ഗ്രഹങ്ങൾ - Planets
- സൗരയൂഥത്തിലെ ആകെ ഗ്രഹങ്ങൾ - 8 (നവ ഗ്രഹങ്ങളുടെ ഗ്രൂപ്പിൽ നിന്ന് പ്ലൂട്ടോ 2006 𝑨𝒖𝒈𝒖𝒔𝒕 24ന് പുറത്തായി.)
- ഗ്രഹങ്ങൾ സൂര്യനെ പരിക്രമണം ചെയ്യുന്നത് ഏത് പാതയിൽ - ദീർഘവൃത്താകൃതിയിൽ
- ഗ്രഹങ്ങളെ പ്രദക്ഷിണം ചെയ്യുന്ന ആകാശ ഗോളങ്ങൾ അറിയപ്പെടുന്നത് - ഉപഗ്രഹങ്ങൾ
- ഒരു ആകാശവസ്തുവിന് നാമകരണം നടത്തുന്ന അന്താരാഷ്ട്ര സംഘടന - ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ (IAU)
- വാതക ഭീമന്മാർ എന്നറിയപ്പെടുന്ന ഗ്രഹങ്ങൾ - ബാഹ്യഗ്രഹങ്ങൾ
- ബാഹ്യഗ്രഹങ്ങളെ വിളിക്കുന്ന മറ്റൊരു പേര് - ജോവിയൻ ഗ്രഹങ്ങൾ
- ഏതിന്റെ അടിസ്ഥാനത്തിലാണ് ഗ്രഹങ്ങളെ അന്തർ ഗ്രഹങ്ങൾ, ബാഹ്യഗ്രഹങ്ങൾ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നത് - സൂര്യനിൽ നിന്നുള്ള അകലം
ഗ്രഹങ്ങൾ സൂര്യനുമായുള്ള അകല ക്രമത്തിൽ
- ബുധൻ(𝑴𝒆𝒓𝒄𝒖𝒓𝒚)
- ശുക്രൻ(𝑽𝒆𝒏𝒖𝒔)
- ഭൂമി(𝑬𝒂𝒓𝒕𝒉)
- ചൊവ്വ(𝑴𝒂𝒓𝒔)
- വ്യാഴം(𝑱𝒖𝒑𝒊𝒕𝒆𝒓)
- ശനി(𝑺𝒂𝒕𝒖𝒓𝒏)
- യുറാനസ് (𝑼𝒓𝒂𝒏𝒖𝒔)
- നെപ്ട്യൂൺ (𝑵𝒆𝒑𝒕𝒖𝒏𝒆)
ഗ്രഹങ്ങൾ വലിപ്പ ക്രമത്തിൽ
- വ്യാഴം
- ശനി
- യുറാനസ്
- നെപ്ട്യൂൺ
- ഭൂമി
- ശുക്രൻ
- ചൊവ്വ
- ബുധൻ
അന്തർഗ്രഹങ്ങൾ(𝑰𝒏𝒏𝒆𝒓 𝑷𝒍𝒂𝒏𝒆𝒕𝒔)
സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹങ്ങൾ - ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ
ബഹിർഗ്രഹങ്ങൾ(𝑶𝒖𝒕𝒆𝒓 𝑷𝒍𝒂𝒏𝒆𝒕𝒔)
സൂര്യനോട് അകലെയുള്ള ഗ്രഹങ്ങൾ - യുറാനസ്, നെപ്ട്യൂൺ, വ്യാഴം, ശനി
0 അഭിപ്രായങ്ങള്‍