കേരളത്തെ കുറിച്ച് അറിയേണ്ട ആനുകാലിക വിവരങ്ങൾ
- കേരളത്തിലാദ്യമായി ഇലക്ട്രിക് ബസ് സർവ്വീസ് ആരംഭിച്ച നഗരം - തിരുവനന്തപുരം
- കേരളത്തിലാദ്യമായി ജല ആംബുലൻസ് ആരംഭിച്ച ജില്ല - ആലപ്പുഴ (ചേർത്തലയിലെ പാണാവള്ളിയിൽ)
- മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിനായി സർക്കാർ മാർഗരേഖ പ്രാബല്യത്തിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം - കേരളം
- കേരളത്തിലെ ആദ്യ ഓർഗാനിക് ബ്ലോക്ക് പഞ്ചായത്ത് - ആലത്തൂർ (പാലക്കാട്)
- കേരളത്തിലെ ആദ്യ ജൈവവൈവിധ്യ ബ്ലോക്ക് പഞ്ചായത്ത് - കോഴിക്കോട്
- കേരളത്തിലെ ആദ്യ കണ്ടൽ മ്യൂസിയം - കൊയിലാണ്ടി
- ദക്ഷിണേന്ത്യയിലെ ആദ്യ ക്ഷേത്ര മ്യൂസിയം നിലവിൽ വരുന്നത് - കൊടുങ്ങല്ലൂർ (ശ്രീകുരുംബ ഭഗവതി ക്ഷേത്രം , തൃശ്ശൂർ)
- കേരളത്തിലാദ്യമായി ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം (Cyclone Warning Centre) നിലവിൽ വന്ന ജില്ല - തിരുവനന്തപുരം
- ഇന്ത്യയിലെ ആദ്യ ഫിലമെന്റ് ബൾബ് വിമുക്ത ഗ്രാമപഞ്ചായത്ത് -പീലിക്കോട് (കാസർഗോഡ്)
- കേരളത്തിലെ ആദ്യ ഫിലമെന്റ് ബൾബ് വിമുക്ത ഗ്രാമം - തുരുത്തിക്കരെ (മുളന്തുരുത്തി പഞ്ചായത്ത് , എറണാകുളം)
- കേരളത്തിലെ ആദ്യ ഹരിത ഗ്രാമം (Green Village) - തുരുത്തിക്കര
- എല്ലാ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളാക്കിയ കേരളത്തിലെ ആദ്യ നിയോജക മണ്ഡലം - കാട്ടാക്കട
- കേരളത്തിൽ സർവ്വീസ് ആരംഭിച്ച ആദ്യത്തെ അതിവേഗ എ.സി. ബോട്ട് - വേഗ 120 (വൈക്കം - എറണാകുളം)
- ഇന്ത്യയിലെ ആദ്യ Bio diversity മ്യൂസിയം നിലവിൽ വന്ന ജില്ല - തിരുവനന്തപുരം (വള്ളക്കടവ്)
- കേരളത്തിലെ ആദ്യ നഗര കയാക്കിങ് ടൂറിസം കേന്ദ്രം നിലവിൽ വരുന്നത് - കൊച്ചി
- കേരളം സമ്പൂർണ്ണ നോക്കുകൂലി വിമുക്ത സംസ്ഥാനമായത് - 2018 മേയ് 1 മുതൽ
- കേരളത്തിലെ ആദ്യ നോക്കുകൂലി വിമുക്ത ജില്ല - മലപ്പുറം (ആദ്യ നഗരം - തിരുവനന്തപുരം - 2011)
- കേരളത്തിലെ ആദ്യ ഭിന്നശേഷി സൗഹൃദ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് (മോഡൽ കൈവല്യ സെന്റർ) നിലവിൽ വന്ന ജില്ല - ആലപ്പുഴ (കായംകുളം)
- കേരളത്തിലെ ആദ്യ ഭിന്നശേഷി സൗഹൃദ ബീച്ച് - ആലപ്പുഴ ബീച്ച്
- 60 -ാമത് സംസ്ഥാന സ്കൂൾ കലോത്സവ ജേതാ ക്കൾ (2019) - പാലക്കാട് (രണ്ടാമത് - കോഴിക്കോട്, വേദി - കാസർഗോഡ്)
- 63 -ാമത് കേരള സംസ്ഥാന സ്കൂൾ കായികോത്സവ ജേതാക്കൾ (2019) - പാലക്കാട് (രണ്ടാമത് - എറണകുളം, വേദി - കണ്ണൂർ)
0 അഭിപ്രായങ്ങള്‍