Ticker

6/recent/ticker-posts

Header Ads Widget

ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായി സവിശേഷതകൾ

 


ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായി സവിശേഷതകൾ 

  1. ഭൂമിശാസ്ത്രപരമായി ഇന്ത്യ ഭൂമിയുടെ ഏത്‌ അര്‍ദ്ധഗോളത്തിലാണ്‌ - ഉത്തരാര്‍ദ്ദഗോളത്തില്‍ (ഉത്തര അക്ഷാംശം 854 മിനിറ്റിനും 37:6 മിനിറ്റിനും മധ്യേയും പൂര്‍വ്വരേഖാംശം 687 മിനിറ്റിനും 97:25 മിനിറ്റിനും മധ്യേ ആണ്‌ സ്ഥിതി ചെയ്യുന്നത്‌)
  2. ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശ രേഖ - ഉത്തരായന രേഖ (23.59)
  3. ഉത്തരായന രേഖ കടന്നുപോകുന്ന സംസ്ഥാനങ്ങളുടെ എണ്ണം - 8 (ഗുജറാത്ത്‌, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്‌, ചത്തീസ്ഗഡ്‌, ജാര്‍ഖണ്ഡ്‌, പശ്ചിമബംഗാള്‍, ത്രിപുര,മിസ്സോറാം) 
  4. ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ്‌ ഇന്ത്യ - 2.42%
  5. ഇന്ത്യയുടെ ഭൂവിസ്തൃതി - 32,87,263 ച. കി. മീ
  6. ഇന്ത്യയുടെ തെക്ക്‌ - വടക്ക്‌ ദൂരം - 3214 km
  7. ഇന്ത്യയുടെ കിഴക്ക്‌ - പടിഞ്ഞാറ്‌ ദൂരം - 2933 km
  8. ഇന്ത്യയുടെ കര അതിര്‍ത്തി - 15200 km 
  9. ഇന്ത്യയുടെ സമുദ്രാതിര്‍ത്തി - 6083 കി.മീ 
  10. ഇന്ത്യയുടെ സമുദ്രതീരത്തിന്റെ ദൈര്‍ഘ്യം - 7516.6 കി.മി
  11. ഇന്ത്യന്‍ ജനസംഖ്യ ലോകജനസംഖ്യയുടെ എത്ര ശതമാനമാണ്‌  - 17.5%
  12. വലുപ്പത്തില്‍ ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ ഇന്ത്യയുടെ സ്ഥാനം - 7 
  13. ജനസംഖ്യയില്‌ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം - 2 (ഒന്നാംസ്ഥാനം - ചൈന)
  14. ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനം - ഉത്തര്‍പ്രദേശ്‌
  15. ഇന്ത്യയില്‍ കടല്‍ത്തീരമുള്ള സംസ്ഥാനങ്ങളുടെ എണ്ണം - 9 (ഗുജറാത്ത്‌, മഹാരാഷ്ട്ര, ഗോവ, കർണ്ണാടക, കേരളം, തമിഴ്നാട്‌, ആന്ധ്രാപ്രദേശ്‌, ഒഡീഷ, ബംഗാള്‍)
  16. ബാന്‍ ഗംഗ എന്നപേരില്‍ അറിയപ്പെട്ടിരുന്നത്‌ - സര്‍ ക്രീക്ക്‌
  17. ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം - പഞ്ചാബ്‌ 
  18. ദക്ഷിണേന്ത്യയിലെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം - ആന്ധ്രാപ്രദേശ്‌
  19. ഇന്ത്യയുടെ കിഴക്കേ അറ്റം - കിബിത്തു
  20. ഇന്ത്യയുടെ പടിഞ്ഞാറെ അറ്റം - ഗുഹാര്‍മോത്തി
  21. ഇന്ത്യയുടെ/ ആന്‍ഡമാന്‍ നിക്കോബാര്‍ ന്റെ തെക്കേയറ്റം - ഇന്ദിരാ പോയിന്റ്‌
  22. ഇന്ത്യയുടെ /സിയാചിന്‍ ഹിമാനിയുടെ വടക്കേയറ്റം - ഇന്ദിരാ കോള്‍
  23. ഇന്ത്യയുടെ വടക്കേയറ്റത്തുള്ള സംസ്ഥാനം - ഹിമാചല്‍പ്രദേശ്‌ 
  24. ഇന്ത്യയുടെ തെക്കേയറ്റത്തുള്ള സംസ്ഥാനം - തമിഴ്നാട്‌ 
  25. ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള സംസ്ഥാനം - അരുണാചല്‍പ്രദേശ്‌ 
  26. ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറേ അറ്റത്തുള്ള സംസ്ഥാനം - ഗുജറാത്ത്‌ 
  27. ഇന്ത്യന്‍ ഉപദ്വീപിന്റെ തെക്കേയറ്റം - കന്യാകുമാരി 
  28. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കേയറ്റം - കന്യാകുമാരി 
  29. ഏറ്റവും കുറവ്‌ രാജ്യാന്തര അതിര്‍ത്തിയുള്ള സംസ്ഥാനം - നാഗാലാന്റ്‌
  30. അന്തരാഷ്ട്ര അതിര്‍ത്തി പങ്കിടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം - രാജസ്ഥാന്‍ 
  31. അന്താരാഷ്ട്ര അതിര്‍ത്തി പങ്കിടുന്ന ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം - സിക്കിം 
  32. ഇന്ത്യയില്‍ അനുഭവപെടുന്ന കാലാവസ്ഥ - ഉഷ്ണമേഖല മണ്‍സൂണ്‍ കാലാവസ്ഥ 
  33. ഭാമ ഉപരിതല സവിശേഷതകള്‍ അടിസ്ഥാനമാക്കി ഇന്ത്യയെ 4 ഭൂപ്രകൃതി വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു - ഉത്തര പര്‍വ്വതമേഖല, ഉത്തര മഹാ സമതലം, ഉപദ്വിപിയ പീംഭൂമി, തീര സമതലങ്ങളും ദ്വീപുകളും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍