Ticker

6/recent/ticker-posts

Header Ads Widget

വി. ടി ഭട്ടതിരിപ്പാട്

വി. ടി ഭട്ടതിരിപ്പാട്

  • വി. ടി ഭട്ടതിരിപ്പാട്‌ ജനിച്ചത്‌ ? 1806 മാര്‍ച്ച്‌ 26
  • വി. ടി ഭട്ടതിരിപ്പാടിന്റെ പ്രശസ്തമായ നാടകം? അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്‌
  • അമ്പലങ്ങള്‍ക്ക്‌ തീ കൊളുത്തുക എന്ന ചെറു ലേഖനത്തിന്‍റെ കര്‍ത്താവ്‌ ? വി.ടി.ഭട്ടതിരിപ്പാട്‌
  • അന്തര്‍ജനസമാജം, ബഹുമത സമൂഹം എന്നിവ സ്ഥാപിച്ചത്‌ ? വി ടി ഭട്ടതിരിപ്പാട്‌
  • യുവജന സംഘം എന്ന പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ ? വി ടി ഭട്ടതിരിപ്പാട്‌
  • കേരളത്തിലെ ദരിദ്ര വിദ്യാര്‍ഥികള്‍ക്ക്‌ പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കണം എന്നാവശ്യപ്പെട്ട്‌ വി ടി ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ തൃശൂര്‍ മുതല്‍ ചന്ദ്രഗിരിപ്പുഴ വരെ നടത്തിയ 7 ദിവസം നീണ്ട കാല്‍നട പ്രചാരണ ജാഥ ? യാചനയാത്ര
  • കുടുമ മുറിക്കല്‍, അന്തര്‍ജനങ്ങളുടെ വേഷ പരിഷ്കരണം, മിശ്രഭോജനം തുടങ്ങിയ സാമൂഹിക പരിഷ്ടരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ നേതാവ്‌ ? വി ടി ഭട്ടതിരിപ്പാട്‌
  • 1968 ല്‍ മിശ്രവിവാഹ പ്രചരണാര്‍ത്ഥം കാഞ്ഞങ്ങാട്‌ നിന്നും ചെമ്പഴന്തി വരെ സാമൂഹിക
  • പരിഷ്കരണ ജാഥ നയിച്ചത്‌ ? വി ടി ഭട്ടതിരിപ്പാട്‌
  • വി.ടി.ഭട്ടതിരിപ്പാടിന്റെ ആത്മകഥ ?
  • കണ്ണീരും കിനാവും
  • എന്‍റെ സഹോദരി സഹോദരന്മാരെ, കരിങ്കല്ലിനെ കല്ലായി കാണുക മനുഷ്യരെ മനുഷ്യരായി കാണുക ഇത്‌ ആരുടെ വാക്കുകളാണ്‌ ? വി ടി ഭട്ടതിരിപ്പാട്‌
  • യോഗക്ഷേമ സഭയുടെ പ്രധാന പ്രവര്‍ത്തകന്‍ ? വി.ടി.ഭട്ടതിരിപ്പാട്‌
  • യോഗക്ഷേമ സഭയുടെ മുഖപത്രം ? മംഗളോദയം
  • യോഗക്ഷേമ സഭയുടെ മുദ്രാവാക്യം ? നമ്പൂതിരിയെ മനുഷ്യനാക്കുക
  • ബ്രാഹ്മണ സമുദായത്തിലെ ആദ്യ മിശ്ര വിവാഹത്തിന്‌ നേതൃത്വം നല്‍കിയത്‌ ? വി ടി ഭട്ടതിരിപ്പാട്‌
  • പതിനേഴാം വയസ്സില്‍ അക്ഷരാഭ്യാസം ആരംഭിച്ച സാമൂഹിക പരിഷ്കര്‍ത്താവ് ‌? വി.ടി. ഭട്ടതിരിപ്പാട്‌
  • നമ്പൂതിരി സമുദായത്തിലെ അനീതികള്‍ക്കെതിരെ പോരാടിയ സാമൂഹിക പരിഷ്കര്‍ത്താവ്‌ ? വി.ടി ഭട്ടതിരിപ്പാട്‌
  • വിധവ പുനര്‍വിവാഹത്തെ പ്രോത്സാഹിപ്പിച്ച സാമൂഹിക പരിഷ്ടര്‍ത്താവ്‌ ? വി ടി ഭട്ടതിരിപ്പാട്‌
  • കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയതിന്റെ പേരില്‍ സമുദായത്തില്‍ നിന്നും പുറത്താക്കപ്പെട്ട നവോത്ഥാന നായകന്‍ ? വി. ടി ഭട്ടതിരിപ്പാട്‌
  • നമ്പൂതിരി യുവജനസംഘം രൂപീകൃതമായ വര്‍ഷം ? 1919
  • നമ്പൂതിരി യുവജന സംഘത്തിന്‍റെ സെക്രട്ടറിയായി വി. ടി. ഭട്ടതിരിപ്പാടിനെ തിരഞ്ഞെടുത്ത വര്‍ഷം ? 1929
  • വ്യഭിചാരകുറ്റം ചുമത്തി അന്തര്‍ ജനങ്ങളെ വിചാരണ ചെയ്യുന്ന രീതി ? സ്മാര്‍ത്ത വിചാരം
  • മംഗളോദയത്തിന്റെ പ്രസാദകനായിരുന്ന മലയാള കവി ? ചങ്ങമ്പുഴ കൃഷ്ണപിള്ള
  • മംഗളോദയത്തിന്റെ പ്രൂഫ്‌ റീഡറായിരുന്ന സാമൂഹ്യ പരിഷ്കര്‍ത്താവ്‌ ? വി.ടി. ഭട്ടതിരിപ്പാട്‌
  • കേരളത്തില്‍ സ്മാര്‍ത്ത വിചാരം അവസാനിച്ച വര്‍ഷം ? 1918
  • വി.ടി. പങ്കെടുത്ത കോണ്‍ഗ്രസ്സ്‌ സമ്മേളനം ? അഹമ്മദാബാദ്‌
  • അക്ഷരാഭ്യാസം നേടിയശേഷം വി.ടി. ഭട്ടതിരിപ്പാട്‌ ആദ്യമായി വായിച്ച വാക്ക് ‌? മാന്‍ മാര്‍ക്ക്‌ കുട
  • വി.ടി. സ്മാരക കലാലയം സ്ഥിതിചെയ്യുന്നത്‌ ? മന്നംപേട്ട
  • വി. ടി. ഭട്ടതിരിപ്പാട്‌ അന്തരിച്ചത് ‌? 1982 ഫെബ്രുവരി 12.
  • വി .ടി .ഭട്ടതിരിപ്പാടിന്റെ ജന്മസ്ഥലം ? കൈപ്പിള്ളി മന മേഴത്തൂര്‍ , പൊന്നാനി താലുക്ക്‌
  • വി .ടി .ഭട്ടതിരിപ്പാടിന്റെ യഥാര്‍ഥ പേര്‌ ? വെള്ളിത്തിരുത്തി താഴത്തു രാമന്‍ ഭട്ടതിരിപ്പാട്‌
  • വി ടി ഭട്ടതിരിപ്പാടിന്റെ ആത്മകഥകള്‍ ? കര്‍മ്മ വിപാകം, കണ്ണീരും കിനാവും
  • വി ടി ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ യാചനാ യാത്ര നടന്ന വര്‍ഷം ? 1931
  • യാചന യാത്ര എത്ര ദിവസം നീണ്ടു ? 7
  • വി ടി യുടെ നേതൃത്വത്തില്‍ യാചനയാത്ര നടന്നത്‌ ? തൃശൂര്‍ മുതല്‍ ചന്ദ്ര ഗിരി പുഴ വരെ
  • അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്‌ എന്ന നാടകം പുറത്തിറങ്ങിയ വര്‍ഷം ? 1929
  • നമ്പൂതിരി യുവജന സംഘത്തിന്റെ മുഖ പത്രം ? ഉണ്ണി നമ്പൂതിരി
  • വി ടി ഭട്ടതിരിപ്പാടിന്റെ കൃതികള്‍ ? പോംവഴി, പൊഴിഞ്ഞപൂക്കള്‍, ചമക്രവാളങ്ങള്‍, എന്റെ മണ്ണ്‌, വിശക്കാത്ത ദൈവവും
  • വിശക്കുന്ന മനുഷ്യനും, സത്യമെന്നത്‌ ഇവിടെ മനുഷ്യനാകുന്നു, ദക്ഷിണായനം, വെടിവെട്ടം രജനിരംഗം, കരിഞ്ചന്ത
  • സ്മാര്‍ത്ത വിചാരത്തിന്റെ അവസാന ഇര ? കുറിയേടത്ത്‌ താത്രി
  • അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്‌ എന്ന നാടകം ആദ്യമായി അവതരിപ്പിച്ചത്‌ എവിടെ ? ഇടക്കുന്നി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍