Ticker

6/recent/ticker-posts

Header Ads Widget

പി.എസ്.സി. പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 20 മുതല്‍



ഫെബ്രുവരിയിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള പത്താം ക്ലാസ്സ് തല പ്രിലിമിനറി പരീക്ഷയുടെ തീയതി പ്രഖ്യാപിച്ച് കേരള പി.എസ്.സി. നാലുഘട്ടങ്ങളിലായി നടത്തുന്ന പരീക്ഷയാരംഭിക്കുന്നത് ഫെബ്രുവരി 20-നാണ്. ഫെബ്രുവരി 25, മാർച്ച് 6, മാർച്ച് 13 എന്നിവയാണ് മറ്റ് പരീക്ഷാതീയതികൾ.

ഫെബ്രുവരി 10 മുതൽ ഉദ്യോഗാർഥികൾക്ക് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തു തുടങ്ങാം. ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെയാണ് പരീക്ഷാസമയം. പരീക്ഷാകേന്ദ്രം സംബന്ധിച്ച വിവരങ്ങൾ ഹാൾടിക്കറ്റിലുണ്ടാകും. പരീക്ഷാ തീയതിയും സമയവും www.keralapsc.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍