Ticker

6/recent/ticker-posts

Header Ads Widget

നേത്രരോഗങ്ങള്‍

നേത്രരോഗങ്ങള്‍ / Eye Disorders and Diseases

  • മങ്ങിയ വെളിച്ചത്തില്‍ കാഴ്ചശക്തി കുറയുന്ന രോഗം അല്ലെങ്കില്‍ രാത്രി കണ്ണ്‌ കാണാന്‍ പറ്റാത്ത അവസ്ഥയാണ് ‌? നിശാന്ധത 
  • നിശാന്ധതയ്ക്ക്‌ കാരണമാവുന്നത്‌ ഏതു വിറ്റാമിന്റെ അപരൃാപതതയാണ് ? വിറ്റാമിന്‍ എ
  • വൃദ്ധരില്‍ നേത്രലെന്‍സ്‌ അതാര്യമാവുന്ന രോഗം ? തിമിരം (Cataract)
  • തിമിരം വന്നവര്‍ക്ക്‌ മാറ്റി വയ്ക്കപ്പെടുന്ന കണ്ണിന്റെ ഏത്‌ ഭാഗമാണ്‌ ? ലെന്‍സ്‌
  • പ്രായം കൂടുംതോറും ലെന്‍സിന്റെ സുതാര്യത നഷ്ടപ്പെടുന്ന അവസ്ഥ ? തിമിരം
  • ഇലാസ്തികത നഷ്ടപ്പെടുന്നതുമുലം അടുത്തുള്ള വസ്തുക്കളെ കാണാന്‍ കഴിയാത്ത അവസ്ഥ ? പ്രസ്‌ ബയോപ്പിയ (വെള്ളെഴുത്ത്‌)
  • പ്രായമായവരില്‍ പ്രസ്‌ ബയോപിയ പരിഹരിക്കാന്‍ ഉപയോഗിക്കുന്ന ലെന്‍സ്‌ ? കോണ്‍വെക്സ്‌ ലെന്‍സ്‌
  • നേത്ര ഗോളത്തിലെ മര്‍ദ്ദവര്‍ദ്ധന മൂലമുണ്ടാകുന്ന രോഗം ? ഗ്ലോക്കോമ
  • “ദീപങ്ങള്‍ ക്ക്‌ ചുറ്റും വര്‍ണ്ണ വലയങ്ങള്‍ ഉള്ളതായി തോന്നുന്ന വൈകല്യം ? ഗ്ലോക്കോമ
  •  നിശ്ശബ്ദനായ കാഴ്ചശക്തി അപഹാരി 'എന്നറിയപ്പെടുന്ന രോഗം? ഗ്ലോക്കോമ
  •  “അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാന്‍ കഴിയുകയും ദൂരെയുള്ളതിനെ വ്യക്തമായി കാണാന്‍ കഴിയാത്തതുമായ കാഴ്ചവൈകല്യം ? ഹ്രസ്വദൃഷ്ടി (Myopia)
  • “ഹ്രസ്വദൃഷ്ടി അഥവാ മയോപ്പിയയ്ക്ക്‌ കാരണമെന്ത്‌ ? നേത്രഗോളത്തിന്റെ നീളം കൂടുന്നത്‌
  • മയോപ്പിയ പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെന്‍സ്‌ ? കോണ്‍കേവ്‌ ലെന്‍സ്‌
  • “ഹ്രസ്വദൃഷ്ടി അഥവാ മയോപ്പിയ ഉള്ള വ്യക്തിയില്‍ പ്രതിബിംബം രൂപപ്പെടുന്നത്‌ ? റെറ്റിനയ്ക്ക്‌ മുന്‍പില്‍
  • ദൂരെയുള്ളതിനെ വ്യക്തമായി കാണുകയും അടുത്തുള്ളതിനെ വ്യക്തമായി കാണാന്‍ കഴിയാത്തതു മായ കാഴ്ചവൈകല്യം ? ദീര്‍ഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ)
  • “ദീര്‍ഘദൃഷ്ടി പരിഹരിക്കാന്‍ ഉപയോഗിക്കുന്ന ലെന്‍സ്‌ ? കോണ്‍വെക്സ്‌ ലെന്‍സ്‌
  • “ദീര്‍ഘദൃഷ്ടി ഉള്ള വ്യക്തിയില്‍ പ്രതിബിംബം രൂപപ്പെടുന്നത്‌ ? റെറ്റിനയ്ക്ക്‌ പിറകില്‍
  • ഹ്രസ്വദൃഷ്ടിയും ദീര്‍ഘദൃഷ്ടിയും ഉള്ള ഒരു വ്യക്തി ഉപയോഗിക്കേണ്ട ലെന്‍സ്‌ ? ബൈ ഫോക്കല്‍ ലെന്‍സ്‌
  • കോര്‍ണിയയുടെയോ നേത്ര ലെന്‍സിന്റെയോ വക്രതയില്‍ ഉണ്ടാകുന്ന വൈകല്യം നിമിത്തം ഉണ്ടാകുന്ന ന്യൂനതാ ? അസ്റ്റിഗ്മാറ്റിസം (വിഷമദൃഷ്ടി)
  • അസ്റ്റിഗ്മാറ്റിസം പരിഹരിക്കുന്നതിന്‌ ഉപയോഗിക്കുന്ന ലെന്‍സ്‌ ? Cylindrical lens
  • കേടുവന്ന കോര്‍ണിയ മാറ്റി തല്‍സ്ഥാനത്ത്‌ പ്രവര്‍ത്തനക്ഷമമായ കോര്‍ണിയ വെച്ചുപിടിപ്പിക്കുന്നത്‌ ? കെരാറ്റോപ്ലാസ്റ്റി
  • ആദ്യ കോര്‍ണിയ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക്‌ നേതൃത്വം നല്‍കിയത്‌ ? ഡോക്ടര്‍ എഡ്വേർഡ്‌ കൊണാര്‍ഡ്‌ സിം
  • “കണ്ണിലെ കൃഷ്ണമണി ഈര്‍പ്പരഹിതവും അതാര്യവുമായി തീരുന്ന അവസ്ഥ എന്താണ്‌ ? സീറോഫ്താല്മിയ (കണ്ണുനീരില്ലാത്ത അവസ്ഥ) 
  • നിറങ്ങള്‍ തരിച്ചറിയാൻ ‌ പറ്റാത്ത അവസ്ഥ ? വര്‍ണ്ണാന്ധത
  • വര്‍ണ്ണാന്ധത നിര്‍ണയിക്കാനുള്ള പരിശോധന ? ഇഷിഹാര
  • വര്‍ണാന്ധതയുള്ള വ്യക്തിക്ക്‌ തിരിച്ചറിയാന്‍ കഴിയാത്ത നിറങ്ങള്‍ ? ചുവപ്പ്‌, പച്ച
  • വര്‍ണാന്ധതയുള്ള വ്യക്തിക്ക്‌ തിരിച്ചറിയാന്‍ കഴിയുന്ന നിറം ? നീല
  • അണുബാധ മൂലം നേത്രാവരണത്തിന്‌ ബാധിക്കുന്ന രോഗം ? ചെങ്കണ്ണ്‌
  • "രണ്ട് കണ്ണുകളും ഒരേ വസ്തുവില്‍ കേന്ദ്രീകരിക്കുവാൻ കഴിയാത്ത അവസ്ഥാ ? കോങ്കണ്ണ്‌
  •  സെല്‍ഫോണ്‍, കമ്പ്യൂട്ടര്‍ തുടങ്ങിയ ഉപകരണങ്ങള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നതുമൂലം കണ്ണിനുണ്ടാകുന്ന പ്രശ്നം എന്ത്‌ പേരില്‍ അറിയപ്പെടുന്നു ? കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം
  • ദേശീയ അന്ധത നിവാരണ പദ്ധതി ആരംഭിച്ച വര്‍ഷം ? 1976

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍