Ticker

6/recent/ticker-posts

Header Ads Widget

ആദ്യമായി പി സ് സി പരീക്ഷ എഴുതാൻ പോകുന്നവർ ശ്രദ്ധിക്കുക


ആദ്യമായി പി സ് സി പരീക്ഷ എഴുതാൻ പോകുന്നവർ ശ്രദ്ധിക്കുക 

  1. കഴിവതും  എക്സാം സെന്ററിൽ ഒരു  മണിക്കൂർ  മുന്നേ എത്തുക. എക്സാമിന് അര മണിക്കൂർ മുന്നേ ക്ലാസ്സിൽ ഹാജർ ആവേണ്ടതാണ്.
  2. ഹാൾ ടിക്കറ്റ്, ഫോട്ടോ പതിച്ച  ഐഡി പ്രൂഫ്, കറുപ്പോ നീലയോ ബോൾ പെൻ എന്നിവ മറക്കാതെ എടുക്കുക.
  3. ആൻസർ ഷീറ്റിൽ രജിസ്റ്റർ നമ്പർ, ഡേറ്റ് ഓഫ് ബർത്ത്, എക്സാം എഴുതുന്ന തസ്തിക, ഡേറ്റ് ഓഫ് എക്സാം എന്നിവ തെറ്റാതെ എഴുതാനും കറപ്പിക്കാനും  ശ്രദ്ധിക്കുക.
  4. അറിയാവുന്നത് മാത്രം കറപ്പിക്കുക. അറഞ്ചം  പുറഞ്ചം  കറപ്പിക്കാതിരിക്കുക നെഗറ്റീവ് മാർക്ക് ഉണ്ടെന്ന് ഓർമ്മ വെക്കുക. (1 തെറ്റിനു 1/3 മാർക്ക്‌ പോകും)
  5. കോവിഡ് മാനദണ്ഡം അനുസരിച്ച അകലം പാലിക്കുകയും, മാസ്ക് ധരിക്കുകയും ചെയ്യുക. സുതാര്യമായ ബോട്ടിലിൽ വെള്ളവും ചെറിയ സാനിറ്റിസെറും കൈയ്യിൽ കരുതുക.

പി സ് സി OMR ഷീറ്റ് എങ്ങനെ പൂരിപ്പിക്കാം 

  1. ഒപ്റ്റിക്കല്‍ മാര്‍ക്ക്‌ റീഡർ (OPTICAL MARK READER - OMR) ഉപയോഗിച്ച്‌ മൂല്യനിര്‍ണ്ണയം ചെയ്യുന്ന ഉത്തരക്കടലാസുകളാണ്‌ പരീക്ഷയ്ക്ക്‌ നല്‍കുന്നത്‌. അതുകൊണ്ട് ഉത്തരക്കടലാസ്‌ ദ്വാരങ്ങള്‍ വീഴ്‌ ത്താതെ , നനയാതെ, വൃത്തിഹീനമാകാതെ സൂക്ഷിക്കുക.
  2. ഉത്തരക്കടലാസോ ചോദ്യപുസ്തുകമോ ഏതെങ്കിലും തരത്തിലുള്ള നിര്‍മ്മാണ /അച്ചടി വൈകല്യം ഉള്ളതാണെങ്കില്‍ മാത്രം പുതിയ OMR SHEET / ചോദ്യപുസ്തകം നല്‍കും.
  3. OMR Sheet-ന്റെ മറുപുറത്തെ നിര്‍ദ്ദേശങ്ങള്‍ വായിക്കുക. ഉത്തരക്കടലാസിന്റെ മദ്ധ്യഭാഗത്തായുള്ള ബാര്‍കോഡില്‍ അടയാളങ്ങള്‍ വീഴ്‌ത്തരുത്‌. മറിച്ചായാല്‍ ഉത്തരക്കടലാസ്‌ അസാധുവാകും.
  4. ഉത്തരക്കടലാസിന്റെ ഒരു ഭാഗം (PART A) രജിസ്റ്റര്‍ നമ്പര്‍, ജനനത്തീയതി, തസ്തികയുടെ പേര്‌, പരീക്ഷാ തീയതി എന്നിവയും ഇതര ഭാഗം (PART B) ഉത്തരങ്ങളും രേഖപ്പെടുത്തുന്നതിനുള്ളതാണ്‌.
  5. PART A ല്‍ രജിസ്റ്റര്‍ നമ്പര്‍ കോളത്തിലെ ചതുരക്കളത്തില്‍ നിങ്ങളുടെ രജിസ്റ്റര്‍ നമ്പര്‍ എഴുതുകയും ബന്ധപ്പെട്ട കുമിളകള്‍ മാത്രം പൂര്‍ണ്ണമായി കുറുപ്പിക്കുകയും ചെയ്യുക.
  6. രജിസ്റ്റര്‍ നമ്പര്‍ അടയാളപ്പെടുത്തുന്നതില്‍ തെറ്റു വരുത്തിയാല്‍ ഉത്തരക്കടലാസ്‌ അസാധുവാക്കും, OMR Sheet മാറ്റി നൽകാത്തില്ല.
  7. PART A -യില്‍ നിങ്ങളുടെ ജനനത്തീയതി അതിനായുള്ള കോളത്തിലെ ചതുരക്കളത്തില്‍ എഴുതുകയും അത്‌ അടയാളപ്പെടത്താനുള്ള കുമിളകള്‍ ഉള്ള പക്ഷം ശരിയായ കുമിളകള്‍ കുറുപ്പിക്കുകയും ചെയ്യുക.
  8. നിങ്ങള്‍ക്ക്‌ നൽകുന്ന ചോദ്യപുസ്തകത്തിലെ അക്ഷര കോഡ്‌ (QUESTION BOOKLET ALPHA CODE - A/B/C/D) നിങ്ങള്‍ക്കുള്ള ഇരിപ്പിടത്തില്‍ രജിസ്റ്റര്‍ നമ്പരിനൊപ്പം കാണിച്ചിരിക്കും.
  9. PART B  -യില്‍ QUESTION BOOKLET ALFA CODE എന്ന കോളത്തില്‍, നിങ്ങള്‍ക്ക്‌ ലഭിച്ച ചോദ്യപുസ്തുകത്തിലെ അക്ഷര കോഡ്‌ തന്നെയാണ് ഉള്ളതെന്ന് ഉറപ്പ്‌ വരുത്തുക.
  10. PART B - യില്‍ ഓരോ ചോദ്യത്തിന്റേയും ഉത്തരത്തിനുള്ള കുമിള മാത്രം പൂര്‍ണ്ണമായി കുറുപ്പിക്കുക.
  11. ഓരോ ശരി ഉത്തരത്തിനും ഒരു മാര്‍ക്ക്‌ വീതം ലഭിക്കും. ഒരു തെറ്റിന്‌ 1/3 മാര്‍ക്ക്‌ വീതം കുറവു ചെയ്യും (നെഗറ്റീവ്‌ മാര്‍ക്ക്‌).
  12. ഒന്നില്‍ കൂടുതല്‍ ഉത്തരങ്ങള്‍ അടയാളപ്പെടുത്തുന്നതും, ഒരിക്കല്‍ അടയാളപ്പെടുത്തിയ ഉത്തരങ്ങള്‍ തിരുത്തുന്നതും, നെഗറ്റീവ്‌ മാര്‍ക്ക്‌ ലഭിക്കുന്നതിന്‌ ഇടയാക്കും.
  13. ഉത്തരം കണ്ടുപിടിക്കുന്നതിനായി കണക്കു കൂട്ടലുകളോ കുറിപ്പുകളോ എഴുതണമെങ്കില്‍ ചോദ്യപുസ്തകത്തിന്റെ അവസാനമുള്ള വെള്ളക്കടലാസ്‌ ഉപയോഗിക്കുക. 
  14. പരീക്ഷാ സമയം കഴിഞ്ഞുമാത്രമേ പരീക്ഷാഹാളില്‍ നിന്നും പുറത്തു പോകാന്‍ അനുവാദമുള്ളൂ.
  15. പരീക്ഷ എഴുതുന്നതിനുള്ള സമയം കഴിയുമ്പോള്‍ മാത്രം ഉത്തരക്കടലാസ്‌ പാര്‍ട്ട്‌ 'എ' യും പാര്‍ട്ട്‌ 'ബി' യുമായി നിശ്ചിത സ്ഥാനത്തു കൂടി കീറി രണ്ടു ഭാഗങ്ങളും അസിസ്റ്റന്റ്‌ സൂപ്രണ്ടിനെ ഏല്ലിക്കുക. അല്ലെങ്കില്‍ ഉത്തരക്കടലാസ്‌ അസാധുവാക്കും.
  16. OMR Sheet ന്റെ ഒരു മാതൃക താഴെ നൽകിട്ടുള്ളത് ‌ കാണുക.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍