ലാഭവും നഷ്ടവും (Profit & Loss)
- ലാഭം(Profit) = വിറ്റ വില (Selling Price) - വാങ്ങിയ വില (Cost Price)
- നഷ്ടം (Loss) = വാങ്ങിയ വില (Cost Price) - വിറ്റ വില (Selling Price)
- ലാഭശതമാനം = (ലാഭം x 100)/വാങ്ങിയ വില
- നഷ്ടശതമാനം = (നഷ്ടം x 100)/വാങ്ങിയ വില
- വിറ്റ വില = (100+ലാഭശതമാനം x വാങ്ങിയ വില)/100
- വാങ്ങിയ വില = വിറ്റ വില x (100/(100+ലാഭശതമാനം))
- വാങ്ങിയ വില = വിറ്റ വില x (100/(100+നഷ്ടശതമാനം))
- പരസ്യവില = വിറ്റ വില + ഡിസ്‌കൗണ്ട്
- ഒരു കച്ചവടത്തിൽ x% ലാഭവും y% നഷ്ടവും ആയാൽ മൊത്തത്തിലുള്ള ലാഭം\നഷ്ട ശതമാനം x-y-(xy/100)% ആയിരിക്കും (ഉത്തരം നെഗറ്റിവ് ആയാൽ നഷ്ടം പോസിറ്റീവ് ആയാൽ ലാഭം)
- കച്ചവടത്തിൽ x% ലാഭവും x% നഷ്ടവുമായാൽ മൊത്തത്തിലുള്ള നഷ്ടശതമാനം x²/100 % ആയിരിക്കും
1. ഒരു ബുക്ക് വാങ്ങിയവില 60 രൂപയും വിറ്റവില 66 രൂപയുമായാൽ ലാഭ ശതമാനം എത്ര?
ലാഭശതമാനം = (ലാഭം x 100)/വാങ്ങിയ വില
= (66-60)/60 x 100
= 6/60 x 100 =10%
2. ഒരു ബെഡ്ഷീറ്റ് 720 രൂപയ്ക്ക് വിറ്റപ്പോൾ 25% നഷ്ടം ഉണ്ടാകുന്നു. ബെഡ്ഷീറ്റിന്റെ വാങ്ങിയ വില എത്ര ?
വാങ്ങിയ വില = വിറ്റ വില x (100/(100+നഷ്ടശതമാനം))
= 720 x 100 / (100-25)
= 72000\75 = 960
0 അഭിപ്രായങ്ങള്‍