തിരുവിതാംകൂര്‍ നിയമനിര്‍മ്മാണസഭ ആരംഭിക്കാൻ മുന്‍ കൈയെടുത്ത ദിവാന്‍ - ടി. രാമറാവു
1888 ല്‍ തിരുവിതാംകൂറില്‍ രൂപീകൃതമായ ആദ്യ ലെജിസ്റ്റേറ്റീവ് കാണ്‍സിലിലെ ആകെ അംഗങ്ങള്‍ - 8
തിരുവിതാംകൂര്‍ ലെജിസ്റ്റേറ്റീവ് കണ്‍സില്‍ ശ്രീമൂലം പോപ്പുലര്‍ അസംബ്ലിയായത് ( ശ്രീമൂലം പ്രജാസഭ) - 1904ല്‍
ശ്രീമൂലം പ്രജാസഭയില്‍ അംഗങ്ങളെ തിരഞ്ഞെടുത്തിരുന്നത് - ദിവാന്‍ പേഷ്കാര്‍
ശ്രീമൂലം പ്രജാസഭയുടെ ആദ്യ സമ്മേളനം നടന്നത് - 1904 ഒക്ടോബര്‍ 22
ശ്രീമൂലം പ്രജാസഭയുടെ ആദ്യ യോഗം നടന്നത് - വിക്ടോറിയ ജൂബിലി ടണ്‍ ഹാള്‍
ശ്രീമൂലം പ്രജാസഭയുടെ ആദ്യ യോഗത്തില്‍ പങ്കെടുത്ത അംഗങ്ങളുടെ എണ്ണം - 88
ശ്രീമൂലം പ്രജാസഭയിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ മാറ്റം കൊണ്ടുവന്ന നിയമം നിലവില്‍ വന്നത് - 1905 മെയ് 1
1905 ലെ റെഗുലേഷന്റെ പ്രധാന പ്രത്യേകത - ആകെ അംഗസംഖ്യയായ 100 ല്‍ 77 പേരെ ജനങ്ങള്‍ നേരിട്ട് തിരഞ്ഞെടുക്കുകയും 23 പേര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും ചെയ്യും (ഇവരുടെ കാലാവധി 1 വര്‍ഷമായിരുന്നു)
ശ്രീമൂലം പ്രജാസഭയില്‍ അംഗമായ പട്ടികജാതി വിഭാഗത്തില്‍പെട്ട ആദ്യ വ്യക്തി - അയ്യങ്കാളി
തിരുവിതാംകൂര്‍ ലെജിസ്റ്റേറ്റീവ് കാണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യ വനിത - മേരി പുന്നന്‍ ലൂക്കോസ് (1922)
1904 ല്‍ തിരുവിതാംകൂറിലെ ആദ്യ റെയില്‍വേ ലൈന്‍ (കൊല്ലം-ചെങ്കോട്ട) സ്ഥാപിക്കപ്പെട്ട സമയത്തെ തിരുവിതാംകൂര്‍ ഭരണാധികാരി - ശ്രീമൂലം തിരുനാള്‍
തിരുവനന്തപുരത്ത് സംസ്കൃത കോളേജ്, ആയുര്‍വ്വേദ കോളേജ്, പുരാവസ്തു വകുപ്പ്, ദുര്‍ഗുണപരിഹാര പഠനശാല, വനിതാ കോളേജ് എന്നിവ ആരംഭിച്ചത് - ശ്രീ മൂലം തിരുനാള്‍
ഫിംഗര്‍ പ്രിന്‍റ് ബ്യൂറോ, ഹസ്തലിഖിത ലൈബ്രറി ഇവ ആരംഭിച്ചതും - ശ്രീമൂലം തിരുനാളാണ്
നാഞ്ചിനാട്ടില്‍, കോതയാര്‍ അണക്കെട്ട് നിര്‍മ്മിച്ച തിരുവിതാംകൂര്‍ ഭരണാധികാരി - ശ്രീ മൂലം തിരുനാള്‍
മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്തത് ആരുടെ ഭരണ കാലത്താണ് - ശ്രീ മൂലം തിരുനാള്‍ (1895)
0 അഭിപ്രായങ്ങള്‍