Ticker

6/recent/ticker-posts

Header Ads Widget

കുളച്ചല്‍യുദ്ധം

 

കുളച്ചല്‍യുദ്ധം

  1. മാര്‍ത്താണ്ഡവര്‍മ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ യുദ്ധം - കുളച്ചല്‍യുദ്ധം
  2. കുളച്ചല്‍ യുദ്ധം നടന്ന വര്‍ഷം - 1741 ആഗസ്റ്റ്‌ 10
  3. മാർത്താണ്ഡവര്‍മ്മയ്ക്കു മുന്‍പില്‍ കീഴടങ്ങിയ ഡച്ചു സൈന്യാധിപന്‍ - ഡിലനോയി
  4. തിരുവിതാംകൂറിന്റെ സർവ്വ സൈന്യാധിപനായ വിദേശി - ഡിലനോയി
  5. വലിയ കപ്പിത്താന്‍ എന്നറിയപ്പെടുന്നത്‌ - ഡിലനോയി
  6. ഡിലനോയിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്‌ - തമിഴ്നാട്ടിലെ തക്കലയ്ക്കടുത്ത്‌ ഉദയഗിരിക്കോട്ടയില്‍
  7. തിരുവിതാംകൂറില്‍ ആദ്യമായി മറവപ്പട എന്നപേരില്‍ സൈന്യത്തെ ഏര്‍പ്പെടുത്തിയ രാജാവ്‌ - മാര്‍ത്താണ്ഡവര്‍മ്മ
  8. മാര്‍ത്താണ്ഡവര്‍മ്മയുടെ സദസ്സില്‍ ജീവിച്ചിരുന്ന പ്രമുഖ കവികള്‍ - രാമപുരത്തുവാര്യര്‍, കുഞ്ചന്‍നമ്പ്യാര്‍ 
  9. തിരുവിതാംകൂറിലെ ഫിനാന്‍ഷ്യല്‍ സ്വെക്രട്ടേറിയറ്റ്‌ അറിയപ്പെട്ടത്‌ - മുളകുമടിശ്ലീലക്കാര്‍
  10. കായംകുളത്തെ കൃഷ്ണപുരം കൊട്ടാരം പണി കഴിപ്പിച്ചത്‌ - മാര്‍ത്താണ്ഡവര്‍മ്മ
  11. പ്രശസ്തമായ ഗജേന്ദ്രമോക്ഷം ചുമർ ചിത്രം സ്ഥിതി ചെയ്യുന്ന കൊട്ടാരം - കൃഷ്ണപുരംകൊട്ടാരം
  12. തൃപ്പടിദാനം നടത്തിയ തിരുവിതാംകൂര്‍ ഭരണാധികാരി - മാര്‍ത്താണ്ഡവര്‍മ്മ
  13. മാര്‍ത്താണ്ഡവര്‍മ്മ തൃപ്പടിദാനം നടത്തിയ വര്‍ഷം - 1750 ജനുവരി 3 (മകം 5, 925)
  14. 1766 ല്‍ രണ്ടാം തൃപ്പടി ദാനം നടത്തിയ ഭരണാധികാരി - ധര്‍മ്മരാജ 
  15. തൃപ്പടിദാനം എന്ന കൃതി രചിച്ചത് - ഉമാമഹേശ്വരി (ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ ജീവചരിത്രം)
  16. മതിലകം രേഖകള്‍ ഏതു നാടുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്‌ - തിരുവിതാംകൂര്‍
  17. മതിലകം രേഖകള്‍ എന്തുമായി ബസ്ധപ്പെട്ടിരിക്കുന്നു - ശ്രീപത്മനാഭസ്വാമിക്ഷേത്രം
  18. മാർത്താണ്ഡവര്‍മ്മ ഒളിച്ചിരുന്ന അമ്മച്ചി പ്ലാവ്സ്ഥിതി ചെയുന്നത്‌ - നെയ്യാറ്റിന്‍൯കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം
  19. എട്ടരയോഗം കൂടുമ്പോള്‍ അധ്യക്ഷപദം അലങ്കരിച്ചിരുന്നത്‌ - പുഷ്പാഞ്ജലിസ്വാമിയാർ
  20. എട്ടുവീട്ടില്‍ പിള്ളമാരെ അമര്‍ച്ച ചെയ്ത തിരുവിതാംകൂര്‍ ഭരണാധികാരി - മാര്‍ത്താണ്ഡവര്‍മ്മ
  21. മാർത്താണ്ഡവര്‍മ്മയുടെ റവന്യൂമന്ത്രി - പള്ളിയാടിമല്ലന്‍ശങ്കരന്‍
  22. തിരുവിതാംകൂറിലെ വസ്തുക്കളെ ദേവസ്വം , ബ്രഹ്മസ്വം ,ദാനം (വിരുതി) പണ്ടാരവക എന്നിങ്ങനെ നാലായി തരംതിരിച്ചത്‌ - പള്ളിയാടിമല്ലന്‍ ശങ്കരന്‍
  23. ശ്രീപത്മനാഭസ്വാമി ക്ഷേത്രം പുതുക്കി പണിതത്‌ - മാര്‍ത്താണ്ഡവര്‍മ്മ
  24. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ഒറ്റക്കല്‍മണ്ഡപം പണികഴിപ്പിച്ച ഭരണാധികാരി - മാര്‍ത്താണ്ഡവര്‍മ്മ
  25. ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തില്‍ മ്യുറല്‍പെയിന്റിംഗ് വരപ്പിച്ചത്‌ - മാര്‍ത്താണ്ഡവര്‍മ്മ
  26. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ മുറജപം, ഭദ്രദീപം എന്നിവ ആരംഭിച്ചത്‌ - മാര്‍ത്താണ്ഡവര്‍മ്മ
  27. ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തില്‍ മുറജപം ആദ്യമായി ആഘോഷിച്ചത് - 1750

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍