മുഖവിലയും സ്ഥാനവിലയും (Place Value and Face Value)
സംഖ്യകളുടെ മുഖവിലയെയും സ്ഥാനവിലയെയും കുറിച്ച് നമുക്ക് നോക്കാം
സ്ഥാനവില (Place Value)
സംഖ്യXസ്ഥാനം
9753 ഈ സംഖ്യ നോക്കൂ.
- ഇവിടെ 3 എന്ന സംഖ്യ ഒറ്റയുടെ സ്ഥാനത് ആയതിനാല്‍ സ്ഥാനവില 3 ആണ്.
- 5 പത്തിന്‍റെ സ്ഥാനത് ആയതിനാല്‍ 5 ന്‍റെ സ്ഥാനവില 50 ആണ് (5 x 10)
- 7 നൂറിന്റെ സ്ഥാനത് ആയതിനാല്‍ 7 ന്‍റെ വില 700 ആണ് (7x100)
- 9 ആയിരത്തിന്റെ സ്ഥാനത് ആയതിനാല്‍ 9 ന്‍റെ വില 9000 ആണ് (9x1000)
മുഖവില (Face Value )
സ്ഥാനം ഒന്നും പരിഗണിക്കാതെ, അക്കങ്ങളുടെ വില മാത്രം എടുക്കുന്നു.
അതായത്, 9753 എന്ന സംഖ്യയില്‍ അക്കങ്ങളുടെ മുഖവില യഥാക്രമം 9,7,5,3 എന്നിങ്ങനെ ആയിരിക്കും.
97531 എന്ന സംഖ്യയിലെ 9 ന്‍റെ മുഖവിലയും സ്ഥാനവിലയും തമ്മിലുള്ള വ്യത്യാസം എത്രയാണ് ?
9 എന്ന സംഖ്യ പതിനായിരത്തിന്റെ സ്ഥാനത്താണ് ഉള്ളത് . അതായത് 9 ന്‍റെ സ്ഥാനവില (9x10000) 90000 ആണ്. അതില്‍ നിന്നും 9 ന്‍റെ മുഖവിലകുറയ്ക്കുക. മുഖവിലയെന്നാല്‍ ആ സംഖ്യതന്നെ.അതായത് 9 അപ്പോള്‍ ഉത്തരം ( 90000-9 = 89991 )
ഉത്തരം: 89991
856973 എന്ന സംഖ്യയിൽ 6 ൻറെ സ്ഥാനവിലയും മുഖവിലയും തമ്മിലുള്ള വ്യത്യാസമെന്ത് ?
(a) 15394 (b) 5994 (c) 5839 (d) 5689
6000-6=5994
ഉത്തരം: 5994
0 അഭിപ്രായങ്ങള്‍