Ticker

6/recent/ticker-posts

Header Ads Widget

ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ (1931 - 1949)‌


ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ (1931 - 1949)

  1. തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരി - ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ
  2. ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി - ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ
  3. ക്ഷേത്രപ്രവേശന വിളംബരം നടന്ന വര്‍ഷം - 1936 നവംബര്‍ 12
  4. പോപ്പിനെ സന്ദര്‍ശിച്ച കേരളത്തിലെ ആദ്യ ഭരണാധികാരി - ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ
  5. ആദ്യമായി സമുദ്രയാത്ര നടത്തിയ തിരുവിതാംകൂര്‍ രാജാവ്‌ - ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ
  6. വധശിക്ഷ നിര്‍ത്തലാക്കിയ തിരുവിതാംകൂര്‍ രാജാവ്‌ - ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ
  7. തിരുവിതാംകൂറിന്റെ വ്യവസായവത്കരണത്തിന്റെ പിതാവ്‌ - ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ
  8. ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയെ തിരുവിതാംകൂറിന്റെ വ്യവസായവത്കരണത്തിന്റെ പിതാവ്‌ എന്ന്‌ വിശേഷിപ്പിച്ചത്‌ - എ ശ്രീധരമേനോന്‍
  9. തിരുവിതാംകൂറില്‍ ഭൂപണയ ബാങ്ക്‌ സ്ഥാപിച്ചത്‌ - ശ്രീ ചിത്തിര തിരുനാള്‍ (1932)
  10. തിരുവിതാംകൂര്‍ പബ്ലിക്‌ സര്‍വ്വീസ്‌ കമ്മീഷന്‍ (PSC) സ്ഥാപിച്ച തിരുവിതാംകൂര്‍ മഹാരാജാവ്‌ - ശ്രീ ചിത്തിര തിരുനാള്‍ (1936)
  11. തിരുവിതാംകൂര്‍ സര്‍വ്വകലാശാല സ്ഥാപിച്ചത്‌ - ശ്രീ ചിത്തിര തിരുനാള്‍ (1937)
  12. തിരുവിതാംകൂര്‍ സര്‍വ്വകലാശാലയുടെ ആദ്യത്തെ ചാന്‍സിലര്‍ - ശ്രീ ചിത്തിര തിരുനാള്‍
  13. ട്രാവന്‍കൂര്‍ സ്റ്റേറ്റ്‌ ട്രാന്‍സ്‌ പോര്‍ട്ട്‌ സര്‍വ്വിസ്‌ ആരംഭിച്ചത്‌ ആരുടെ ഭരണകാലത്താണ്‌ - ശ്രീ ചിത്തിര തിരുനാള്‍ (1938)
  14. തിരുവിതാംകൂറില്‍ പ്രായപൂര്‍ത്തി വോട്ടവകാശം ഏര്‍പ്പെടുത്തിയത്‌ - ശ്രീ ചിത്തിര തിരുനാള്‍ (1940)
  15. 1938 ല്‍ വിധവാ പുനര്‍വിവാഹ നിയമം നടപ്പിലാക്കിയത്‌ - ശ്രീ ചിത്തിര തിരുനാള്‍
  16. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസല്‍ പ്രവര്‍ത്തനമാരംഭിച്ചത്‌ - ശ്രീ ചിത്തിരതിരുനാളിന്റെ കാലത്താണ്‌ (1940)
  17. കേരളത്തിലെ ഏറ്റവും വലുതും ആദ്യത്തെ വന്യജീവി സങ്കേതവുമായ തേക്കടി (പെരിയാര്‍) വന്യജീവി സങ്കേതം രൂപീകരിച്ചത്‌ - ശ്രീ ചിത്തിര തിരുനാളിന്റെ കാലത്താണ്‌
  18. തിരുവനന്തപുരത്ത്‌ റേഡിയോ നിലയം സ്ഥാപിച്ച സമയത്തെ തിരുവിതാംകൂര്‍ രാജാവ്‌ - ശ്രീ ചിത്തിര തിരുനാള്‍ (1943)
  19. ട്രാവന്‍കൂര്‍ ബാങ്ക്‌ ലിമിറ്റഡ്‌ സ്ഥാപിച്ചത് - ശ്രീ ചിത്തിര തിരുനാളിന്റെ കാലത്താണ്‌
  20. തിരുവിതാംകൂറിലെ ഏക മുസ്ലിം ദിവാനായിരുന്ന - മുഹമ്മദ്‌ ഹബീബുള്ള (ശ്രീ ചിത്തിര തിരുനാളിന്റെ ദിവാനായിരുന്നു)
  21. തിരുവിതാംകൂറിലെ അവസാനത്തെ ദിവാന്‍ - പി ജി എന്‍ ഉണ്ണിത്താന്‍ (ആക്ടിംഗ്‌)
  22. 1938 മുതല്‍ 1947 വരെ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ തിരുവിതാംകൂറില്‍ നടത്തിയ പ്രക്ഷോഭം - ഉത്തരവാദ ഭരണപ്രക്ഷോഭം
  23. പുതിയ ഉത്തരവാദ ഭരണ സര്‍ക്കാര്‍ രൂപീകരിക്കാൻ വിളംബരം നടത്തിയ തിരുവിതാംകൂര്‍ രാജാവ്‌ - ശ്രീ ചിത്തിര തിരുനാള്‍ (1947 സെപ്റ്റംബര്‍ 4)
  24. തിരുവിതാംകൂറില്‍ രൂപം കൊണ്ട പുതിയ നിയമനിര്‍മ്മാണ സഭയിലെ അംഗങ്ങളുടെ എണ്ണം - 120
  25. വര്‍ക്കലത്തുരപ്പ്‌ നിര്‍മ്മിച്ച ദിവാന്‍ - ശേഷയ്യ ശാസ്ത്രി
  26. വര്‍ക്കല പട്ടണം സ്ഥാപിച്ച ദിവാന്‍ - അയ്യപ്പന്‍ മാര്‍ത്താണ്ഡപിള്ള
  27. തിരുവിതാംകൂറില്‍ രൂപം കൊണ്ട പുതിയ നിയമനിര്‍മ്മാണ സഭയുടെ ആദ്യ അധ്യക്ഷന്‍ - എ. ജെ. ജോണ്‍
  28. തിരു-കൊച്ചിയിലെ രാജപ്രമുഖ്‌ സ്ഥാനം വഹിച്ചത്‌ - ശ്രീ ചിത്തിരതിരുനാള്‍
  29. ശ്രീ ചിത്തിരതിരുനാള്‍ അന്തരിച്ചത്‌ - 1991 ല്‍ കവടിയാര്‍ കൊട്ടാരത്തില്‍ വെച്ച്‌ 
  30. തിരു-കൊച്ചി രൂപീകരണസമയത്തെ കൊച്ചി രാജാവ്‌ - പരീക്ഷിത്ത്‌ തമ്പുരാന്‍
  31. ശ്രീ ചിത്തിര തിരുനാളിന്റെ പ്രമുഖ ദിവാന്‍ - സി പി രാമസ്വാമി അയ്യര്‍
  32. സി പി രാമസ്വാമി അയ്യര്‍ തിരുവിതാംകൂര്‍ ദിവാനായ വര്‍ഷം - 1936
  33. തിരുവിതാംകൂര്‍ സര്‍വ്വകലാശാലയുടെ ആദ്യ വൈസ്‌ ചാന്‍സിലര്‍ - സി പി രാമസ്വാമി അയ്യര്‍
  34. മൂന്ന്‌ സര്‍വ്വകലാശാലകളുടെ വൈസ്‌ ചാന്‍സിലര്‍ പദവി വഹിച്ച തിരുവിതാംകൂര്‍ ദിവാന്‍ - സി പി രാമസ്വാമി അയ്യര്‍ (തിരുവിതാംകൂര്‍, ബനാറസ്‌, അണ്ണാമലൈ)
  35. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കാൻ ചിത്തിര തിരുനാളിനെ പ്രേരിപ്പിച്ച വ്യക്തി - സി. പി. രാമസ്വാമി അയ്യര്‍
  36. സ്വതന്ത്ര തിരുവിതാംകൂര്‍ പ്രഖ്യാപനം നടത്തിയ - ദിവാന്‍ സി. പി. രാമസ്വാമി അയ്യര്‍
  37. സി. പി. രാമസ്വാമി അയ്യരെ 1947 ജൂലൈ 25 ന്‌ ആക്രമിച്ച കേരള സോഷ്യലിസ്റ്റ്‌ പാര്‍ട്ടിഅംഗം - കെ. സി. എസ്‌. മണി
  38. കെ.സി. എസ്‌ മണിയുടെ യഥാര്‍ത്ഥ പേര്‌ - കോനാട്ടു മഠം ചിദംബര സുബ്രമണ്യ അയ്യര്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍