Ticker

6/recent/ticker-posts

Header Ads Widget

ഒരു പൗരന്റെ മൗലിക കടമകൾ (Fundamental Duties)


ഒരു പൗരന്റെ മൗലിക കടമകൾ (Fundamental Duties - Article - 51A) 

  1. ഭരണഘടന നിലവിൽ വന്ന സമയത്ത് മൗലിക കട മകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്നില്ല
  2. മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി - 42 -ാം ഭേദഗതി (1976) 
  3. ഭരണഘടനയുടെ ഏത് ഭാഗത്താണ് മൗലിക കടമകൾ ഉൾപ്പെടുത്തിയിരിക്കുന്നത് - ഭാഗം IV A 
  4. മൗലിക കടമകളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് - അനുഛേദം 51 A
  5. ഏതു കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് മൗലിക കടമകൾ ഭരണഘടനയിൽ കൂട്ടിച്ചേർത്തത് - സ്വരൺ സിംഗ് കമ്മിറ്റി 
  6. മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി 
  7. ഏതു രാജ്യത്തെ അനുകരിച്ചാണ് ഇന്ത്യൻ ഭരണഘടനയിൽ മൗലിക കടമകൾ കൂട്ടിച്ചേർത്തത് - റഷ്യ (USSR)
  8. 42 -ാമത്തെ ഭരണഘടനാ ഭേദഗതി വഴിയായി 1976 -ൽ എത്ര മൗലിക കടമകളാണ് ഭരണഘടനയിൽ ഉൾപ്പെടുത്തിയത് - 10 മൗലിക കടമകൾ 
  9. എത്ര മൗലിക കടമകളാണ് ഭരണഘടനയിൽ ഇപ്പോഴുള്ളത് - 11 മൗലിക കടമകൾ 
  10. 11 -ാമത് മൗലിക കടമ ഭരണഘടനയിൽ കൂട്ടി ച്ചേർത്തത് ഏത് ഭേദഗതി വഴിയായിട്ടാണ് - 86 -ാം ഭേദഗതി (2002) (6 വയസ്സു മുതൽ 14 വയസ്സു വരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സാഹചര്യമൊരുക്കേണ്ടത് രക്ഷിതാക്കളുടെ മൗലിക കടമയായി കൂട്ടിച്ചേർത്തു) 
  11. നിർദ്ദേശക തത്ത്വങ്ങളെപ്പോലെതന്നെ മൗലിക കടമകളും കോടതിയിലൂടെ സ്ഥാപിച്ചെടുക്കാൻ കഴിയില്ല . 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍