Ticker

6/recent/ticker-posts

Header Ads Widget

ജലവൈദ്യുത പദ്ധതികളും ജലസേചനവും

ജലവൈദ്യുത പദ്ധതികളും ജലസേചനവും 

  1. പരമ്പരാഗത വൈദ്യുതോർജ്ജ ഉറവിടങ്ങൾ - ജലവൈദ്യുതി, താപവൈദ്യുതി, ആണവ വൈദ്യുതി 
  2. പാരമ്പര്യേതര വൈദ്യുതോർജ്ജ ഉറവിടങ്ങൾ - സൗരോർജ്ജം, കാറ്റിൽ നിന്നുള്ള വൈദ്യുതി, തിരമാലയിൽ നിന്നുള്ള വൈദ്യുതി, ഗെയ്സറുകൾ, ബയോഗ്യാസ്
  3. ഇന്ത്യയിൽ ആദ്യമായി വൈദ്യുതി ഉല്പാദനവിതരണം നടന്നത് - പശ്ചിമബംഗാളിലെ ഡാർജിലിങ്ങിനടുത്ത് സിഡ്രാപോങ് ജലവൈദ്യുത നിലയത്തിൽ നിന്ന് (1897) 
  4. ഇന്ത്യയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി - കാവേരി നദിയിലെ ശിവസമുദം (1902)
  5. കർഷകരുടെ ജലസേചനാവശ്യങ്ങൾക്കായുള്ള ഇന്ത്യാ ഗവൺമെന്റിന്റെ പുതിയ പദ്ധതി - പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന
  6. പ്രധാനമായും ജലവൈദ്യുത പദ്ധതിയെ ആശ്രയിക്കുന്ന സംസ്ഥാനങ്ങൾ - ഹിമാചൽ പ്രദേശ്, കർണ്ണാടകം, കേരളം, മേഘാലയ, ത്രിപുര, സിക്കിം, ജമ്മു - കാശ്മീർ
  7. NHPC (National Hydroelectric Power Corporation) നിലവിൽ വന്നത് - 1975
  8. ഇന്ത്യയുടേയും നേപ്പാളിന്റെയും സംയുക്ത വിവിധോദ്യേശ പദ്ധതി - കോസി പദ്ധതി, ഗ്യാണ്ടെക് പദ്ധതി 
  9. ആന്ധാപ്രദേശിന്റെയും കർണ്ണാടകത്തിന്റെയും സംയുക്ത സംരംഭമായ വിവിധോദ്യേശ പദ്ധതി - തുംഗഭദ്രാ വിവിധോദ്ദേശ പദ്ധതി
  10. ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് - ഹിരാക്കുഡ് (മഹാനദി , ഒഡീഷ) 
  11. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് - തെഹ്രി അണക്കെട്ട് (ഭാഗീരഥി നദി, ഉത്തരാഖണ്ഡ്) 
  12. ചംബൽ വിവിവിധോദ്യേശ പദ്ധതിയുടെ പ്രധാന ഉപഭോക്താക്കളായ സംസ്ഥാനങ്ങൾ - രാജസ്ഥാൻ, മധ്യപ്രദേശ് 
  13. പ്രാചീന ബുദ്ധമത പണ്ഡിതന്റെ നാമധേയത്തിൽ നിർമ്മിച്ച അണക്കെട്ട് - നാഗാർജ്ജുന സാഗർ (കൃഷ്ണ നദി) 
  14. നിർമ്മാണം മുടങ്ങിപ്പോയ ജലസേചന പദ്ധതികൾ പൂർത്തിയാക്കുന്നതിനായി ലക്ഷ്യ ഭഗീരഥി പദ്ധതി ആരംഭിച്ച സംസ്ഥാനം - ഛത്തീസ്ഗഡ്
  15. കൃഷ്ണരാജ സാഗർ ഡാമിന്റെ മറ്റൊരു പേര് - വിശ്വശരയ്യ ഡാം 
  16. ഓംകാരേശ്വർ ഡാം സ്ഥിതി ചെയ്യുന്ന നദി - നർമ്മദ 
  17. കുഴൽ കിണറുകൾ ജലസേചന ആവശ്യത്തിനായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സംസ്ഥാനം - ഉത്തർപ്രദേശ് 
  18. കേന്ദ്രസർക്കാർ അംഗീകാരം നൽകിയ ആന്ധാപ്രദേശിലെ പശ്ചിമഗോദാവരി ജില്ലയിലെ ജലസേചന പദ്ധതി - പോളാവാരം 
  19. പോങ് ഡാം  എന്ന പേരിൽ അറിയപ്പെടുന്നത് - മഹാറാണാപ്രതാപ് സാഗർ (ബിയാസ്, ഹിമാചൽ പ്രദേശ്)

ഭക്രാനംഗൽ 

  1. ഇന്ത്യയിലെ ഉയരം കൂടിയ രണ്ടാമത്തെ അണക്കെട്ട് - ഭക്രാനംഗൽ 
  2. ഭക്രാനംഗൽ ഡാം സ്ഥിതി ചെയ്യുന്ന നദി - സത്‌ലജ് 
  3. ഭക്രാ അണക്കെട്ട് രൂപം കൊടുക്കുന്ന തടാകം - ഗോബിന്ദ് സാഗർ 
  4. ഭക്രാനംഗൽ അണക്കെട്ടിന്റെ പ്രയോജനം ലഭി ക്കുന്ന പ്രദേശങ്ങൾ - ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി

ഇന്ദിരാഗാന്ധി കനാൽ 

  1. ഇന്ത്യയിലെ ഏറ്റവും വലിയ കനാൽ പദ്ധതി - ഇന്ദിരാഗാന്ധി കനാൽ 
  2. ഇന്ദിരാഗാന്ധി കനാലിന്റെ പഴയ പേര് - രാജസ്ഥാൻ കനാൽ 
  3. ഇന്ദിരാഗാന്ധി കനാൽ നിർമ്മാണം ആരംഭിച്ചത് - 1958 
  4. രാജസ്ഥാൻ കനാൽ , ഇന്ദിരാഗാന്ധി കനാലായി അറിയപ്പെട്ടുതുടങ്ങിയ വർഷം - 1984 
  5. രാജസ്ഥാന്റെ വടക്കു - പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലസേചനം ലഭ്യമാക്കാൻ വേണ്ടി നിർമ്മിച്ച പദ്ധതി - ഇന്ദിരാഗാന്ധി കനാൽ പ്രോജക്ട് 
  6. ഇന്ദിരാഗാന്ധി കനാലിലേക്ക് വെള്ളം കൊണ്ടു വരുന്ന നദി - സത്ലജ്

സർദാർ സരോവർ ഡാം 

  1. ഇന്ത്യയിലെ ഏറ്റവും വലിയ കോൺ കീറ്റ് ഗ്രാവിറ്റി ഡാം - സർദാർ സരോവർ 
  2. സർദാർ സരോവർ അണക്കെട്ടിന്റെ തറക്കല്ലിട്ടത് - ജവഹർലാൽ നെഹ്റു (1961) 
  3. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കോൺക്രീറ്റ് ഗ്രാവിറ്റി ഡാം - സർദാർ സരോവർ 

ദാമോദർവാലി 

  1. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്യേശ പദ്ധതി - ദാമോദർവാലി 
  2. അമേരിക്കയിലെ ടെന്നസി വാലി അതോറിറ്റിയുടെ മാതൃകയിൽ ഇന്ത്യയിൽ നിർമ്മിച്ച പദ്ധതി - ദാമോദർവാലി പദ്ധതി 
  3. ദാമോദർ നദീതട പദ്ധതി നിലവിൽ വന്ന വർഷം - 1948 ജൂലായ് 7 
  4. ദാമോദർ നദീതട പദ്ധതിയുടെ ഗുണഭോക്താക്കൾ - ജാർഖണ്ഡ്, പശ്ചിമബംഗാൾ 
  5. ദാമോദർ വാലിയുടെ ഭാഗമായ ആദ്യത്തെ അണക്കെട്ട് - തിലയ്യ അണക്കെട്ട് (ദാമോദർ നദിയുടെ പോഷകനദിയായ ബരാക്കർ നദിയിൽ, ജാർഖണ്ഡ് )

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍