിമാറ്റി ആലപ്പുഴ ജില്ല രൂപീകരിച്ചതെന്ന് - ഓഗസ്റ്റ് 17,1957
  8. എറണാകുളം ജില്ല രൂപീകരിച്ചതെന്ന് - ഏപ്രിൽ1,1958.
  9. കോഴിക്കോട് ജില്ലയിലെ ഏറനാട്, തിരുർ താലൂക്കുകളെയും, പാലക്കാട് ജില്ലയിലെ പെരിന്തൽമണ്ണ, പൊന്നാനി താലൂക്കുകളേയും ചേർത്ത് മലപ്പുറം ജില്ല രൂപീകരിച്ച വർഷം - ജൂൺ 16,1969
  10. കോട്ടയം ജില്ലയിലെ ദേവികുളം, ഉടുമ്പൻചോല, പീരുമേട് താലൂക്കുകളെയും, എറണാകുളം ജില്ലയിലെ തൊടുപുഴ താലൂക്കിനെയും ചേർത്ത് ഇടുക്കി ജില്ല രൂപീകരിച്ച വർഷം - ജനുവരി 26,1972
  11. കോഴിക്കോട് ജില്ലയിലെയും, കണ്ണൂർ ജില്ലയിലെയും പ്രദേശങ്ങൾ വിഭജിച്ചു കേരളത്തിലെ 12 ആം ജില്ലയായി വയനാട് ജില്ലാ രൂപീകരിച്ച വർഷം - നവംബർ1,1980
  12. കൊല്ലം ജില്ലയിലെയും, ആലപ്പുഴ ജില്ലയിലെയും, ഇടുക്കി ജില്ലയിലെയും പ്രദേശങ്ങൾ കൂട്ടി ചേർത്ത് കേരളത്തിലെ പതിമൂന്നാമത്തെ ജില്ലയായ പത്തനംതിട്ട രൂപീകരിച്ചതെന്ന് - ജൂലൈ 1,1982
  13. കണ്ണൂർ ജില്ലയിൽ നിന്നും അടർത്തിമാറ്റി കേരളത്തിലെ പതിനാലാമത്തെ ജില്ലയായ കാസർഗോഡ് രൂപീകരിച്ച വർഷം - മെയ് 24,1984
  14. ജില്ലകളുടെ പേരിൽ അറിയപ്പെടുന്ന പ്രദേശം തലസ്ഥാനമായി ഇല്ലാത്ത ജില്ലകൾ - ഇടുക്കി, വയനാട്, എറണാകുളം
  15. ഇടുക്കിയുടെ തലസ്ഥാനം - പൈനാവ്
  16. വയനാടിന്റെ തലസ്ഥാനം - കൽപ്പറ്റ
  17. എറണാകുളത്തിന്റെ തലസ്ഥാനം - കൊച്ചി
  18. കേരളത്തിലെ ഏറ്റവും വലിയ ജില്ല - ഇടുക്കി (2023
  19. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല - ആലപ്പുഴ
  20. കടൽ തീരമില്ലാത്ത ജില്ലകൾ - വയനാട്, പാലക്കാട്, കോട്ടയം, ഇടുക്കി, പത്തനംതിട്ട
  21. ഏറ്റവും കൂടുതൽ വനമേഖലയുള്ള ജില്ല - ഇടുക്കി 
  22. വനമേഖലയില്ലാത്ത ജില്ലാ - ആലപ്പുഴ
  23. കേരളത്തിൽ റെയിവേ ഇല്ലാത്ത ജില്ലകൾ - വയനാട്, ഇടുക്കി
  24. കേരളത്തിലെ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ല - മലപ്പുറം
  25. കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ല - വയനാട്
  26. കേരളത്തിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല - പത്തനംതിട്ട
  27. കേരളത്തിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള ജില്ല - പാലക്കാട്
  28. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല - തിരുവനന്തപുരം
  29. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല - ഇടുക്കി
  30. കേരളത്തിൽ സ്ത്രീപുരുഷാനുപാതം കൂടിയ ജില്ല - കണ്ണൂർ (1000 പുരു.1133 സ്ത്രീ)
  31. കേരളത്തിൽ സ്ത്രീപുരുഷാനുപാതം ഏറ്റവും കുറഞ്ഞ് ജില്ല - ഇടുക്കി (1000 പുരു. 1006 സ്ത്രീ)
  32. കേരളത്തിനെ ഭൂമിശാസ്ത്രപരമായും, ചരിത്രപരമായും എങ്ങനെ തരം തിരിച്ചിരിക്കുന്നു - തെക്കൻ കേരളം (തിരുവിതാംകൂർ), മധ്യകേരളം(കൊച്ചി), വടക്കൻ കേരളം(മലബാർ)
  33. വടക്കൻ കേരളത്തിൽ ഉൾപ്പെടുന്ന ജില്ലകൾ - കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്
  34. മധ്യകേരളത്തിൽ ഉൾപ്പെടുന്ന ജില്ലകൾ - മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി
  35. തെക്കൻ കേരളത്തിൽ ഉൾപ്പെടുന്ന ജില്ലകൾ - തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ,പത്തനംതിട്ട

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

4 അഭിപ്രായങ്ങള്‍

  1. പാലക്കാട് ജില്ലക്കാരൻ ആയതുകൊണ്ട് അഭിമാനിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  2. കേരളത്തിലെ വലിയ ജില്ല -ഇടുക്കി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി ...

      പാലക്കാടിനെ പിന്തള്ളി സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയെന്ന സ്ഥാനം ഇടുക്കി തിരിച്ചുപിടിച്ചു. എറണാകുളം ജില്ലയിലെ കുട്ടമ്പുഴയുടെ ചില ഭാഗങ്ങൾ ഇടുക്കിയോട് കൂട്ടിച്ചേർത്തതോടെയാണ് ജില്ലയുടെ വിസ്തീർണം വർധിച്ച് ഒന്നാമതെത്തിയത്. എറണാകുളം കോതമംഗലം താലൂക്കില്‍ കുട്ടമ്പുഴ വില്ലേജിലെ 12,718.5095 ഹെക്‌ടര്‍ സ്‌ഥലം ദേവികുളം താലൂക്കിലെ ഇടമലക്കുടി വില്ലേജിലേക്കു ചേര്‍ത്താണ് സംസ്‌ഥാന സര്‍ക്കാര്‍ വിജ്‌ഞാപനമിറക്കിയത്. ഭരണ നിര്‍വഹണ സൗകര്യത്തിനായാണ് ഇപ്പോഴത്തെ നടപടിയെന്നാണ് വിശദീകരണം. ഇതോടെ ഇടുക്കിയുടെ വിസ്‌തീര്‍ണം 4358ൽ നിന്ന് 4612 ചതുരശ്ര കിലോമീറ്ററായി വർധിച്ചു. പാലക്കാടിന്‍റെ വിസ്തീർണം 4482 ചതുരശ്ര കിലോമീറ്ററാണ്.

      ഇല്ലാതാക്കൂ