Ticker

6/recent/ticker-posts

Header Ads Widget

സംഖ്യകൾ - 2

സംഖ്യാ ക്രമം, ഭാജ്യ - അഭാജ്യ സംഖ്യകൾ എന്നിവ നമുക്ക് ഇവിടെ നോക്കാം.


സംഖ്യാ ക്രമം 


ആരോഹണക്രമം (Ascending Order)

സംഖ്യകളെ ചെറുതിൽ നിന്നും വലുതിലേക്ക് എന്ന ക്രമത്തിൽ എഴുതുന്നതാണ് ആരോഹണ ക്രമം. 

ഉദാഹരണം: 1,2,3,4,5,6,7,8,9

അവരോഹണക്രമം (Descending Order)

സംഖ്യകളെ വലുതിൽ നിന്നും ചെറുതിലേക്ക് എന്ന ക്രമത്തിൽ എഴുതുന്നതാണ് അവരോഹണ ക്രമം. 

ഉദാഹരണം: 9,8,7,6,5,4,3,2,1


ഭാജ്യ - അഭാജ്യ സംഖ്യകൾ 


അഭാജ്യസംഖ്യകൾ (Prime Numbers)

രണ്ട് ഘടകങ്ങൾ മാത്രമുള്ള സംഖ്യകളെ അഭാജ്യ സംഖ്യകൾ എന്ന് പറയുന്നു. അതായത് 1 കൊണ്ടും അതേ സംഖ്യ കൊണ്ടും മാത്രം നിശേഷം ഹരിക്കാവുന്ന സംഖ്യകൾ.

ഉദാഹരണം: 7

7 നെ 1 കൊണ്ടും 7 കൊണ്ടുമല്ലാതെ മറ്റൊരു സംഖ്യ കൊണ്ടും നിശേഷം ഹരിക്കാനാവില്ല .

ഭാജ്യസംഖ്യകൾ (Composite Numbers)

രണ്ടിൽ കൂടുതൽ ഘടകങ്ങളുള്ള സംഖ്യകളെ ഭാജ്യ സംഖ്യകൾ എന്ന് പറയുന്നു.

ഉദാഹരണം: 12

12 നെ 1, 2, 3, 4, 6, 12 എന്നീ സംഖ്യകൾ കൊണ്ട് നിശേഷം ഹരിക്കാൻ കഴിയും. അതിനാൽ 12 ഒരു ഭാജ്യ സംഖ്യയാണ്.

എണ്ണൽസംഖ്യകൾ, അഖണ്ഡസംഖ്യകൾ, ഒറ്റസംഖ്യകൾ, ഇരട്ടസംഖ്യകൾ, പോസിറ്റീവും നെഗറ്റീവും സംഖ്യകൾ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍