Kerala PSC Questions & Answers - 3 (ഇന്ത്യൻ ഭരണഘടന)
ഇന്ത്യൻ ഭരണഘടന (Kerala PSC Questions & Answers - 3)
- ഭരണഘടനാദിനം എതു ദിവസമാണ് - നവംബർ 26
- ഇന്ത്യൻ ഭരണഘടനയിൽ എത ആർട്ടിക്കിളുകൾ ഉണ്ട് - 395
- ഭരണഘടനയിൽ എത്ര ഭാഗങ്ങൾ (Parts) ഉണ്ട് - 22
- ഭരണഘടനയിൽ എത ഷെഡ്യൂളുകൾ ഉണ്ട് - 12
- ഭരണഘടന ഭേദഗതി ചെയ്യുന്നത് ഏത് ആർട്ടിക്കിൾ പ്രകാരമാണ് - ആർട്ടിക്കിൾ 368
- ലോക്സഭയിൽ ഒരു പ്രധാനമന്ത്രിക്കെതിരെ ആദ്യമായി അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് ആരാണ് - ആചാര്യ ജെ.ബി. കൃപലാനി (1963 ൽ നെഹ്റു മന്ത്രിസഭക്കെതിരെ)
- ഭരണഘടനയുടെ ഒന്നാം ഭേദഗതി നിലവിൽ വന്നതെന്നാണ് - 1951 മേയ് 10
- 2019 ലെ ആദ്യത്തെ ഭരണഘടനാ ഭേദഗതി എന്നാണു നിലവിൽ വന്നത് - 2019 ജനുവരി 12
- 2019 ലെ 103 -ാം ഭരണഘടനാ ഭേദഗതി എന്താവശ്യത്തിനായിരുന്നു - സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു പരമാവധി 10 % സംവരണം നൽകുന്നതിന്
- 2019 ലെ 103 -ാം ഭരണഘടനാഭേദഗതി പാർലമെന്റിൽ അവതരിപ്പിച്ചതാരാണ് - തവർ ചന്ദ് ഗെഹ്ലോട്ട്
- ഭാരത ഭരണഘടനയെ ഭരണഘടനാ നിർമാണ സമിതി സ്വീകരിച്ചത് ഏത് ദിവസം - 1949 നവംബർ 26
- ഭരണഘടനയുടെ നട്ടെല്ല് എന്നു പറയപ്പെടുന്ന നിയമം - ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് 1935
- ഭരണഘടനയുടെ യഥാർഥ രൂപത്തിൽ ഒപ്പുവച്ചിട്ടുള്ളവർ ആരെല്ലാം - ഭരണഘടനാ നിർമാണ സമിതിയിലെ 248 അംഗങ്ങൾ
- ഭരണഘടനാ നിർമാണ സമിതിയിൽ എത അംഗങ്ങൾ ഉണ്ടായിരുന്നു - ആദ്യം 389 പേരും വിഭജനത്തിനുശേഷം 299 പേരും
- ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ഡോ. അംബേദ്കർ വിശേഷിപ്പിച്ചത് എന്തിനെയാണ് - ആർട്ടിക്കിൾ 32
- ഭരണഘടനയുടെ കയ്യെഴുത്തുപ്രതി തയാറാക്കിയതാര് - പ്രേംബിഹാരി നാരായൻ റെയ്സാദ
- ഭരണഘടന നിർമിക്കുന്നതിന് ഭരണഘടനാ നിർമാണ സമിതി വേണം എന്ന് ആദ്യമായി അവകാശപ്പെട്ടത് ആരാണ് - എം. എൻ. റോയ് (1934)
- ഭരണഘടനയുടെ പുറംചട്ട രൂപകൽപന ചെയ്തതാര് - നന്ദലാൽ ബോസ്
0 അഭിപ്രായങ്ങള്‍