Ticker

6/recent/ticker-posts

Header Ads Widget

ബ്രിട്ടിഷുകാര്‍ കേരള ചരിത്രത്തിൽ


ബ്രിട്ടിഷുകാര്‍ കേരള ചരിത്രത്തിൽ

  1. കേരളത്തില്‍ (കൊച്ചിയില്‍) ആദ്യമായി വന്ന ഇംഗ്ലീഷുകാരൻ - മാസ്റ്റർ റാൽഫ് ഫിച്ച് 
  2. ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ പ്രതിനിധിയായി എത്തി സാമൂതിരിയെ സന്ദര്‍ശിച്ച്‌ വ്യാപാര ഉടമ്പടിയില്‍ ഒപ്പുവെച്ചത്‌ - ക്യാപ്റ്റൻ കീലിംഗ്‌ (1615)
  3. കേരളത്തിന്റെ ചരിത്ര രേഖയില്‍ ശീമ എന്നറിയപ്പെടുന്ന പ്രദേശം - ഇംഗ്ലണ്ട്
  4. 1644 ല്‍ ഇംഗ്ലീഷുകാര്‍ വിഴിഞ്ഞത്ത്‌ ഒരു വ്യാപാരശാല നിര്‍മ്മിച്ചത്‌ ആരുടെ ഭരണകാലത്താണ്‌ - രവിവര്‍മ്മയുടെ
  5. ബ്രിട്ടീഷുകാരുമായി ഉടമ്പടി വെച്ച വേണാട്‌ രാജാവ്‌ - രാമവര്‍മ്മ
  6. കൊച്ചിയില്‍ ബ്രിട്ടീഷുകാർക്കെതിരെ പൊരുതിയ ധീരദേശാഭിമാനി - പാലിയത്തച്ചന്‍
  7. ബ്രിട്ടിഷ്‌ ഇന്ത്യന്‍ മാതൃകയില്‍ നിയമ സംവിധാനം ഏര്‍പ്പെടുത്തിയ ദിവാന്‍ - നഞ്ചപ്പയ്യാ
  8. തിരുവതാംകൂറില്‍ ആദ്യമായി ബ്രിട്ടീഷ്‌ റെസിഡന്റിനെ നിയമിക്കുന്നത്‌ ആരുടെ കാലത്താണ്‌ - ധർമ്മരാജയുടെ
  9. തിരുവിതാംകൂറിലെ ആദ്യ ബ്രിട്ടിഷ്‌ റസിഡന്റ്‌ - കേണല്‍ മെക്കാളെ (1795 - 1810)
  10. തിരുവിതാംകൂര്‍ പൂര്‍ണ്ണമായും ബ്രിട്ടീഷുകാരുടെ അധീനതയിലായ സമയത്തെ തിരുവിതാംകൂര്‍ രാജാവ്‌ - അവിട്ടം തിരുനാള്‍ ബാലരാമവര്‍മ്മ
  11. റാണി ഗൗരി ലക്ഷ്മിഭായിയുടെ കാലഘട്ടത്തില്‍ തിരുവിതാംകൂറില്‍ ബ്രിട്ടിഷ്‌ റെസിഡന്റായി നിയമിതനായത്‌ - കേണല്‍ ജോണ്‍ മണ്‍റോ
  12. ഉമ്മിണി തമ്പിക്ക്‌ ശേഷം തിരുവിതാംകൂറില്‍ ദിവാനായത്‌ - കേണല്‍ മണ്‍റോ
  13. തിരുവിതാംകൂറിലെ ആദ്യ യൂറോപ്യന്‍ ദിവാന്‍ - കേണല്‍ മണ്‍റോ
  14. കൊച്ചിയിലെ ആദ്യത്തെ ദിവാന്‍ - കേണല്‍ മണ്‍റോ
  15. തിരുവിതാംകൂറിലെ ആദ്യ റസിഡന്റ്‌ ദിവാൻ - കേണല്‍ മണ്‍റോ
  16. കൊച്ചി ഭരണം ആധുനിക രീതിയില്‍ ഉടച്ചു വാര്‍ത്ത ബ്രിട്ടീഷ്‌ റസിഡന്റ്‌ - കേണല്‍ മണ്‍റോ
  17. ചട്ടവരിയോലകള്‍ എന്ന പേരില്‍ നിയമ സംഹിത തയാറാക്കിയത്‌ - കേണല്‍ മണ്‍റോ
  18. തിരുവിതാംക്കൂറിലും കൊച്ചിയിലും ദിവാനായിരുന്ന ബ്രിട്ടീഷുകാരന്‍ - കേണല്‍ മണ്‍റോ
  19. ക്രിസ്തുമതം സ്വീകരിച്ച സ്ത്രീകള്‍ക്ക്‌ ബ്ലൌസ്‌ ധരിക്കാൻ അനുവാദം നല്‍കിയ തിരുവിതാംകൂര്‍ ദിവാന്‍ - കേണല്‍ മണ്‍റോ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍