ഇന്ത്യൻ കറൻസി PSC ചോദ്യങ്ങളും ഉത്തരവും
- ഇന്ത്യൻ രൂപയുടെ ചിഹ്നത്തിന് അംഗീകാരം നൽകിയത് ? 2010 ജൂലൈ 15
- ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം (₹ ) രൂപകൽപ്പന ചെയ്തത് ? ഡി ഉദയകുമാർ
- സ്വന്തമായി കറൻസി ചിഹ്നമുള്ള എത്രമത്തെ രാജ്യമാണ് ഇന്ത്യ ? അഞ്ചാമത്തെ
- രൂപയുടെ പുതിയ ചിഹ്നമുള്ള നാണയങ്ങള്‍ ആദ്യമായി പുറത്തിറക്കിയ വര്‍ഷം ? 2011 ജൂലൈ
- ഒരു രൂപ ഒഴികെയുള്ള കറൻസി നോട്ടുകൾ പുറത്തിറക്കുന്നത് ? റിസർവ് ബാങ്ക്
- ഒരു രൂപ നോട്ട് പുറത്തിറക്കുന്നത് ? കേന്ദ്രധനകാര്യ മന്ത്രാലയം
- ഒരു രൂപ നോട്ടിൽ ഒപ്പിടുന്നത് ? കേന്ദ്രധനകാര്യ സെക്രട്ടറി
- ഇന്ത്യൻ കറൻസിയിൽ എത്ര ഭാഷകളിൽ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ട് ? 17
- ഇന്ത്യൻ കറൻസി നോട്ടിൽ മൂല്യം രേഖപ്പെടുത്തിയിരിക്കുന്ന ആദ്യ ഭാഷ ? അസമീസ്
- ഇന്ത്യൻ കറൻസി നോട്ടിൽ മൂല്യം രേഖപ്പെടുത്തിയിരിക്കുന്ന അവസാന ഭാഷ ? ഉറുദു
- ഇന്ത്യൻ കറൻസി നോട്ടിൽ മലയാളം രേഖപ്പെടുത്തിയിരിക്കുന്നത് ? ഏഴാമതായി
- മഹാത്മാഗാന്ധി സീരീസിൽ നോട്ടുകൾ പുറത്തിറക്കിയത് ? 1996 മുതൽ
- പഴയ 500, 100 നോട്ടുകൾ ഇന്ത്യയിൽ പിൻവലിച്ചത് ? 2016 നവംബർ 8
- 1000 രൂപയുടെ നാണയം റിസർവ് ബാങ്ക് പുറത്തിറക്കിയത് ? 2012
- ഏതു ക്ഷേത്രം നിർമ്മിച്ചതിന്റെ സഹസ്രാബ്ദത്തോടനുബന്ധിച്ചാണ് 1000 രൂപ നാണയം പുറത്തിറക്കിയത് ? തഞ്ചാവൂരിലെ ബ്രിഹദീശ്വര ക്ഷേത്രം
- ഇന്ത്യൻ കറൻസിയിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രങ്ങൾ ?
▪ 5 രൂപ – കർഷകൻ, ട്രാക്ടർ
▪ 10 രൂപ(old) – വന്യമൃഗങ്ങൾ(കാണ്ടാമൃഗം, ആന, കടുവ)
▪ 10 രൂപ(new) – കൊണാർക്കിലെ സൂര്യ ക്ഷേത്രം
▪ 20 രൂപ(old) – കടൽത്തീരം
▪ 20 രൂപ(new) – എല്ലോറ ഗുഹകൾ
▪ 50 രൂപ(old) – ഇന്ത്യൻ പാർലമെന്റ്
▪ 50 രൂപ(new) – ഹംപി
▪ 100 രൂപ(old) – ഹിമാലയ പർവതം
▪ 100 രൂപ(new) – റാണി കി വാവ്
▪ 200 രൂപ – സാഞ്ചി സ്തൂപം
▪ 500 രൂപ(old/banned) – ദണ്ഡിയാത്ര
▪ 500 രൂപ(new) – ചെങ്കോട്ട
▪ 1000 രൂപ (old/banned) – ശാസ്ത്രസാങ്കേതിക പുരോഗതി
▪ 2000 രൂപ – മംഗൾയാൻ
- സ്വതന്ത്ര ഇന്ത്യയില്‍ പുതിയ നാണയ സമ്പ്രദായം നിലവില്‍ വന്നതെന്ന് ? 1950 ആഗസ്ത് 15
- അണ സമ്പ്രദായത്തിലെ നാണയങ്ങള്‍ ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയതെന്ന് ? 1950 ആഗസ്ത് 15
- ഒരു രൂപ എത്ര അണയായിരുന്നു ? 16 അണ
- ഇന്ത്യയില്‍ നയാപൈസ നിലവില്‍ ഉണ്ടായിരുന്ന കാലഘട്ടമേത് ? 1957 ഏപ്രില്‍ മുതല്‍ 1964 ജൂണ്‍ 1 വരെ
- ഇന്ത്യയില്‍ ദശാംശ നാണയ സമ്പ്രദയം നിലവില്‍ വന്നത് എന്ന് ? 1957 ഏപ്രില്‍ 1 മുതല്‍
- ബാങ്ക് നോട്ടുകളുടെ മൂല്യത്തെക്കുറിച്ച് ഉറപ്പ് നല്‍കുന്നതാര് ? റിസര്‍വ്ബാങ്ക് ഗവര്‍ണര്‍
- ബാങ്ക് നോട്ടില്‍ ഒപ്പിട്ട ആദ്യ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ? ജയിംസ് ടെയ്ലര്‍
- ഇന്ത്യയില്‍ ബാങ്ക് നോട്ടുകള്‍ പുറത്തിറക്കാന്‍ അധികാരപ്പെട്ട സ്ഥാപനമേത് ? റിസര്‍വ്ബാങ്ക്
- ഇന്ത്യയില്‍ നാണയങ്ങള്‍ പുറത്തിറക്കാനുള്ള അധികാരമാര്‍ക്കാണ് ? കേന്ദ്രസര്‍ക്കരിന്
- സ്വതന്ത്ര ഇന്ത്യ അദ്യമായി പുറത്തിറക്കിയ കറന്‍സി നോട്ടില്‍ മുദ്രണം ചെയ്തിരുന്ന ചിത്രമേത് ? അശോകസ്തംഭം
- മഹാത്മാഗാന്ധി സിരീസിലുള്ള നോട്ടുകള്‍ പുറത്തിറക്കിത്തുടങ്ങിയ വര്‍ഷമേത് ? 1996
- എത്ര രൂപയുടെ വരെ മൂല്യമുള്ള നാണയം പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ട് ? 1000 രൂപ വരെ
- 5000, 10,000 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകള്‍ നിര്‍ത്തലാക്കിയ വര്‍ഷമേത് ? 1978
- ഇന്ത്യയില്‍ നാണയനിര്‍മാണശാലകള്‍ സ്ഥിതിചെയ്യുന്നതെവിടെ ?
- മുംബൈ, ആലിപ്പൂര്‍(കൊല്‍ക്കത്ത),ചെരലാപ്പള്ളി (ഹൈദരാബാദ്),നേയിഡ
- നോട്ടുകള്‍ അച്ചടിക്കുന്ന കറന്‍സി നോട്ട് പ്രസ് എവിടെയാണ് ? നാസിക്
- കള്ളനോട്ടുകളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനായി ‘പൈസാ ബോല്‍ത്താ ഹൈ’ എന്ന പേരില്‍ വെബ്സൈറ്റ് തുടങ്ങിയ സ്ഥിപനമേത് ? റിസര്‍വ് ബാങ്ക്
0 അഭിപ്രായങ്ങള്‍