ഭഗത് സിംഗ്
ഭഗത് സിങ് - കേരള പി സ് സി ചോദ്യങ്ങൾ
- രക്ത സാക്ഷികളുടെ രാജകുമാരന്‍ എന്നറിയപ്പെടുന്നത് - ഭഗത് സിങ്
- ഇങ്കുലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത് - ഭഗത് സിങ്
- ജവാന്‍ ഭാരത് സഭ എന്ന സംഘടന സ്ഥാപിച്ചത് - ഭഗത് സിങ്
- ജവാന്‍ ഭാരത് സഭ സ്ഥാപിതമായ വര്‍ഷം - 1926
- ലാല ലജ്പത് റായിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു പോലീസ് അസിസ്റ്റന്‍റ് സൂപ്രണ്ട് ആയിരുന്ന ജോണ്‍ പി സാന്‍ഡേഴ്‌സണെ വധിച്ച വ്യക്തി - ഭഗത് സിങ്
- ഭഗത് സിങ് ലാഹോറില്‍ ആരംഭിച്ച മാസിക - കോമ്രേഡ്സ്
- ഭഗത് സിങ് രചിച്ച പ്രബന്ധം - Why i am an atheist
- ഭഗത് സിംഗിനെ വധശിക്ഷയ്ക്ക് വിധിച്ചത് ഏത് കേസിലാണ് - ലാഹോര്‍ ഗൂഡാലോചന കേസ്
- ഭഗത് സിങ്, രാജഗുരു, സുഖ് ദേവ് എന്നിവരെ തൂക്കിലേറ്റിയത് - 1931 മാര്‍ച്ച് 23 (ലാഹോര്‍ ജയില്‍)
- ഭഗത് സിങ് സ്മാരകം സ്ഥിതി ചെയ്യുന്നത് - ലാഹോര്‍
- ഭഗത്സിംഗിന്റെ ജനന സ്ഥലം - ലയാല്‍പ്പൂര്‍, പഞ്ചാബ് (28 സെപ്റ്റംബര്‍ 1907)
- ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ബോംബെറിഞ്ഞ സമയത്ത് ഭഗത്സിംഗിന്റെ കൂടെയുണ്ടായിരുന്നത് ആരായിരുന്നു - ബി.കെ ദത്ത്
- ഭഗത്സിംഗിന്റെ വിചാരണ സമയത്ത് ബ്രിട്ടന്റെ വൈസ്രോയ് ആരായിരുന്നു - ഇര്‍വിന്‍ പ്രഭു
- ഭഗത്സിംഗിനെ തൂക്കിലേറ്റിയ ദിവസം ഇന്ത്യയില്‍ എന്ത് ദിവസം ആയി ആചരിക്കപ്പെടുന്നു - രക്ത സാക്ഷി ദിനം (Martyr Day)
0 അഭിപ്രായങ്ങള്‍