Ticker

6/recent/ticker-posts

Header Ads Widget

Current Affairs - November 2020

 


Current Affairs 2020 November in Malayalam (Updated on 30-11-2020)

  • കേൾവി പരിമിതി നേരിടുന്നവർക്ക് ഡിജിറ്റൽ ഹിയറിങ് എയഡുകൾ വിതരണം ചെയ്യുന്നതിനായി അടുത്തിടെ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി - ശ്രവൺ
  • വനം വകുപ്പിന്റെ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിൽ അടുത്തിടെ ഇടം നേടിയത് - പഴശ്ശി ഗുഹ, കുരിശുമല
  • അടുത്തിടെ നാവിക സേന വിജയകരമായി പരീക്ഷിച്ച കപ്പൽ വേധ മിസൈൽ - ഉറാൻ (ഇന്ത്യൻ നേവിയുടെ INS കോരയിൽ നിന്നുമാണ് വിക്ഷേപിച്ചത് ) 
  • 2020 ലെ എഴുത്തച്ഛൻ പുരസ്കാരത്തിന് അർഹനായ വ്യക്തി - പോൾ സക്കറിയ  
  • ഇന്ത്യൻ വ്യോമയാന കമ്പനികളിലെ ആദ്യ വനിത സി.ഇ.ഒ.ആയി നിയമിതയായ വ്യക്തി - ഹർപ്രീത് സിങ് 
  • 2021 ലെ ടൈംസ് ഹയർ എജുക്കേഷൻ ആഗോള റാങ്കിങ്ങിൽ ഇടം നേടിയ കേരളത്തിലെ ഏക സർവ്വകലാശാല - കുസാറ്റ് ( കൊച്ചി , കളമശ്ശേരി ) 
  • സംസ്ഥാനത്തെ ആദ്യ എസ്കലേറ്റർ കം എലിവേറ്റർ കം ഫുട്ട് ഓവർ ബ്രിഡ്ജ് അടുത്തിടെ ഉദ്ഘാടനം ചെയ്തത് എവിടെ - കോഴിക്കോട് 
  • അടുത്തിടെ അന്തരിച്ച ലോക പ്രശസ്ത ജെയിംസ് ബോണ്ട് കഥാപാത്രത്തെ ആദ്യമായി വെള്ളിത്തിരയിൽ എത്തിച്ചു നടൻ - സർ ഷോൺ കോണറി (സ്ക്വാട്ടിഷ് താരം)
  • ന്യൂസിലാൻഡിൽ അടുത്തിടെ മന്ത്രിയായി നിയോഗിക്കപ്പെട്ട മലയാളി വനിത - പ്രിയങ്ക രാധാകൃഷ്ണൻ 
  • ന്യൂസിലാൻഡിൽ മന്ത്രി പദത്തിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരി - പ്രിയങ്ക രാധാകൃഷ്ണൻ 
  • കേരള ലോട്ടറി വകുപ്പിന്റെ പ്രവർത്തനത്തിനായി പുറത്തിറക്കിയ ആപ്പ് - ഭാഗ്യ കേരളം 
  • കേരകൃഷിയുടെ സമഗ്ര വികസനത്തിനായി 2020 -2021 ൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി - കേരഗ്രാം 
  • 2020 ലെ ഒ.വി.വിജയൻ സ്മാരക അവാർഡുകൾക്ക് അർഹരായ വ്യക്തികൾ - ടി.പത്മനാഭൻ ( മരയ, എന്റെ മുന്നാമത്തെ നോവൽ എന്നീ കഥാസമാഹാരങ്ങൾക്ക് ) സുഭാഷ് ചന്ദ്രൻ ( സമുദ്രശില എന്ന നോവലിന് ) അമൽരാജ് പാറമേൽ ( നാഗു സാഗുവ ഹാദിയലി എന്ന കഥയ്ക്ക് ) 
  • കേരളത്തിലെ ആദ്യ കൈത്തറി മ്യൂസിയം നിലവിൽ വന്ന ജില്ല - കണ്ണൂർ 
  • ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ ആദ്യ ഹരിത ടൂറിസം ചെക്പോസ്റ്റ് നിലവിൽ വന്ന പ്രദേശം - വാഗമൺ 
  • കേരളത്തിലെ ആദ്യ സംയോജിത പ്ലാസ്റ്റിക്ക് പാഴ്വസ്ത സംസ്കരണ കേന്ദ്രം നിലവിൽ വരുന്ന പ്രദേശം - കുറ്റിപ്പുറം (മലപ്പുറം)
  • കോവിഡ് കാലത്തെ മാതൃകാപരമായ പ്രവർത്തനത്തിന് ഏത് സംസ്ഥാനത്തിനാണ് അടുത്തിടെ വേൾഡ് ട്രാവൽ മാർട്ട് ലണ്ടൻ ഹൈലി കമൻഡഡ് അവാർഡ് ലഭിച്ചത് - കേരളം 
  • കേരള സംസ്ഥാന സഹകരണ മത്സ്യ വികസന ഫെഡറേഷൻ 2020 നവംബറിൽ ആരംഭിക്കുന്ന ഓൺലൈൻ മത്സ്യ വിപണന പദ്ധതി - ഫ്രഷ് മീൻ 
  • പുരുഷ ടെന്നീസിൽ 1000 മത്സര വിജയങ്ങൾ സ്വന്തമാക്കുന്ന 4 -ാമത്തെ താരം എന്ന നേട്ടം അടുത്തിടെ സ്വന്തമാക്കിയ സ്പെയിനിന്റെ ലോക 2 -ാം നമ്പർ താരം - റഫേൽ നദാൽ 
  • കേരളത്തിലെ ആദ്യത്തെ സമഗ്ര ഗാന്ധി മ്യൂസിയം നിലവിൽ വരുന്ന ജില്ല - ആലപ്പുഴ 
  • സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ അടുത്തിടെ നടത്തിയ സർവ്വേയിൽ 2050 ഓടെ ഏത് ജീവി വർഗ്ഗത്തിന് അനുയോജ്യമായ ആവാസ വ്യവസ്ഥയിൽ വൻ ഇടിവുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞർ പ്രവചിച്ചത് - തവിട്ട് നിറത്തിലുളള ഹിമാലയൻ കരടി 
  • മതം മതഭ്രാന്ത് മതേതരത്വം എന്ന പുസ്തകം രചിച്ച വ്യക്തി - കെ.ടി. ജലീൽ 
  • UNESCO World Biosphere Reserve Network ൽ അടുത്തിടെ ഇടം നേടിയ ഇന്ത്യയിലെ ദേശീയോദ്യാനം -  പന്ന ദേശീയോദ്യാനം ( മധ്യപ്രദേശ് ) 
  • കേരളത്തിലെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട അടുത്തിടെ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷൻ - ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ 
  • 2020 -ലെ കെ പി എസ് മേനോൻ പുരസ്കാരം ലഭിച്ചത് - ഡോ. എം ലീലാവതി
  • മലബാർ നേവൽ എക്സർസൈസിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ - ഇന്ത്യ, ജപ്പാൻ, യു എസ്, ഓസ്ട്രേലിയ
  • ലോക സുനാമി അവബോധ ദിനമായി ആചരിക്കുന്നത് - നവംബർ 5
  • ലെബനൻ പ്രധാനമന്ത്രിയായി നിയമിതനായത്  - സാദ് അൽ -ഹരീരി
  • യുനെസ്കോ ലോക ബയോസ്ഫിയർ ശൃംഖലയിൽ ഉൾപ്പെട്ട ഇന്ത്യയിലെ നാഷണൽ പാർക്ക് - പന്ന നാഷണൽ പാർക്ക് (മധ്യപ്രദേശ്)
  • ത്രിപുര സംസ്ഥാനത്തിൽ ഏതു പക്ഷിയെ വേട്ടയാടുന്നതാണ് നിരോധിച്ചത് - അമർ പരുന്തുകൾ
  • ഇ -വെഹിക്കിൾസിന് 100% നികുതി ഇളവ് ചെയ്യുന്ന സംസ്ഥാനം ഏത് - തമിഴ്നാട്
  • 46 -മത് അമേരിക്കൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതാര് - ജോ ബൈഡൻ
  • അമേരിക്കയിൽ വൈസ് പ്രസിഡണ്ട് സ്ഥാനത്തെത്തുന്ന ആദ്യ വനിത ആര് - കമല ഹാരിസ്
  • ഗാന്ധിജിയുടെ 151- മത് ജന്മദിനത്തോടനുബന്ധിച്ച് പുസ്തക സമാഹാരം പുറത്തിറക്കിയ രാജ്യം - നേപ്പാൾ
  • ലോകത്ത് ഏറ്റവും അധികം കാലം പ്രധാനമന്ത്രി പദത്തിൽ ഇരുന്നതാര് - ബഹറിൻ പ്രധാനമന്ത്രിയായ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ
  • ടാറ്റാ സാഹിത്യ പുരസ്കാരമായ ലൈഫ് ടൈം അച്ചീവ്മെന്റ് നേടിയ സാഹിത്യകാരൻ  - റസ്കിൻ ബോണ്ട്
  • പതിനേഴാമത്തെ ആസിയാൻ സമ്മിറ്റ് നടന്നത് - നവംബർ 12
  • മലയാളചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കുള്ള 2019 -ലെ ജെ സി ഡാനിയൽ പുരസ്കാരം ലഭിച്ചത് - ഹരിഹരൻ
  • കേരളത്തിൽ സ്ഥാപിതമായതിന്റെ തൊണ്ണൂറാം വർഷം ആചരിക്കുന്ന സ്ഥാപനം - കേരള കലാമണ്ഡലം
  • ദേശീയ ലീഗൽ സർവീസ് ദിനം  - നവംബർ 9
  • 2020 -ലെ ഐപിഎൽ ക്രിക്കറ്റ് കിരീടം നേടിയ ടീം - മുംബൈ ഇന്ത്യൻസ്
  • ഇന്ത്യയിലെ ആദ്യ ടയർ പാർക്ക്‌ നിലവിൽ വന്നത് എവിടെ - കൊൽക്കത്ത
  • റംസാൻ സൈറ്റിൽ ഇന്ത്യ പുതുതായി ഉൾപ്പെടുത്തിയ തടാകങ്ങൾ - ലോണാർ തടാകം (മഹാരാഷ്ട്ര) സൂർ സരോവർ (ആഗ്ര)
  • UN ഉപദേശകസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ നയതന്ത്രജ്ഞ - വിദിഷ മൈത്ര
  • സാഹിത്യത്തിനുള്ള ജെ സി ബി പ്രൈസ് നേടിയ മലയാള നോവലിസ്റ്റ് ആര് - എസ് ഹരീഷ്
  • സഹ്യ പർവ്വതത്തിലെ തെക്കേയറ്റത്തുള്ള നെയ്യാർ വനമേഖലയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം സസ്യം - കോളിയസ് അന്തോണി
  • മത്സ്യമേഖലയിലെ ജനങ്ങളുടെ ക്ഷേമത്തിനായി കേരള ഗവൺമെന്റിന്റെ പദ്ധതി - പരിവർത്തനം
  • ദേശീയ വിദ്യാഭ്യാസ ദിനം - നവംബർ 11
  • ഫ്രാൻസിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ലെജുൻ ഓഫ് ഓണർ നേടിയ ആദ്യ ഇന്ത്യൻ നടൻ  -  
  • സൗമിത്ര ചാറ്റർജി (ബംഗാളി അഭിനേതാവ്) (2020 നവംബർ 16 ന് അന്തരിച്ചു)
  • യുവർ ബെസ്റ്റ് ഡേ ഈസ് ടുഡേ എന്ന പുസ്തകത്തിന്റെ രചയിതാവ്  -  അനുപം ഖേർ
  • ഫോർമുല വൺ കാറോട്ട മത്സരത്തിൽ ഏഴാം ലോക കിരീടം നേടിത് - ലൂയി ഹാമിൽട്ടൺ
  • നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസ് നൽകുന്ന ഡോക്ടർ തുളസിദാസ് ജുഗ് അവാർഡ് 2020 -ൽ നേടിയത് - ഡോ. സതീഷ് മിശ്ര (മലേറിയ പാരസൈറ്റിനെ കുറിച്ചുള്ള പഠനത്തിന്)
  • ഒ വി വിജയൻ സ്മാരക സമിതിയുടെ രണ്ടാമത് സാഹിത്യ പുരസ്കാരം നേടിയത് - ടി പത്മനാഭൻ, സുഭാഷ് ചന്ദ്രൻ
  • ഡൽഹി മുഖ്യമന്ത്രി പരിസ്ഥിതി മലിനീകരണത്തിനെതിരെ ജനങ്ങൾക്ക് വിവരം നൽകുവാൻ വേണ്ടി പുറത്തിറക്കിയ ആപ്പ് - ഗ്രീൻ ഡൽഹി
  • ലോക ശൗചാലയ ദിനം - നവംബർ 19
  • രാഷ്ട്രീയ ഏകതാ ദിവസമായി ആചരിക്കുന്നത് - ഒക്ടോബർ 31 (സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനമാണ് ഒക്ടോബർ 31)
  • ഇന്റർനാഷണൽ ജേർണലിസ്റ്റ് ഓഫ് ദി ഇയർ പുരസ്കാരം 7 തവണ നേടിയ പ്രമുഖ ബ്രിട്ടീഷ് പത്രപ്രവർത്തകൻ - 
  • റോബർട്ട് ഫിസ്ക് (2020 നവംബർ രണ്ടിന് അന്തരിച്ചു)
  • മുംബൈ പോർട്ട് ട്രസ്റ്റിന്റെ ചെയർമാനായി നിയമിതനായത് - രാജീവ് ജലോട്ട
  • പതിനേഴാമത് ആസിയാൻ സമ്മിറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് - നരേന്ദ്ര മോദി
  • ഇന്ത്യയിലെ ആദ്യ സോളാർ മിനിയേച്ചർ ട്രെയിൻ ഉദ്ഘാടനം ചെയ്തത് എവിടെ - വേളി ടൂറിസ്റ്റ് വില്ലേജ്
  • സൂപ്പർ കമ്പ്യൂട്ടറുകളുടെ പട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ നിർമിത കമ്പ്യൂട്ടർ - പരം സിദ്ധി
  • 2020- ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം നേടിയത് - കെ സച്ചിദാനന്ദൻ
  • എ പ്രോമിസ്ഡ് ലാൻഡ് ആരുടെ ഓർമ്മക്കുറിപ്പുകളാണ് - ബരാക് ഒബാമ
  • ലോക ശിശു ദിനം - നവംബർ 20
  • 2020 ലെ ബുക്കർ പുരസ്കാരം ലഭിച്ചതാർക്ക് - ഡഗ്ലസ് സ്റ്റുവർട്ട് (സ്കോട്ടിഷ് എഴുത്തുകാരൻ)
  • ഡഗ്ലസ് സ്റ്റുവർട്ട് രചിച്ച 2020 ലെ ബുക്കർ പുരസ്കാരം ലഭിച്ച നോവൽ - ഷഗ്ഗി ബെയിൻ
  • ന്യൂയോർക്ക് ടൈംസ് ബുക്ക് റിവ്യൂ എഡിറ്റർമാർ തയ്യാറാക്കിയ 2020-ലെ 100 ശ്രദ്ധേയ പുസ്തകങ്ങളിൽ ഉൾപ്പെട്ട
  • ‘ജീൻ പെട്രോൾ ഓൺ ദ പർപ്പിൾ ലൈൻ’ എന്ന നോവൽ രചിച്ച മലയാളി - ദീപ ആനപ്പാറ (പാലക്കാട് സ്വദേശി)
  • വോഗ് ഇന്ത്യ മാഗസിന്റെ വുമൺ ഓഫ് ദ ഇയർ 2020 -ൽ ഇടംപിടിച്ച മലയാളികൾ - കെ കെ ശൈലജ ടീച്ചർ (ലീഡർ ഓഫ് ദി ഇയർ കാറ്റഗറി), ഗീതാ ഗോപിനാഥ് (ഗ്ലോബൽ തോട്ട് ലീഡർ ഓഫ് ദി ഇയർ കാറ്റഗറി)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍