Ticker

6/recent/ticker-posts

Header Ads Widget

ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങൾ

ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങൾ

1. ഇന്ത്യയുടെ ദേശീയ പക്ഷി ?  മയിൽ

  • 1963-ലാണ് മയിലിനെ ദേശീയ പക്ഷിയായി അംഗീകരിച്ചത്
  • മയലിന്റെ ശാസ്ത്രീയനാമം : പാവോ ക്രിസ്റ്റാറ്റസ്
  • മ്യാന്മർറിന്റെ  ദേശീയപക്ഷിയാണ് ചാര മയിൽ

2. ഇന്ത്യയുടെ ദേശീയ മൃഗം ?  കടുവ

  • കടുവയെ ഇന്ത്യയുടെ ദേശീയ മൃഗമായി അംഗീകരിച്ചത്?  1972
  • കടുവയുടെ ശാസ്ത്രീയ നാമം : പാന്‍തര ടൈഗ്രിസ് 
  • ഇന്ത്യയെ കൂടാതെ കടുവ ദേശീയ മൃഗമായ ഉള്ള രാജ്യം ബംഗ്ലാദേശ്, ദക്ഷിണ കൊറിയ
  • 1972 നു മുൻപുമുതൽ ഇന്ത്യയുടെ ദേശീയ മൃഗം? സിംഹം
  • പ്രൊജക്റ്റ് ടൈഗർ നടപ്പിലാക്കിയ വർഷം?  1973

3. ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം?  ആന

  • 2010 ഒക്ടോബർ അംഗീകാരം ലഭിച്ചു
  • ആനയുടെ ശാസ്ത്രീയ നാമം : എലിഫന്റസ്‌ മാക്സിമസ്
  • പ്രോജക്റ്റ് എലിഫൻറ് ആരംഭിച്ച വർഷം 1992

4. ഇന്ത്യയുടെ ദേശീയ പുഷ്പം? താമര

  • താമരയുടെ ശാസ്ത്രീയ നാമം :നെലുമ്പോ നൂസിഫെറാ (Nelumbo nucifera)
  • ഇന്ത്യയെ കൂടാതെ ഈജിപ്തിനും ,വിയറ്റ്നാമിന്റെയും ദേശീയ പുഷ്പം താമരയാണ്

5. ഇന്ത്യയുടെ ദേശീയ വൃക്ഷം ? പേരാൽ

  • ശാസ്ത്രീയ നാമം :ഫൈക്കസ് ബംഗാളൻസിസ് (Flicus benghalensis)

6. ഇന്ത്യയുടെ ദേശീയ ഫലം ? മാങ്ങ

  • മങ്ങയുടെ ശാസ്ത്രീയ നാമം : മഞ്ജിഫെറ ഇൻഡിക്ക

7. ഇന്ത്യയുടെ ദേശീയ മൽസ്യം ?  അയല

8. ഇന്ത്യയുടെ ദേശീയ ജലജീവി ? ഗംഗ ഡോൾഫിൻ

  • 2009 ഒക്ടോബർ 5 അംഗീകാരം ലഭിച്ചു

9. ഇന്ത്യയുടെ ദേശീയ ഉരഗം? രാജവെമ്പാല 

10. ഇന്ത്യയുടെ ദേശീയ നദി  ? ഗംഗ 

  •  2008 നവംബർ 4 അംഗീകാരം ലഭിച്ചു

11. ഇന്ത്യയുടെ ദേശീയ നൃത്തരൂപം ? ഭരതനാട്യം

12. ഇന്ത്യയുടെ ദേശീയ കായിക വിനോദം ? ഹോക്കി

13. ഇന്ത്യയുടെ ദേശീയ പതാക ? ത്രിവർണ്ണ പതാക

  • 1947 ജൂലൈ 22 നാണ് ദേശീയ പതാകക്ക്  അംഗീകാരം ലഭിച്ചത്.
  • ഫ്ലാഗ് കോഡ് നിലവിൽ വന്നത് എന്ന്? 2002 ജനുവരി 26 
  • ദേശീയ പതാകയുടെ ശില്പി ? പിങ്കലി വെങ്കയ്യ
  • ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം ? 3:2
  • ദേശീയ പതാക നിർമ്മിക്കാൻ ഉപയോഗിക്കുന്നത് ? ഖാദി തുണി
  • ഇന്ത്യയിലെ ഏക പതാക നിർമാണ ശാല? ഗ്രാമോദ്യോഗ സംയുക്ത സംഘം (ഹുബ്ലി കർണാടക)
  • ത്രിവർണ പതാകയുടെ ധർമ്മചക്രം സ്വീകരിച്ചത് എവിടെ നിന്നാണ്? ഉത്തർപ്രദേശിലെ  സാരാനാഥ് അശോകസ്തംഭത്തിൽ നിന്ന്
  • വിദേശ രാജ്യത്ത് ആദ്യം ദേശീയ പതാക ഉയർത്തിയത് ആരാണ്? മാഡം ദിക്കാജി കാമ (1907 -ൽ ജർമ്മനിയിലെ സ്റ്ററ്റ്ഗർട്ടിൽ)
  • ത്രിവർണ്ണ പതാക ദേശീയപതാകയായി അംഗീകരിച്ചുകൊണ്ടുള്ള പ്രമേയം - അംഗീകരിച്ചത് - 1931 
  • ആഗസ്റ്റ് 15ന് ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഉയർത്തുന്നത് ആരംഭിച്ചത് എന്ന് മുതൽ - 1948
  • 3:2 എന്ന അനുപാതത്തിൽ ദേശീയ പതാക എത്ര വ്യത്യസ്ത അളവുകളിൽ നിർമിക്കാം - 9
  • ത്രിവർണ പതാകയുടെ നിറങ്ങൾ സൂചിപ്പിക്കുന്നത് ?
കുങ്കുമം : ധീരതയെയും അർപ്പണ ബോധത്തോടെയും
പച്ച : വിശ്വാസം, ശൗര്യം,ഫലഭൂയിഷ്ഠത
വെള്ള :സത്യവും സമാധാനവും
അശോക ചക്രം: പുരോഗതി
  • അശോകചക്രത്തിന്റെ നിറം ? - നാവിക നീല

        14. ഇന്ത്യയുടെ ദേശീയ ഗാനം ? ജനഗണമന

        • 1950 ജനുവരി 24 - അംഗീകാരം ലഭിച്ചു

        15. ഇന്ത്യയുടെ ദേശീയഗീതം ? വന്ദേമാതരം

        • 1950 ജനുവരി 24 - അംഗീകാരം ലഭിച്ചു

        16. ഇന്ത്യയുടെ ദേശീയമുദ്ര ?  അശോകസ്തംഭം (സിംഹ മുദ്ര )

        • 1950 ജനുവരി 26 അംഗീകാരം ലഭിച്ചു

        17. ഇന്ത്യയുടെ ദേശീയ മുദ്രാവാക്യം ? സത്യമേവ ജയതേ

        • സത്യമേവ ജയതേ എന്ന മന്ത്രം ഏത് ഉപനിഷത്തിലാണ് ? മുണ്ഡകോപനിഷത്ത്

        18. ഇന്ത്യയുടെ ദേശീയ ലിപി  ? ദേവനാഗിരി 

        19. ഇന്ത്യയുടെ ദേശീയ ഭാഷ ? ഹിന്ദി

        • അംഗീകാരം ലഭിച്ചത്  1965 ജനുവരി 26 
        • ഹിന്ദി ഏത് ഭാഷാ ഗോത്രത്തിൽ പെട്ടതാണ് ? ഇന്തോ ആര്യൻ
        • ദേശീയ ഹിന്ദി ദിനം എന്ന് ? സെപ്റ്റംബർ 14

        20. ഇന്ത്യയുടെ ദേശീയ കലണ്ടർ ? ശകവർഷ കലണ്ടർ

        • 1957 മാർച്ച് 22 ന് അംഗീകാരം ലഭിച്ചു
        • ശകവർഷ കലണ്ടർ ആരംഭിച്ച രാജാവ് ? കനിഷ്കൻ
        • ശകവർഷം ആരംഭിച്ചത് ? AD 78-ൽ
        • ശകവർഷത്തിലെ ആദ്യ മാസം ? ചൈത്രം
        • ശകവർഷത്തിലെ  രണ്ടാമത്തെ മാസം ? വൈശാഖം
        • ശകവർഷത്തിലെ അവസാനത്തെ മാസം ? ഫൽഗുനം

        21. ഇന്ത്യൻ രൂപയുടെ ചിഹ്നം ഔദ്യോഗികമായി അംഗീകരിച്ച വർഷം ? 2010 ജൂലൈ 15

        22.ഇന്ത്യയുടെ ദേശീയ ഗാനം? ജനഗണമന

        • ജനഗണമന രചിച്ച വ്യക്തി ? രവീന്ദ്രനാഥ ടാഗോർ
        • ദേശീയഗാനം ചിട്ടപ്പെടുത്തിയിട്ടുള്ള രാഗം ? ശങ്കരാഭരണം രാഗം
        • ദേശീയ ഗാനത്തിന് സംഗീതസംവിധാനം ചെയ്തിരിക്കുന്നത് ആരാണ് ? ക്യാപ്റ്റൻ രാംസിംഗ് ഠാക്കൂർ
        • ദേശീയഗാനം ആലപിക്കാൻ എടുക്കുന്ന സമയം? 52 സെക്കൻഡ്(കുറഞ്ഞ സമയം 20 സെക്കൻഡ്)
        • ദേശീയ ഗാനം രചിച്ച ഭാഷ? ബംഗാളി ഭാഷ
        • ദേശീയ ഗാനം ആദ്യമായി ആലപിച്ചത് എവിടെ? 1911 ഡിസംബർ 27 കൊൽക്കത്ത INC സമ്മേളനം
        • ജനഗണമനയെ മോർണിംഗ് സോങ് ഓഫ് ഇന്ത്യ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആരാണ് ? രവീന്ദ്രനാഥ ടാഗോർ
        • ജനഗണമന ആദ്യമായി അച്ചടിച്ചത് എവിടെയാണ്? തത്വബോധിനി പത്രിക 1912-ൽ
        • ജനഗണമന യിൽ പരാമർശിക്കുന്നതും എന്നാലിപ്പോൾ ഇന്ത്യയും ഇല്ലാത്തതുമായ പ്രദേശം? സിന്ധു

        23.ഇന്ത്യയുടെ ദേശീയ ഗീതം ? വന്ദേമാതരം

        • ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം രചിച്ചതാര് ? ബങ്കിം ചന്ദ്രചാറ്റർജി
        • വന്ദേമാതരം ആലപിക്കുന്ന രാഗം ? ദേശ് രാഗം
        • ഏത് നോവലിൽ നിന്നാണ് വന്ദേമാതരം എടുത്തിട്ടുള്ളത് ? ആനന്ദമഠം
        • ആനന്ദമഠത്തിലെ പ്രതിപാദ്യവിഷയം എന്താണ് ? സന്യാസി കലാപം
        • വന്ദേമാതരം തമിഴിലേക്ക് പരിഭാഷപ്പെടുത്തിയതാര്? സുബ്രഹ്മണ്യ ഭാരതി
        • ഏതു ഭാഷയിലാണ് വന്ദേമാതരം രചിച്ചിട്ടുള്ളത് ? സംസ്കൃതം
        • വന്ദേ മാതരം ആദ്യമായി ആലപിച്ചത് എവിടെ ? 1896 കൊൽക്കത്ത INC സമ്മേളനം
        • വന്ദേമാതരം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആരാണ് ? അരവിന്ദഘോഷ് 

        24. ഇന്ത്യയുടെ ദേശഭക്തി ഗാനം ? സാരേ ജഹാം സേ അച്ഛാ

        • ഇന്ത്യയുടെ ദേശഭക്തി ഗാനം സാരേ ജഹാം സേ അച്ഛാ രചിച്ചത് ആരാണ് ? മുഹമ്മദ് ഇഖ്ബാൽ

        25.ദേശീയ പ്രതിജ്ഞ "ഇന്ത്യ എൻറെ രാജ്യമാണ് " രചിച്ചതാര് ? പൈതിമാരി വെങ്കിട്ട സുബ്ബറാവു

        ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങൾ, ദേശീയ പതാക, ദേശീയഗാനം, ദേശീയഗീതം കുറിച്ചുള്ള ചോദ്യങ്ങൾ സ്ഥിരമായി PSC ചോദിക്കാറുണ്ട്. 

        ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

        0 അഭിപ്രായങ്ങള്‍