സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യമിട്ട് സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പിലാക്കിയ പദ്ധതി - അതുല്യം
തങ്ങളുടേതല്ലാത്ത കാരണത്താല്‍ ജയിലിലായ പ്രവാസിമലയാളികള്‍ക്ക് ജയില്‍ മോചിതനാകുന്ന സമയത്ത് വിമാന ടിക്കറ്റ് നല്‍കുന്ന പദ്ധതി - സ്വപ്ന സാഫല്യം
വയോമിത്രം പ്രോജക്ട് ഉദ്ഘാടനം ചെയ്ത ജില്ല - കൊല്ലം
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു കേരളത്തില്‍ ആരംഭിച്ച പാര്‍പ്പിട സമുച്ചയ പദ്ധതി - അപ്ന ഘര്‍
ഭിന്നലിംഗക്കാരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് ഉയര്‍ത്തി കൊണ്ടുവരുന്നതിനത്തിനായി കേരളസംസ്ഥാന സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പുതിയ പദ്ധതി - മഴവില്ല്
സംസ്ഥാന സാക്ഷരതാ മിഷന്റെ കീഴില്‍ ആരംഭിച്ച ട്രാന്‍സ്‌ജെണ്ടര്‍ തുടര്‍ വിദ്യാഭാസ പദ്ധതി - സമന്വയ
കുറ്റകൃത്യങ്ങളില്‍പെടുന്ന കുട്ടികളെ നേര്‍വഴിക്ക് നയിച്ചു അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി സംസ്ഥാന വനിത ശിശുവികസന വകുപ്പ് ആവിഷ്കരിച്ച പദ്ധതി - കാവല്‍
ഗ്രാമപഞ്ചായത്തുകള്‍ ഓഷധ സസ്യ ഗ്രാമങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ സര്‍ക്കാര്‍ പദ്ധതി - ഗൃഹ ചൈതന്യം
പകര്‍ച്ച വ്യാധികള്‍ക്കെതിരെ കേരള സര്‍ക്കാർ ആരംഭിക്കുന്ന ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ജാഗ്രത യജ്ഞത്തിന്റെ പേര് - ആരോഗ്യജാഗ്രത
ലഹരി വസ്തുക്കള്‍ സ്‌കൂള്‍ പരിസരങ്ങളിലേക്ക് കടക്കാതിരിക്കാന്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതി - യെല്ലോ ലൈന്‍
കേരളത്തിലെ സമ്പൂര്‍ണ നേത്രദാന ഗ്രാമം - ചെറുകുളത്തൂര്‍
കേരളത്തിലെ നിപ്പ വൈറസ് ബാധയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം - വൈറസ്
വിദ്യാര്‍ഥിനികള്‍ക്ക് സജന്യമായി സാനിറ്ററി നാപ്കിന്‍ നല്‍കുന്നതിനായി ഖുഷി പദ്ധതി ആരംഭിച്ച
സംസ്ഥാനം - ഒഡീഷ
കേരളത്തിലെ ആദ്യ ജനറല്‍ ഹോസ്പിറ്റല്‍ തിരുവനന്തപുരത്ത് സ്ഥാപിതമായ വര്‍ഷം - 1864
ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയുടെ ഭാഗമായി നിയമിക്കപെടുന്ന അംഗീകൃത സാമൂഹിക ആരോഗ്യ പ്രവര്‍ത്തകര്‍ - ആശ വര്‍ക്കേഴ്‌സ്
സംസ്ഥാനത്തെ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായി ആവിഷ്കരിച്ച 'ശുഭയാത്ര 2015" പദ്ധതിയുടെ ഗുഡ്വില്‍ അംബാസിഡര്‍ - മോഹന്‍ലാല്‍
കോഴിക്കോട് നഗരത്തില്‍ ആരും വിശന്നിരിക്കാതിരിക്കാന്‍ ആരംഭിച്ച പദ്ധതി - ഓപ്പറേഷന്‍ സുലൈമാനി
ഓപ്പറേഷന്‍ സുലൈമാനിക്ക് നേതൃത്വം നല്‍കിയ കോഴിക്കോട് ജില്ലാ കളക്ടർ - എന്‍. പ്രശാന്ത്
ഓപ്പറേഷന്‍ സുലൈമാനി നടപ്പിലാക്കിയ രണ്ടാമത്തെ ജില്ല - മലപ്പുറം
മികച്ച ശിശു സഹൃദ സംസ്ഥാനമാകാന്‍ കേരളത്തിന് സഹായകമായ പദ്ധതി - ന്യൂബോണ്‍ സ്ക്രിനിംഗ് പദ്ധതി
ലോകാരോഗ്യസംഘടന അടുത്തിടെ അനുസ്മരിച്ച ആതുരശുശ്രൂഷകരില്‍ ഉള്‍പ്പെട്ട മലയാളി നഴ്‌സ് - ലിനി പുതുശ്ശേരി
കോവിഡ് കാലത്ത് കുട്ടികള്‍ അനുഭവിക്കുന്ന പലവിധ മാനസിക പ്രശ്നങ്ങള്‍ നേരിടുന്നതിനും ആത്മഹത്യാപ്രവണത കുറയ്ക്കുന്നതിനുമായി കേരളത്തില്‍ ആരംഭിച്ച പദ്ധതി - ഒറ്റയ്ക്കല്ല ഒപ്പമുണ്ട്
മാനസിക സംഘര്‍ഷം അനുഭവിക്കുന്ന കുട്ടികള്‍ക്ക് ആശ്വാസം പകരാന്‍ ഉള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതി - ചിരി
ചൂഷണങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ സാകര്യങ്ങള്‍ നല്‍കുന്ന കുടുംബശ്രീ പദ്ധതി - സ്നേഹിത
സംസ്ഥാനത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുന്നതിനായി ഐടി മിഷനും സാക്ഷരതാ മിഷനും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി - ഞാനും ഡിജിറ്റലായി
വയോജന ക്ഷേമം ലക്ഷ്യമാക്കി ദാരിദ്ര രേഖയ്ക്ക് താഴെയുള്ള 40% ല്‍ കൂടുതല്‍ കേള്‍വിക്കുറവ് ഉള്ളവര്‍ക്ക് ശ്രവണ സഹായ ഉപകരണം നല്‍കുന്ന പദ്ധതി - ശ്രുതിമധുരം
0 അഭിപ്രായങ്ങള്‍