Ticker

6/recent/ticker-posts

Header Ads Widget

ശ്വാസകോശം


 ശ്വാസകോശം

  1. ശ്വസനവ്യവസ്ഥയുടെ കേന്ദ്രം - ശ്വാസകോശം 
  2. പേശികളില്ലാത്ത അവയവം - ശ്വാസകോശം 
  3. ശ്വാസകോശത്തെ ആവരണം ചെയ്തിരിക്കുന്ന ഇരട്ട തരം - പ്ലൂറ  
  4. ശ്വാസകോശം സ്ഥിതി ചെയ്യുന്നത് - ഔരസാശയത്തിൽ ഹൃദയത്തിന്റെ ഇരുവശങ്ങളിലായി 
  5. വലത്തെ ശ്വാസകോശം ഇടത്തേ ശ്വാസകോശത്തെക്കാൾ വലുതായിരിക്കും 
  6. ശ്വാസനാളവും അന്നനാളവും ആരംഭിക്കുന്നത് - ഗ്രസനിയിൽ നിന്ന് 
  7. ആഹാരം ശ്വാസനാളത്തിലേക്ക് കടക്കാതെ തടയുന്ന ഭാഗം - ക്ലോമപിധാനം ( എപിഗ്ലോട്ടിസ് ) 
  8. ശ്വാസനാളം നിർമ്മിക്കപ്പെട്ടിരിക്കുന്നത് - തരുണാസ്ഥി വലയങ്ങൾ കൊണ്ട് 
  9. ശ്വാസനാളം രണ്ടായി പിരിഞ്ഞ് രൂപപ്പെടുന്ന കുഴലുകൾ - ബ്രോങ്കെകൾ
  10. ശ്വസന പ്രക്രിയയിലെ 2 പ്രവർത്തനങ്ങൾ - ഉച്ഛ്വാസവും നിശ്വാസവും 
  11. ഉച്ഛ്വാസത്തിനും നിശ്വാസത്തിനും സഹായിക്കുന്ന പേശികൾ - അന്തർപാശുകപേശികൾ, ഡയഫ്രം 
  12. ഉള്ളിലേക്കെടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്യുന്ന വായുവാണ് - ടൈഡൽ എയർ 
  13. ഓരോ പ്രാവശ്യം ഉള്ളിലേക്കെടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്യുന്ന വായുവിന്റെ അളവ് - ടൈഡൽ വോളിയം (500ml)
  14. നെഞ്ചിനെ വയറിൽ നിന്നും വേർതിരിക്കുന്ന പേശീ നിർമ്മിത ഭാഗം - ഡയഫ്രം
  15. ഉച്ഛ്വാസവായുവിലെ ഓക്സിജന്റെ അളവ് - 21% 
  16. ഉച്ഛാസവായുവിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് - 0.04 % 
  17. നിശ്വാസവായുവിലെ ഓക്സിജന്റെ അളവ് - 14% 
  18. നിശ്വാസവായുവിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് - 5% 
  19. ശക്തമായ ഉച്ഛ്വാസം നടത്തിയ ശേഷം പുറത്തുവിടാൻ കഴിയുന്ന വായുവിന്റെ ഏറ്റവും കൂടിയ അളവ് - ജൈവക്ഷമത (വൈറ്റൽ കപ്പാസിറ്റി) 
  20. ശ്വാസകോശത്തിൽ വാതകവിനിമയം നടക്കുന്നത് - വായു അറകളിൽ 
  21. വാതകവിനിമയ പ്രക്രിയ - അന്തർവ്യാപനം 
  22. ശ്വാസകോശത്തിലെ വായു അറകൾ അറിയപ്പെടുന്നത് - ആൽവിയോള 
  23. വായു അറകൾ അടഞ്ഞു പോകാതെ സൂക്ഷിക്കുന്ന രാസവസ്തു - ലെസിത്തിൻ 
  24. ഉച്ഛ്വാസവായുവിലെ ഓക്സിജൻ രക്തത്തിൽ കലരുന്നത് - ശ്വാസകോശത്തിലെ വായു അറകളിൽ വെച്ച് 
  25. ശ്വസനസമയത്ത് കൈമാറ്റം ചെയ്യപ്പെടുന്ന വായുവിന്റെ അളവ് രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം - സ്പൈറോമീറ്റർ 
  26. നന്നായി ശ്വസിക്കാൻ കഴിയാത്തതുമൂലം ശരീരത്തിന് ശരിയായ അളവിൽ ഓക്സിജൻ ലഭ്യമാകാതെ വരുന്ന അവസ്ഥ - അസ്ഫിക്സിയ
  27. ശ്വാസകോശ രോഗങ്ങൾ - ബ്രോങ്കെറ്റിസ്, ന്യൂമോണിയ, എംഫീസിമ, സിലിക്കോസിസ്, ആസ്മ, ശ്വാസകോശാർബുദം, സാർസ് 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍