Ticker

6/recent/ticker-posts

Header Ads Widget

കണ്ണ് - PSC Questions


  • കണ്ണിനെക്കുറിച്ചുള്ള പഠനം ? ഓഫ്താല്‍മോളജി
  • വ്യക്തമായ കഴ്ചക്കുള്ള കുറഞ്ഞ ദൂരം ? 25 CM 
  • 20-20 എന്ന പദം എന്തുമായി ബന്ധ്പെട്ടിരിക്കുന്നു ? വ്യക്തമായ കാഴ്ച (നികടബിന്ദു)
  • ഇന്ദ്രിയ അനുഭവത്തിന്റെ 80% പ്രദാനം ചെയ്യുന്നത്‌ ? കണ്ണ് 
  • കാഴ്ച ശക്തി പരിശോധിക്കാന്‍ ഉപയോഗിക്കുന്ന ചാര്‍ട്ട്‌ ? സ്‌നെല്ലന്‍ ചാര്‍ട്ട്‌
  • സ്‌നെല്ലന്‍ ചാര്‍ട്ട്‌ വികസിപ്പിച്ചത് ? ഹെര്‍മന്‍ സ്‌നെല്ലന്‍
  • “എത്ര മീറ്റര്‍ അകലെ നിന്നും ആണ്‌ സ്നെല്ലര്‍ ചാര്‍ട്ട്‌ വായിക്കേണ്ടത്‌ ? 6 മീറ്റര്‍
  • അന്ധരായ ആളുകള്‍ എഴുതാനും വായിക്കാനും ഉപയോഗിക്കുന്ന ലിപി സമ്പ്രദായം ? ബ്രെയിന്‍ ലിപി
  • ബ്രെയിന്‍ ലിപി വികസിപ്പിച്ചത്‌ ആര് ? ലൂയിസ്‌ ബ്രെയിന്‍
  • ഏറ്റവും കൂടുതല്‍ ദാനം ചെയ്യപ്പെടുന്ന മനുഷ്യ അവയവം ? കണ്ണ്‌
  • കണ്ണിന്റെ ആരോഗ്യത്തിന്‌ ആവശ്യമായ ജീവകം ? ജീവകം A 
  • കണ്ണിന്റെ തിളക്കത്തിനു കാരണമായ ലോഹം ? സിങ്ക്‌ (Zinc)
  • കണ്ണുകള്‍ സ്ഥിതി ചെയ്യുന്ന തലയോട്ടിയിലെ കുഴികള്‍ അറിയപ്പെടുന്നത് ‌? നേത്രകോടരം
  • കണ്ണുകളെ നേത്ര കോടരത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്നത്‌ ? ബാഹ്യകണ്‍പേശികള്‍
  • “കണ്ണിനുള്ളിലെ മര്‍ദ്ദം അളക്കാന്‍ ഉള്ള ഉപകരണം ? ടോണോ മീറ്റര്‍
  • ജനിച്ച്‌ എത്ര ആഴ്ച പിന്നിടുമ്പോള്‌ ആണ്‌ കണ്ണുനീര്‌ ഉണ്ടാവുക ? മൂന്നാഴ്ച
  • കണ്ണിലെ ലെന്‍സ്‌ ഏതു തരത്തില്‍പെടുന്നു ? ബകോണ്‍വെക്സ്‌ ലെന്‍സ്‌ (ഉത്തലലെന്‍സ്‌)
  • നേത്ര ലെന്‍സിന്റെ വക്രത ക്രമീകരിക്കാൻ സഹായിക്കുന്ന പേശികള്‍ ? സീലിയറി പേശികള്‍
  • പ്രകാശ ഗ്രാഹി കോശങ്ങളില്‍ നിന്നുള്ള ആവേഗങ്ങളെ മസ്തിഷ്കത്തിലെ കാഴ്ചയുടെ കേന്ദ്രത്തിലേക്ക്‌ എത്തിക്കുന്നത്‌ ? നേത്രനാഡി
  • കോര്‍ണിയയ്ക്കും ലെന്‍സിനും ഇടയിലുള്ള അറയാണ്‌ ? അക്വസ്‌ അറ 
  • ലെന്‍സിനും റെറ്റിനയ്ക്കും ഇടയിലുള്ള അറയാണ്‌ ? വിട്രിയസ്‌ അറ
  • മനുഷ്യ നേത്രത്തിലെ ലെന്‍സിന്റെ പിന്‍ഭാഗത്തെ വലിയ അറയില്‍ നിറഞ്ഞിരിക്കുന്ന ദ്രാവകം ? വിട്രിയസ്‌ ദ്രവം
  • കണ്ണിന്റെ ആകൃതി നിലനിര്‍ത്താന്‍ സഹായിക്കുന്ന ദ്രവം ? വിട്രിയസ്‌ ദ്രവം
  • കണ്ണിലെ കലകള്‍ക്ക്‌ പോഷണം നല്‍കുന്ന ദ്രവമാണ്‌ ? അക്വസ്‌ ദ്രവം
  • കണ്ണില്‍ നിന്ന്‌ വസ്തുവിലേക്കുള്ള ദൂരം അനുസരിച്ച്‌ പ്രതിബിംബം റെറ്റിനയില്‍ തന്നെ പതിപ്പിക്കാനുള്ള കണ്ണിന്റെ കഴിവ്‌ ? സമഞ്ജന ക്ഷമത
  • ഒരു വസ്തു ജനിപ്പിക്കുന്ന ദൃശ്യഅനുഭവം 1/16 സെക്കന്‍ഡ്‌ സമയത്തേക്ക്‌ കണ്ണില്‍ തന്നെ തങ്ങി നില്‍ക്കുന്ന പ്രതിഭാസം അറിയപ്പെടുന്നത്‌ ? വീക്ഷണസ്ഥിരത (Persistence of vision)
  • അന്ധര്‍ക്ക്‌ സഞ്ചരിക്കാന്‍ സഹായിക്കുന്ന വൈറ്റ്‌ കെയിന്‍ (വെള്ളച്ചൂരല്‍) കണ്ടുപിടിച്ചത് ആര് ? റിച്ചാര്‍ഡ്‌ ഹൂവർ
  • വൈറ്റ്‌ കെയ്‌ൻ സേഫ്റ്റി ഡേ എന്നാണ് ? ഒക്ടോബര്‍ 15
  • “പൂച്ച നായ എന്നിവയുടെ കണ്ണ്‌ രാത്രിയില്‍ തിളങ്ങാൻ കാരണമായ വസ്തു ? Tapetum lucidum
  • നേത്രഗോളത്തിന് എത്ര പാളികൾ ഉണ്ട് ? മൂന്ന്‌ 1.ദൃഡപടലം (Sclera ) 2.രക്തപടലം (Choroid )
  •  3.ദൃഷ്ടിപടലം (Retina )
  • നേത്രഗോളത്തിന്റെ ഏറ്റവും പുറമെയുള്ള പാളി ? ദൃഡപടലം (Sclera)
  • നേത്ര ഗോളത്തിന്‌ ആകൃതിയും ദൃഡതയും നല്‍കുന്ന പാളി ? ദൃഡപടലം
  • ദൃഡപടലത്തില്‍ കോര്‍ണിയ ഒഴികെയുള്ള ഭാഗത്തെ ആവരണം ചെയ്തു സംരക്ഷിക്കുന്ന സ്തരം ? കണ്‍ജങ്റ്റൈവ (നേത്രാവരണം)
  • “ ദൃഡപടലത്തിന്‍റ സുതാര്യമായ മുന്‍ഭാഗം ഏതുപേരില്‍ അറിയപ്പെടുന്നു ? കോര്‍ണിയ
  • കോര്‍ണിയയുടെ തൊട്ടുപിന്നില്‍ കാണുന്ന അറ ? അക്വസ്‌ അറ
  • കണ്ണിലെ കോര്‍ണിയയില്‍ ദ്രുവപടലം എന്ന പുതിയ നേത്രപടലം കണ്ടെത്തിയ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ ? ഹര്‍മിന്ദര്‍ സിങ്‌ ദുവ
  • നേത്രഗോളത്തിന്‍റ മധ്യപാളി ഏത്‌ ? രക്ത പടലം  (Choroid)
  • കണ്ണിലെ കലകള്‍ക്ക്‌ ഓക്സിജന്‍, പോഷണം എന്നിവ നല്‍കുന്ന പാളി ? രക്ത പടലം
  • കണ്ണിനുള്ളില്‍ പ്രകാശപ്രതിഫലനം തടയുന്ന പാളി ? രക്തപടലം
  • കോര്‍ണിയയ്ക്കു പിന്നിലുള്ള രക്ത പടലത്തിന്റെ വൃത്താകൃതിയിലുള്ള ഭാഗം? ഐറിസ്‌ 
  • ലെന്‍സിനു മുന്നില്‍ മറപോലെ കാണപ്പെടുന്ന ഭാഗം? ഐറിസ്‌
  • ഐറിസ്സിന്‌ നിറം നല്കുന്ന വര്‍ണകം ? മെലാനിന്‍
  • കണ്ണില്‍ പ്രവേശിക്കുന്ന അമിത പ്രകാശത്തെ ആഗിരണം ചെയ്യുന്നത്‌? മെലാനിന്‍
  • കണ്ണിലെ ആന്തരപാളി ? ദൃഷ്ടിപടലം (Retina)
  • പ്രകാശ ഗ്രാഹികള്‍ കാണപ്പെടുന്ന കണ്ണിന്റെ ഭാഗം ഏത് ‌? റെറ്റിന
  • “വസ്തുക്കളുടെ പ്രതിബിംബം രൂപപ്പെടുന്ന പാളി ? റെറ്റിന 
  • റെറ്റിനയില്‍ രൂപപ്പെടുന്ന പ്രതിബിംബത്തിന്‍റെ പ്രത്യേകതകള്‍ ? ചെറുത്‌, തലകീഴായത്‌
  • റെറ്റിനയില്‍ നിന്ന്‌ പ്രകാശ ഗ്രാഹികള്‍ ആരംഭിക്കുന്ന ഭാഗം ? അന്ധബിന്ദു
  • “വസ്തുക്കളെ കറുപ്പും വെളുപ്പുമായി കാണാൻ സഹായിക്കുന്ന ദൃഷ്ടിപടലത്തിലെ കോശങ്ങള്‍ ? റോഡ്‌ കോശങ്ങള്‍
  • മങ്ങിയ വെളിച്ചത്തില്‍ കാണാന്‍ സഹായിക്കുന്ന കോശങ്ങള്‍ ? റോഡ്‌ കോശങ്ങള്‍
  • റോഡ്‌ കോശങ്ങളിലെ വര്‍ണകം ? റൊഡോപ്സിന്‍
  • റോഡോപ്സിനില്‍ അടങ്ങിയിരിക്കുന്ന പ്രോടീന്‍ ? ഓപ്സിന്‍
  • നിറങ്ങള്‍ കാണാനും തീവ്രപ്രകാശത്തില്‍ കാണാനും സഹായിക്കുന്ന കോശങ്ങള്‍ ? കോണ്‍കോശങ്ങള്‍
  • “ഏത്‌ കോശങ്ങളുടെ അപര്യപ്തത മൂലമാണ്‌ മൂങ്ങക്ക്‌ പകല്‍ കണ്ണുകാണാത്തത്‌ ? കോണ്‍കോശങ്ങള്‍
  • കോണ്‍ കോശങ്ങളിലെ അടങ്ങിയിരിക്കുന്ന വര്‍ണ്ണ വസ്തു ? അയോഡോപ്സിന്‍ (ഫോട്ടോപ്സിന്‍)
  • അയഡോപ്സിന്റെ നിർമ്മാണത്തിന്‌ ആധാരമായ ജീനുകള്‍ കാണപ്പെടുന്നത്‌ ? X ക്രോമസോമില്‍
  • കണ്ണില്‍ കോണ്‍കോശങ്ങള്‍ ഏറ്റവും കൂടുതലുള്ള ഭാഗം ? പിതബിന്ദു (Yellow Spot)
  • വസ്തുക്കളെ സൂക്ഷിച്ചുനോക്കുമ്പോള്‍ പ്രതിബിംബം രൂപപ്പെടുന്ന ഭാഗം ? പീതബിന്ദു
  • കണ്ണില്‍ റോഡുകോശങ്ങളും കോണ്‍കോശങ്ങളും തീരെ കാണാത്ത ഭാഗം (കാഴ്ചശക്തി തീരെയില്ലാത്ത ഭാഗം) ? അന്ധബിന്ദു (Black Spot)
  • റോഡോപ്സിന്‍, അയോഡോപ്സിന്‍ (ഫോട്ടോപ്‌സിന്‍)എന്നിവയുടെ അടിസ്ഥാന ഘടകങ്ങള്‍ ? റെറ്റിനാല്‍, ഓപ്സിന്‍
  • റെറ്റിനയില്‍ നേത്രനാഡി സന്ധിക്കുന്നതെവിടെ ? അന്ധബിന്ദു
  • “ഷഡ്പദങ്ങളുടെ കണ്ണുകളിലെ പ്രകാശഗ്രാഹികള്‍ അറിയപ്പെടുന്നത്‌ ? ഒമാറ്റീഡിയ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

4 അഭിപ്രായങ്ങള്‍