Ticker

6/recent/ticker-posts

Header Ads Widget

സെൻട്രൽ പ്രോസസ്സിംഗ് യൂണിറ്റ് (CPU)


സെൻട്രൽ പ്രോസസ്സിംഗ് യൂണിറ്റ് (CPU)

  1. നിർദ്ദേശങ്ങൾ പ്രവർത്തിപ്പിക്കുക. ഗണിത ക്രിയകൾ ചെയ്യുക, വിവരങ്ങൾ ക്രോഡീകരിക്കുക, ക്രമീകരിക്കുക എന്നീ പ്രവർത്തനങ്ങൾ ചെയ്യുന്ന കമ്പ്യൂട്ടറിലെ ഭാഗം - സി.പി.യു
  2. സി.പി.യുവിലെ 3 പ്രധാന ഭാഗങ്ങൾ - എം.എൽ.യു (Arithmetic and Logic Unit), സി.യു (Control Unit), എം.യു(Memory Unit)
  3. കമ്പ്യൂട്ടറിലെ മെമ്മറിയെ പ്രധാനമായും രണ്ടായി തിരിച്ചിരിക്കുന്നു - പ്രൈമറി മെമ്മറി, സെക്കന്ററി മെമ്മറി
  4. മെയിൻ മെമ്മറി എന്നറിയപ്പെടുന്ന കമ്പ്യൂട്ടർ മെമ്മറി - പ്രൈമറി മെമ്മറി
  5. പ്രധാനപ്പെട്ട രണ്ടു തരം പ്രൈമറി മെമ്മറികൾ - RAM (Random access memory),  ROM (Read Only Memory)
  6. എക്സ്റ്റേണൽ മെമ്മറി എന്നറിയപ്പെടുന്നത് - സെക്കന്ററി മെമ്മറി
  7. പ്രധാന സെക്കന്ററി മെമ്മറി ഉപകരണങ്ങൾ - ഫ്ളോപ്പി ഡിസ്ക്, ഹാർഡ് ഡിസ്ക്, കോംപാക്റ്റ് ഡിസ്ക്, പെൻഡ്രൈവ് എന്നിവ
  8. ഫ്ളോപ്പി ഡിസ്ക് കണ്ടുപിടിച്ചത് - അലൻ ഷുഗാർട്ട്
  9. കമ്പ്യൂട്ടറിന്റെ തലച്ചോറ് എന്നറിയപ്പെടുന്ന യൂണിറ്റ് - സി.പി.യു 
  10. ഗണിത ക്രിയകൾ , വിശകലനങ്ങൾ എന്നീ പ്രക്രിയകൾ നടത്തുന്ന കമ്പ്യൂട്ടറിലെ ഭാഗം - എ.എൽ.യു
  11. കമ്പ്യൂട്ടറിലെ എല്ലാ യൂണിറ്റുകളെയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന യൂണിറ്റ് - കൺട്രോൾ യൂണിറ്റ്
  12. ഇൻപുട്ട് ഉപകരണങ്ങൾ വഴി കമ്പ്യൂട്ടറിലെത്തുന്ന വിവരങ്ങൾ സൂക്ഷിച്ചുവയ്ക്കാൻ സഹായിക്കുന്ന  കമ്പ്യൂട്ടറിലെ യൂണിറ്റ് - മെമ്മറി യൂണിറ്റ്
  13. ഒരു സാധാരണ ഫ്ളോപ്പി ഡിസ്കിന്റെ സംഭരണശേഷി - 1,44 എം.ബി
  14. സാധാരണ ഫ്ളോപ്പി ഡിസ്കിന്റെ വലുപ്പം - 3.5 ഇഞ്ച്
  15. ഫ്ളോപ്പി ഡിസ്ക് ഇടുന്ന കമ്പ്യൂട്ടർ ഭാഗം അറിയപ്പെടുന്നത് - ഫ്ളോപ്പി ഡിസ്ക് ഡ്രൈവ് 
  16. 3.5 ഇഞ്ചുള്ള ഫ്ളോപ്പി ഡ്രൈവുകളും ഡിസ്ക്കുകളും നിർമ്മിച്ചത് - സോണി 
  17. 5.8 ഇഞ്ച് വലിപ്പമുള്ള ഫ്ളോപ്പി ഡിസ്ക് നിർമ്മിച്ചത് - ഐ.ബി.എം
  18. പ്രധാന ഒപ്റ്റിക്കൽ ഡിസ്ക്കുകൾ - CD, DVD, Blu-ray Disc 
  19. ഫ്ളോപ്പി ഡിസ്കിനേക്കാൾ സംഭരണശേഷി കൂടുതലും ഹാർഡ് ഡിസ്കിനേക്കാൾ സംഭരണശേഷി കുറവുമായ ഉപകരണമാണ് - കോംപാക്റ്റ് ഡിസ്ക് (CD) 
  20. സി.ഡിയുടെ സംഭരണശേഷി - 650 മുതൽ 750 എം.ബി.
  21. ഒരു സാധാരണ സി.ഡി യുടെ വ്യാസം - 12 സെ.മീ 
  22. CD യിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യ - ലേസർ ടെക്നോളജി 
  23. ഉയർന്ന സംഭരണ ശേഷിയുള്ള ഒപ്റ്റിക്കൽ ഡിസ്ക്ക് - ബ്ലൂ റേ ഡിസ്ക് 
  24. സിംഗിൾ ലെയർ ബ്ലൂ-റേ ഡിസ്കിന്റെ ഏറ്റവും കുറഞ്ഞ സംഭരണശേഷി - 7.8 GB
  25. ഒരു സാധാരണ ഡി.വി.ഡിയുടെ സംഭരണശേഷി - 4.7 GB
  26. ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം - ഡിസംബർ 2
  27. കമ്പ്യൂട്ടർ സുരക്ഷാ ദിനം - നവംബർ 30
  28. world Telecommunication and information Society day - 17th May
  29. കമ്പ്യൂട്ടർ പ്രവർത്തിക്കാൻ ഉപയോഗിക്കുന്ന സംഖ്യാ സമ്പ്രദായം - ബൈനറി
  30. ബൈനറി സംഖ്യകൾ എന്നറിയപ്പെടുന്നത് - 1,0 (ബിറ്റ്)
  31. ബൈനറി ഡിജിറ്റ്  (Binary Digit) എന്നതിന്റെ ചുരുക്കപേര് - ബിറ്റ് (Bit)
  32. കമ്പ്യൂട്ടറിന്റെ ഏറ്റവും ചെറിയ മെമ്മറി യൂണിറ്റ് - ബിറ്റ്
  33. കമ്പ്യൂട്ടറിന്റെ ശേഷി സൂചിപ്പിക്കുന്ന അളവ് - ബിറ്റ്
  34. കമ്പ്യൂട്ടറിന് പ്രോസസ്സ് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ യൂണിറ്റ് - ബിറ്റ്
  35. വളരെയധികം വിവരങ്ങൾ ശേഖരിച്ചു വയ്ക്കുന്ന ഒരു സെക്കന്ററി സ്റ്റോറേജ് ഉപകരണമാണ് - ഹാർഡ് ഡിസ്ക് 
  36. ഹാർഡ് ഡിസ്ക്കുകളുടെ സംഭരണശേഷി അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് - മെഗാബൈറ്റ് /ജിഗാ ബൈറ്റ് /ടെറാബൈറ്റ്
  37. ഹാർഡ് ഡിസ്കിന്റെ വേഗത അളക്കുന്ന ഏകകം - റെവല്യൂഷൻ പെർ മിനിറ്റ് (rpm)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍