Current Affairs 10th January 2021 in Malayalam
Current Affairs - 10/01/2021
- ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാബ് ലാബ് സ്ഥാപിതമാകുന്ന പ്രദേശം - കൊച്ചി
- ജനവാസകേന്ദ്രത്തിലെത്തുന്ന പാമ്പുകളെ സുരക്ഷിതമായി അവയുടെ ആവാസ് വ്യവസ്ഥയിലെത്തിക്കാനും പൊതുജനങ്ങൾക്ക് സുരക്ഷയൊരുക്കാനുമായി വനം വകുപ്പ് ആവിഷ്കരിച്ച മൊബൈൽ ആപ്ലിക്കേഷൻ - സർപ്പ ആപ്പ്
- 2021- ലെ പ്രവാസി ഭാരതീയ സമ്മാന് അർഹരായ മലയാളികൾ - പ്രിയങ്ക രാധാകൃഷ്ണൻ, സിദ്ദീഖ് അഹമ്മദ്, ഡോ . മോഹൻ തോമസ്, ലാസറസ് പകലോമറ്റം, ബാബുരാജൻ വാവ കല്ലൂപ്പറമ്പിൽ
- അടുത്തിടെ ' Disease X ' എന്ന പേരിൽ പകർച്ചവ്യാധി ആദ്യമായി റിപ്പോർട്ട് ചെയ്ത ആഫ്രിക്കൻ രാജ്യം - റിപ്പബ്ലിക് ഓഫ് കോംഗോ
- ഇന്ത്യയുടെ 72 -ാം റിപ്പബ്ലിക് ദിനത്തിലെ മുഖ്യ അതിഥി - ചന്ദ്രികപ്രസാദ് സന്തോഖി ( സുരിനാം പ്രസിഡന്റ് )
- അടുത്തിടെ ഏതു രാജ്യമാണ് ' Fatah 1 ' എന്ന Guided Multi Launch Rocket System തദ്ദേശീയമായി വികസിപ്പിച്ച് വിജയകരമായി പരീക്ഷിച്ചത് - പാകിസ്ഥാൻ
- RBI യുടെ അക്കാഡമിക് ഉപദേശക സമിതിയുടെ ചെയർപേഴ്സൺ - എൻ.എസ് . വിശ്വനാഥൻ
- വധശിക്ഷ നിർത്തലാക്കാൻ അടുത്തിടെ അന്താരാഷ്ട്ര പ്രോട്ടോക്കോൾ നടപ്പിലാക്കിയ രാജ്യം - കസാക്കിസ്ഥാൻ
0 അഭിപ്രായങ്ങള്‍