പണ്ടാരപ്പാട്ട വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂര്‍ രാജാവ് - ആയില്യം തിരുനാള്‍
തിരുവിതാംകൂറിലെ കര്‍ഷകരുടെ മാഗ്നാകാര്‍ട്ട എന്നറിയപ്പെടുന്നത് - പണ്ടാരപ്പാട്ട വിളംബരം
പണ്ടാരപ്പാട്ട വിളംബരം നടന്ന വര്‍ഷം - 1865 (പണ്ടാരപ്പാട്ട വിളംബരം വഴി കുടിയാന് സര്‍ക്കാർ വക പാട്ടവസ്തുക്കളുടെ മേല്‍ അവകാശം സ്ഥിരപ്പെടുത്തി കൊടുത്തു)
ജന്മി കുടിയാന്‍ വിളംബരം (1867) നടത്തിയ തിരുവിതാംകൂര്‍ ഭരണാധികാരി - ആയില്യം തിരുനാള്‍
ജന്മികുടിയാന്‍ വിളംബരം അറിയപ്പെടുന്ന മറ്റൊരു പേര് - കാണപ്പാട്ട വിളംബരം
സര്‍ക്കാര്‍ അഞ്ചല്‍ (തപാല്‍ വകുപ്പ്) പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്ത വര്‍ഷം - 1861 (ലാറ്റിന്‍ വാക്കായ Angel (ദൂതന്‍) ല്‍ നിന്നാണ് അഞ്ചല്‍ എന്ന വാക്ക് ഉത്ഭവിച്ചത്)
തിരുവിതാംകൂറിലെ പുരോഗമനാത്മകമായ ഭരണത്തിന് വിക്ടോറിയ രാജ്ഞിയില്‍ നിന്നും കൈസര്‍ ഇ ഹിന്ദ് ബഹുമതി നേടിയ തിരുവിതാംകൂര്‍ രാജാവ് - ആയില്യം തിരുനാള്‍
1866 ല്‍ ബ്രിട്ടീഷ് രാജ്ഞി ഓര്‍ഡര്‍ ഓഫ് സ്റ്റാർ ഓഫ് ഇന്ത്യയില്‍ അംഗത്വം നല്‍കിയ തിരുവിതാംകൂര്‍ രാജാവ് - ആയില്യം തിരുനാള്‍
സന്ദിഷ്ടവാദി എന്ന പത്രം കണ്ടു കെട്ടിയത് - ആയില്യം തിരുനാള്‍
തിരുവനന്തപുരം ആര്‍ട്സ് കോളേജ് (1866) സ്ഥാപിച്ചത് - ആയില്യം തിരുനാള്‍
ആയില്യം തിരുനാളിന് 1866 ല്‍ മഹാരാജപ്പട്ടം നല്‍കിയ ബ്രിട്ടിഷ് രാജ്ഞി - വിക്ടോറിയ രാജ്ഞി
1874 ല്‍ തിരുവനന്തപുരത്ത് നിയമവിദ്യാഭ്യാസം ആരംഭിച്ചത് - ആയില്യം തിരുനാള്‍
കേരളത്തിലെ ആദ്യ ജനറല്‍ ആശുപത്രി, മാനസിക രോഗാശുപത്രി, സെന്‍ട്രല്‍ ജയില്‍ (പൂജപ്പുര) എന്നിവ തിരുവനന്തപുരത്ത് ആരംഭിച്ചത് - ആയില്യം തിരുനാള്‍
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മന്ദിരം പണികഴിപ്പിച്ചത് - ആയില്യം തിരുനാള്‍
സെക്രട്ടറിയേറ്റ് മന്ദിരം ഉദ്ഘാടനം ചെയ്തത് - 1869 ഓഗസ്റ്റ് 23
സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ ശില്പി - വില്യം ബാര്‍ട്ടണ്‍
ആയില്യം തിരുനാളിന്റെ പ്രശസ്തനായ ദിവാൻ - ടി മാധവറാവു
ടി മാധവറാവുവിനു ശേഷം ദിവാന്‍ പദവിയിലെത്തിയത് - ശേഷയ്യ ശാസ്ത്രി
പുനലൂര്‍ തൂക്കുപാലം പണികഴിപ്പിച്ചത് ആരുടെ ഭരണകാലത്താണ് - ആയില്യം തിരുനാളിന്റെ
പ്രാദേശിക ഭാഷാ വിദ്യാലയങ്ങള്‍ ആരംഭിക്കുമ്പോഴും സര്‍ക്കാർ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വാക്‌സിനേഷന്‍ ആരംഭിക്കുമ്പോഴും തിരുവിതാംകൂര്‍ ഭരണാധികാരി - ആയില്യം തിരുനാള്‍
കേരളത്തിലെ ഏറ്റവും നീളം കൂടിയ റോഡായ എം സി റോഡിന്‍റെ പണി പൂര്‍ത്തിയാക്കിയത് - ആയില്യം തിരുനാളിന്റെ കാലത്താണ്
കേരള വര്‍മ്മ വലിയകോയിത്തമ്പുരാനെ അധ്യക്ഷനായി പാഠപുസ്തകക്കമ്മിറ്റി രൂപീകരിച്ച ഭരണാധികാരി - ആയില്യം തിരുനാള്‍
കേരള വര്‍മ്മ വലിയകോയിത്തമ്പുരാനെ ഹരിപ്പാട് തടവിലാക്കിയ ഭരണാധികാരി - ആയില്യം തിരുനാള്‍
ആധുനിക തിരുവിതാംകൂര്‍ മാതൃകാരാജ്യമെന്നു പ്രകിര്‍ത്തിക്കപ്പെടാൻ തക്കവിധം ഭരണമണ്ഡലത്തിന് അടിത്തറ പാകിയത് - സ്വാതി തിരുനാള്‍
ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറിന് മാതൃക രാജ്യം (മോഡല്‍സസ്റ്റേറ്റ്) എന്ന പദവിലഭിച്ചത് - ആയില്യം തിരുനാള്‍
0 അഭിപ്രായങ്ങള്‍