വായനാദിന ക്വിസ്
വായനാദിന ക്വിസ് / Vayana Dina Quizz
- ലോകപുസ്തകദിനമെന്ന് - ഏപ്രിൽ 23
- മലയാളത്തിലെ ആദ്യ നോവൽ - കുന്ദലത
- കുമാരനാശാൻ ആദ്യമായി എഴുതിയ ഖണ്ഡകാവ്യമേത് - വീണപൂവ്
- അദ്ധ്യാപക കഥകൾ എഴുതി ശ്രദ്ധേയനായ കഥാകൃത്താര് - കാരൂർ, അക്ബർ കക്കട്ടിൽ
- കേരള ഇബ്സൺ എന്നറിയപ്പെടുന്നതാര് - എൻ കൃഷ്ണപ്പിള്ള
- കേരള വാൽമീകി എന്നറിയപ്പെടുന്നത് ആര് - വള്ളത്തോൾ
- നളചരിതം ആട്ടക്കഥയുടെ രചയിതാവ് - ഉണ്ണായിവാര്യർ
- ആദ്യ ജ്ഞാനപീഠം അവാർഡ് നേടിയതാര് - ജി. ശങ്കരക്കുറുപ്പ്
- ആദ്യത്തെ മലയാളപത്രമേത് - രാജ്യസമാചാരം
- കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമേത് - തൃശൂർ
- മലയാളസാഹിത്യത്തിലെ അമ്മ എന്നറിയപ്പെടുന്ന സാഹിത്യകാരി - ബാലാമണിയമ്മ
- 'എഴുത്തച്ഛനെഴുതുമ്പോൾ ' എന്നത് ആരുടെ കൃതിയാണ് - സച്ചിദാനന്ദൻ
- ദൂരദർശന്റെ ആപ്‌തവാക്യമേത് - സത്യം ശിവം സുന്ദരം
- ജ്ഞാനപീഠപുരസ്‌കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് - സാഹിത്യം
- തുഞ്ചത്ത് എഴുത്തച്ചൻ സ്മാരകമന്ദിരം സ്ഥിതിചെയ്യുന്നത് - തിരൂർ തുഞ്ചൻപറമ്പിൽ
- മലയാളം ആദ്യമായി അച്ചടിച്ച് ഹോർത്തൂസ് മലബാറിക്കസ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് എവിടെ നിന്ന് - ആംസ്റ്റർഡാം
- മലയാളത്തിലെ ആദ്യ നോവലായ കുന്ദലതയുടെ കർത്താവ് - അപ്പു നെടുങ്ങാടി
- 'ചമയങ്ങളില്ലാതെ' മലയാളത്തിലെ ഒരു പ്രശസ്ത സിനിമതാരത്തിന്റെ ആത്മകഥയാണ് ആരുടെ - മമ്മൂട്ടി
- പി. എൻ. പണിക്കരുടെ പൂർണമായ പേരെന്ത് - പുതുവായിൽ നാരായണ പണിക്കർ
- മലയാളത്തിലെ ആദ്യത്തെ ചരിത്രനോവൽ - മാർത്താണ്ഡവർമ
- മലയാളത്തിലെ ആദ്യവിലാപകാവ്യമേത് - ഒരു വിലാപം
- സി. വി രാമൻ പിള്ളയുടെ സാമൂഹിക നോവലേത് - പ്രേമാമൃതം
- ഖസാക്കിന്റെ ഇതിഹാസം ആരുടെ കൃതിയാണ് - ഒ.വി. വിജയൻ
- മലയാളത്തിലെ ഏറ്റവും വലിയ നോവൽ - അവകാശികൾ
- ഒരു ദേശത്തിന്റെ കഥ എന്ന ക്യതിയുടെ കർത്താവ് ആര് - എസ്.കെ. പൊറ്റക്കാട്
- വായിച്ചാൽ വളരും, വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും, വായിച്ചില്ലെങ്കിൽ വളയും ആരുടെ വരികൾ ആണ് - കുഞ്ഞുണ്ണി മാഷ്
- രഘുവംശം, കുമാരസംഭവം എന്നീ മഹാകാവ്യങ്ങൾ രചിച്ചതാര് - കാളിദാസൻ
0 അഭിപ്രായങ്ങള്‍