Ticker

6/recent/ticker-posts

Header Ads Widget

റെയിൽവെ ഗതാഗതം




  • ലോകത്തിലെ ആദ്യ റെയിൽവേ? സ്റ്റോക്ക്ടൺ - ഡാർലിംഗ്ടൺ റെയിൽവേ (1825)
  • ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം?  ഇന്ത്യൻ റെയിൽവെ
  • ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ പേര്? ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലാർ റെയിൽവേ
  • ഇന്ത്യയിൽ ഏറ്റവും അധികം തൊഴിലാളികളുള്ള പൊതുമേഖലാ സ്ഥാപനം? ഇന്ത്യൻ റെയിൽവെ 
  • ഇന്ത്യൻ റെയിൽവേ ആക്ട് പാസ്സാക്കിയ വർഷം? 1890
  • റെയിൽവേ മാനേജ്മെന്റിനെക്കുറിച്ചും ധനവിനിയോഗത്തെക്കുറിച്ചും പഠിക്കാൻ രൂപവൽക്കരിച്ച കമ്മിറ്റി? അക്ടവർത്ത് കമ്മിറ്റി
  • ഇന്ത്യൻ റെയിൽവെയുടെ പിതാവ്? ഡൽഹൗസി പ്രഭു 
  • ഇന്ത്യൻ റെയിൽവെ ബോർഡ് രൂപീകൃതമായ വർഷം? 1905
  • ഇന്ത്യൻ റെയിൽവെയുടെ ആസ്ഥാനം? ബറോഡ ഹൗസ് (ന്യൂഡൽഹി)
  • നിലവിലെ റെയിൽവെ ബോർഡ് ചെയർമാൻ? വിനോദ് കുമാർ യാദവ്  
  • ഇന്ത്യൻ റെയിൽവെയുടെ ഭാഗ്യമുദ്ര?  ‘ഭോലു’ എന്ന ആനക്കുട്ടി 
  • ഇന്ത്യയിൽ മീറ്റർ ഗേജ് പദ്ധതി അവസാനിപ്പിച്ച ഗവർണർ ജനറൽ?  ലാർഡ് മേയോ (1870)
  • റെയിൽവെ എഞ്ചിൻ കണ്ടുപിടിച്ചത്? ജോർജ് സ്റ്റീഫൻസൺ
  • ഇന്ത്യയിൽ ആദ്യത്തെ ട്രെയിൻ സർവ്വീസ് ആരംഭിച്ച വർഷം? 1853 ഏപ്രിൽ 16 
  • ഇന്ത്യയിലെ ആദ്യത്തെ റെയിൽവെ പാത? ബോംബെ - താനെ (34 കി.മീ)
  • ആദ്യ വനിതാ സ്റ്റേഷൻ മാസ്റ്റർ? റിങ്കുസിൻഹ റോയ്
  • ആദ്യ വനിതാ ലോക്കോ പൈലറ്റ്?  സുരേഖ ബോൺസ്ലെ
  • ഇന്ത്യൻ റെയിൽവേയുടെ പ്രധാന ഗേജുകൾ ? 

            നാരോ ഗേജ് - 0.762 മി.മീറ്റർ - 0.610 മി.മീറ്റർ

            മീറ്റർ ഗേജ് - 1 മീറ്റർ വീതി 

            ബ്രോഡ് ഗേജ് -1.67 മീറ്റർ വീതി

  • അടുത്തിടെ ആദ്യമായി ട്രെയിൻ സർവ്വീസ് ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം ? ത്രിപുര
  • ത്രിപുരയിലേക്ക് ആദ്യമായി ആരംഭിച്ച ട്രെയിൻ സർവ്വീസ് ?  ത്രിപുര സുന്ദരി എക്സ്പ്രസ്
  • ത്രിപുരയിലേക്കുള്ള ആദ്യ ട്രെയിൻ സർവ്വീസ് ഉദ്ഘാടനം ചെയ്തത് ? സുരേഷ് പ്രഭു (കേന്ദ്ര റയിൽവേ മന്ത്രി) 
  • ത്രിപുര സുന്ദരി എക്സ്പ്രസ് ബന്ധിപ്പിക്കുന്നത് ? അഗർത്തല - ഡൽഹി
  • ഏഷ്യയിലെ ആദ്യത്തെ ബ്രോഡ്ഗേജ് ട്രെയിൻ സർവീസ് ? ബോംബെ - താനെ (1853) 
  • ഇന്ത്യൻ റെയിൽവെ ദേശസാൽക്കരിച്ച വർഷം ? 1951 
  • ഇന്ത്യയിൽ റെയിൽപ്പാത വഴി ബന്ധിപ്പിച്ചിട്ടില്ലാത്ത ഏക സംസ്ഥാനം ? സിക്കിം
  • ഒരു സംസ്ഥാനത്തിനുള്ളിൽ ഏറ്റവുമധികം ദൂരം സഞ്ചരിക്കുന്ന തീവണ്ടി ?  കോലാപൂർ - ഗോണ്ടിയ മഹാരാഷ്ട്ര എക്സ്പ്രസ്സ് (1346 കി.മീ)
  • റെയിൽവെ ലൈനിൽ രണ്ട് പാളങ്ങൾ തമ്മിലുള്ള അകലം?  ഗേജ്
  • ഇന്ത്യൻ റെയിൽവെയുടെ റൂട്ട് ദൈർഘ്യത്തിൽ ഏറ്റവും കൂടുതലുള്ള പാത ?ബ്രോഡ് ഗേജ് 
  • ലോകത്തിലെ ഏറ്റവും നീളം കൂടിയ നാരോഗേജ് പാത ?  ഗ്വാളിയോർ - ഷിയോപൂർ (198 കി.മീ) 
  • ആദ്യ നാരോഗേജ് റെയിൽപ്പാത ? ഗേയ്ക്ക് വാർ ബറോഡ സ്റ്റേറ്റ് റെയിൽവെ (1862) 
  • ഇന്ത്യൻ റെയിൽവേ ബഡ്ജറ്റ് ജനറൽ ബജറ്റിൽ നിന്നും വേർപ്പെടുത്തിയ വർഷം?  1924
  • ഇന്ത്യയിലെ ഏറ്റവും വേഗത യേറിയ ട്രെയിൻ? വന്ദേഭാരത് എക്സ്പ്രസ്സ് (ഡൽഹി - വാരണാസി) (180 - 200  km/hr )
  • ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ട്രെയിൻ ? ഗതിമാൻ എക്സ്പ്രസ് (160 km/hr)
  • ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മൂന്നാമത്തെ  ട്രെയിൻ ? ഭോപ്പാൽ-ശതാബ്ദി എക്സ്പ്രസ് (150 km/hr) . 
  • ഏത് പദ്ധതിയുടെ ഭാഗമായാണ് ഗതിമാൻ എക്സ്പ്രസിന്റെ കോച്ചുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്? മെയ്ക്ക് ഇൻ ഇന്ത്യ
  • C.C.T.V സംവിധാനം നിലവിൽ വന്ന ആദ്യ ഇന്ത്യൻ ട്രെയിൻ ? ഷാൻ-ഇ-പഞ്ചാബ്
  • ഗൂഗിളിന്റെ സൗജന്യWi-Fi നിലവിൽ വന്ന ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ ? മുംബൈ സെൻട്രൽ
  • Wi-Fi സംവിധാനം ഏർപ്പെടുത്തിയ ആദ്യ ട്രെയിൻ ? രാജധാനി എക്സ്പസ്
  • ലോകത്തിലെ ആദ്യ മെട്രോ റെയിൽവെ നിലവിൽ വന്നത് ? ലണ്ടൻ 
  • ഇന്ത്യയിൽ ആദ്യത്തെ മെട്രോ റെയിൽവെ നിലവിൽ വന്നത് ? കൊൽക്കത്ത 
  • ഇന്ത്യയിലെ രണ്ടാമത്തെ മെട്രോ റെയിൽവേ ? ന്യൂഡൽഹി 
  • ഇന്ത്യയിൽ ആദ്യത്തെ മെട്രോ റെയിൽ ആരംഭിച്ച വർഷം ? 1984 ഒക്ടോബർ 24
  • ദക്ഷിണേന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവെ ? ബംഗളുരു 
  • ബാംഗ്ലൂർ മെട്രോ ഉദ്ഘാടനം ചെയ്ത വർഷം ? 2011 ഒക്ടോബർ 20
  • ബാംഗ്ലൂർ മെട്രോ അറിയപ്പെടുന്നത് ? നമ്മ മെട്രോ 
  • ബാംഗ്ലൂർ മെട്രോയുടെ നീളം ? 42.3 കിലോമീറ്റർ
  • ഇന്ത്യയിൽ നിർമ്മിച്ച ആദ്യ മെട്രോ ട്രെയിൻ ? മോവിയ
  • താർ എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ? ഇന്ത്യയിലെ ജോധ്പൂർ - പാകിസ്ഥാനിലെ കറാച്ചി 
  • ഇന്ത്യയിലെ ഏക റാക് റെയിൽവെ ? നീലഗിരി മൗണ്ടൻ റെയിൽവെ
  • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം ? പിർപഞ്ചൽ റെയിൽവേ തുരങ്കം,ജമ്മുകാശ്മീർ (ബനിഹാൾ-ഖാസിഗുണ്ട് 11215 മീറ്റർ)
  • മഹാരാഷ്ട്രയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ സർവീസ് നടത്തുന്ന ട്രെയിൻ ? ഡെക്കാൺ ഒഡീസി
  • ഇപ്പോഴും സർവ്വീസ് നടത്തുന്ന ലോകത്തിലെ ഏറ്റവും പഴയ തീവണ്ടി എഞ്ചിൻ ? ഫെയറി ക്യൂൻ 
  • ഫെയറിക്യൂൻ സർവീസ് നടത്തുന്ന സ്ഥലങ്ങൾ ? ന്യൂഡൽഹിക്കും റെവാരി നും(ഹരിയാന) ഇടയിൽ
  • ഇന്ത്യയിലെ ആദ്യത്തെ സൂപ്പർഫാസ്റ്റ് ട്രെയിൻ ? ഡൽഹി-ഹൗറ രാജധാനി എക്സ്പ്രസ്
  • ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡക്കർ ട്രെയിൻ ?  സിംഹഗഢ് എക്സ്പ്രസ്
  • ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡക്കർ ട്രെയിൻ സർവീസ് നടത്തിയത് ?  ബോംബെ -പൂനെ  (1978)
  • ഇന്ത്യയിലെ റെയിൽവെ സോണുകളുടെ എണ്ണം ? 18
  • ഇന്ത്യയുടെ ആദ്യ റെയിൽവേ സോൺ ? സതേൺ സോൺ
  • ഏറ്റവും കൂടുതൽ റൂട്ട്  ദൈർഘ്യമുള്ള റെയിൽവേ സോൺ ? നോർത്ത് സോൺ
  • കേരളം ഉൾപ്പെടുന്ന റെയിൽവേ സോൺ ? സതേൺ സോൺ
  • 17 -ാമത്തെ റെയിൽവെ സോൺ ? കൊൽക്കത്ത മെട്രോ (Independent zone)
  • 18 -ാമത്തെ റെയിൽവെ സോൺ ? സൗത്ത് കോസ്റ്റ് റെയിൽവേ (2019) ആസ്ഥാനം : വിശാഖപട്ടണം 
  • ദക്ഷിണേന്ത്യയിൽ ആദ്യമായി ഭൂഗർഭ മെട്രോ നിലവിൽ വന്നത് ? ബംഗലൂരു. (നമ്മെ മെട്രോ) 
  • ഇന്ത്യയിലെ ആദ്യ റെയിൽവേ സർവ്വകലാശാല നിലവിൽ വന്ന സ്ഥലം ?  വഡോദര (ഗുജറാത്ത്) 
  • ഭിന്ന ശേഷിക്കാർക്കും. വ്യദ്ധജനങ്ങൾക്കും റെയിൽവെ സ്റ്റേഷനുകളിൽ വീൽചെയർ പോർട്ടൽ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിലേക്കായി ഇന്ത്യൻ റെയിൽവെ ആരംഭിച്ച പദ്ധതി ? യാത്രി മിത്ര സേവ
  • റെയിൽവെ ജീവനക്കാരുടെ പ്രശ്നപരിഹാരത്തിനായി റെയിൽവെ മന്ത്രാലയം നടപ്പിലാക്കിയ ഓൺലൈൻ സംരംഭം ?  നിവാരൻ
  • ഗ്രാമീണ മേഖലയിൽ ചികിത്സാ സഹായമെത്തിക്കുന്നതിനുള്ള ട്രെയിൻ സർവ്വീസ് ? ലൈഫ് ലൈൻ എക്സ്പ്രസ് (1991 ജൂലായ് 16)
  • എയ്ഡ്സ് ബോധവൽക്കരണ പദ്ധതിയുമായി സഞ്ചരിക്കുന്ന എക്സിബിഷൻ ട്രെയിൻ സർവ്വീസ് ? റെഡ് റിബൺ എക്സ്പ്രസ്
  • ഇന്ത്യൻ റെയിൽവെയുടെ ആഡംബര ടൂറിസ്റ്റ് ട്രെയിൻ ? പാലസ് ഓൺ വീൽസ്
  • ഇന്ത്യൻ റെയിൽവേയുടെ ആഡംബര ട്രെയിനായ ‘പാലസ് ഓൺ വീൽസ്’ സർവീസ് നടത്തുന്നത് ഏതു സംസ്ഥാനത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെയാണ് ?  രാജസ്ഥാൻ 
  • ബുദ്ധമത തീർത്ഥാടന കേന്ദ്രത്തിലേക്ക് സർവീസ് നടത്തിയിരുന്ന ട്രെയിൻ ?  ദ ഗ്രേറ്റ് ഇന്ത്യൻ റോവർ
  • ദ ഗ്രേറ്റ് ഇന്ത്യൻ റോവർ ഇപ്പോൾ അറിയപ്പെടുന്നത് ? ബുദ്ധപരിക്രമ (1999- ൽ നിലവിൽ വന്നു)
  • രാജസ്ഥാനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കൂടി സർവ്വീസ് നടത്തുന്ന ട്രെയിൻ ? ഹെറിറ്റേജ് ഓൺ വീൽസ് 
  • ഇന്ത്യയുടെ ആഡംബര ട്രയിനായ ‘മഹാരാജ എക്സ്പ്രസ്’ ബന്ധിപ്പിക്കുന്നത് ഏതെല്ലാം സ്ഥലങ്ങളെയാണ് ? മുംബൈ - ന്യൂഡൽഹി
  • ലോകത്തിലെ ഏറ്റവും മികച്ച ട്രെയിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ എക്സ്പ്രസ് ട്രെയിൻ ? മഹാരാജാസ് എക്സ്പ്രസ്
  • സംസ്ഥാന തലസ്ഥാനങ്ങളെ അതത് സംസ്ഥാനത്തെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് ആരംഭിച്ച തീവണ്ടി സർവ്വീസ് ? രാജാറാണി  എക്സ്പ്രസ്
  • 2009-ൽ ആരംഭിച്ച നോൺസ്റ്റോപ്പ്  സൂപ്പർഫാസ്റ്റ് തീവണ്ടികൾ ? തുരന്തോ എക്സ്പ്രസ്സ് 
  • ആദ്യ ഭൂഗർഭ റെയിൽവെ നിലവിൽ വന്നത് ? കൊൽക്കത്ത
  • ഇന്ത്യൻ റെയിൽവെയുടെ ആദ്യ ഇലക്ട്രിക് ട്രെയിൻ ? ഡക്കാൻ ക്വീൻ 
  • യുനസ്കോയുടെ ലോക പൈതൃകപട്ടികയിൽ സ്ഥാനം നേടിയ ഇന്ത്യൻ റെയിൽപ്പാതകൾ ? ഡാർജിലിങ് - ഹിമാലയൻ - റെയിൽവേ (1999), നീലഗിരി മൗണ്ടെയ്ൻ (2005), കൽക - ഷിംല റെയിൽവെ ഹിമാചൽ പ്രദേശ് (2008)
  • ഇന്ത്യയിൽ ആദ്യമായി ടോയ്ക്ക് ട്രെയിൻ ആരംഭിച്ചത് ? ഡാർജിലിംഗ് 
  • ദക്ഷിണ റെയിൽവെയുടെ ആസ്ഥാനം ? ചെന്നൈ 
  • ഇന്ത്യൻ റെയിൽവെ മ്യൂസിയം സ്ഥിതി ചെയ്യുന്നത് ? ചാണക്യപുരി (ന്യൂഡൽഹി) 
  • ആരുടെ ബഹുമാനാർത്ഥമാണ് ചിത്തരഞ്ജൻ ലോക്കോ മോട്ടീവിന്  ആ പേര് നൽകിയത് ? സ്വാതന്ത്യ സമര സേനാനിയായ ചിത്തരഞ്ജൻ ദാസ്
  • ‘റോയൽ ഓറിയൻറ് ട്രെയിൻ ഏതെല്ലാം സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് സർവ്വീസ് നടത്തുന്നത് ?  ഗുജറാത്ത് - രാജസ്ഥാൻ 
  • ആദ്യ ഗരീബ് രഥ്  ട്രെയിൻ സർവീസ് നടത്തിയത് ? ബീഹാർ - അമ്യത്സർ (2006) 
  • ഇന്ത്യൻ പ്രസിഡന്റിനു യാത്രചെയ്യാൻ ഇന്ത്യൻ റെയിൽവേ ഒരുക്കിയ സംവിധാനം ? ദ പ്രസിഡൻഷ്യൽ സലൂൺ 
  • ആദ്യമായി  പ്രസിഡൻഷ്യൽ സലൂൺ ഉപയോഗിച്ച രാഷ്ട്രപതി ? ഡോ.രാജേന്ദ്ര പ്രസാദ് 
  • റെയിൽവെ ശൃംഖലയിൽ ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം ? 2 ( ചൈനയ്ക്കാണ് ഒന്നാം സ്ഥാനം)
  • റെയിൽവെ ശൃംഖലയിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം ?  4 (യു.എസ്.എ, ചൈന, റഷ്യ എന്നിവയാണ് ആദ്യ രാജ്യങ്ങൾ)
  • വൈദ്യുതീകരിച്ച റെയിൽവെ ശൃംഖലയിൽ ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം ? 2 (റഷ്യയ്ക്കാണ് ഒന്നാം സ്ഥാനം)
  • ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവ്വീസ് ? വിവേക് എക്സ്പ്രസ് (ദിബ്രുഗഡ് - കന്യാകുമാരി) 
  • ഏറ്റവുമധികം സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന തീവണ്ടി ? മംഗലാപുരം - ജമ്മുതാവി നവയുഗ് എക്സ്പ്രസ്സ് (13 സംസ്ഥാനങ്ങളിലുടെ കടന്നുപോകുന്നു)
  • ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ ? നീലഗിരി മൗണ്ടൻ റെയിൽവെ (മേട്ടുപാളയം - ഊട്ടി) 
  • ഇന്ത്യൻ റെയിൽവേ 150-ാം വാർഷികം ആഘോഷിച്ച വർഷം ? 2003
  • തെക്കേ ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ ? റോയാപുരം (മദ്രാസ്- ആർക്കോട്ട്) 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍