Ticker

6/recent/ticker-posts

Header Ads Widget

ചട്ടമ്പിസ്വാമികള്‍

 ചട്ടമ്പിസ്വാമികള്‍

  • ചട്ടമ്പിസ്വാമി ജനിച്ചവര്‍ഷം ? 1853 ഓഗസ്റ്റ്‌ 25
  • ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥലം ? കൊല്ലൂര്‍ (കണ്ണമ്മൂല)
  • ചട്ടമ്പി സ്വാമികളുടെ വീട്ടുപേര്‌ ? ഉള്ളൂര്‍കോട്‌
  • ചട്ടമ്പിസ്വാമികളുടെ യഥാര്‍ത്ഥ പേരെന്ത് ? അയ്യപ്പന്‍
  • ചട്ടമ്പിസ്വാമികളുടെ ബാല്യകാല നാമം ? കുഞ്ഞന്‍പിള്ള
  • ചട്ടമ്പി സ്വാമികളുടെ ആദ്യ കാല ഗുരു ? പേട്ടയില്‍ രാമന്‍ പിള്ള ആശാന്‍
  • ചട്ടുമ്പിസ്വാമികളുടെ ഗുരു എന്നറിയപ്പെടുന്നത് ? തൈക്കാട്‌ അയ്യാ സ്വാമികള്‍
  • ഷണ്‍മുഖ ദാസന്‍ എന്നറിയപ്പെട്ടത്‌ ? ചട്ടമ്പി സ്വാമി
  • ചട്ടമ്പി സ്വാമിയെ ഷണ്‍മുഖ ദാസന്‍ എന്ന്‌ വിളിച്ചത്‌ ? തൈക്കാട്‌ അയ്യ
  • പ്രാചീനമലയാളത്തിന്റെ കര്‍ത്താവാര്‌ ? ചട്ടമ്പിസ്വാമികള്‍
  • അദ്വൈത ചിന്താപദ്ധതി എന്ന കൃതിയുടെ കര്‍ത്താവ്‌ ആര്‌ ? ചട്ടമ്പിസ്വാമികള്‍
  • ചട്ടമ്പിസ്വാമികളുടെ പ്രധാന ശിഷ്യന്‍ ആരായിരുന്നു ? ബോധേശ്വരന്‍
  • ശ്രീ ഭട്ടാരകന്‍, ശ്രീ ബാല ഭട്ടാരകന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന നവോത്ഥാന നായകന്‍ ? ചട്ടമ്പിസ്വാമി
  • കാവിയും കമണ്ഡലവും ഇല്ലാത്ത സന്യാസി എന്നറിയപ്പെട്ട നവോത്ഥാന നായകന്‍ ? ചട്ടമ്പിസ്വാമികള്‍
  • കാഷായം ധരിക്കാത്ത സന്യാസി എന്നറിയപ്പെടുന്നത് ? ചട്ടമ്പിസ്വാമികള്‍
  • സര്‍വ്വ വിദ്യാധിരാജ എന്ന പേര്‌ അറിയപ്പെട്ടത്‌ ? ചട്ടമ്പി സ്വാമി
  • സ്വാമി വിവേകാനന്ദന്‍ "മലബാറില്‍ ഞാന്‍ ഒരു യഥാര്‍ത്ഥ മനുഷ്യനെ കണ്ടു” എന്ന്‌ പറഞ്ഞത്‌ ആരെക്കുറിച്ചാണ്‌ ? ചട്ടമ്പി സ്വാമികളെ
  • തലപ്പന്തുകളികളില്‍ അഗ്രഗണ്യനായിരുന്ന സാമുഹ്യ പരിഷ്കര്‍ത്താവ്‌ ? ചട്ടമ്പിസ്വാമികള്‍
  • സര്‍വ്വജ്ഞനായ ഋഷി, പരിപൂര്‍ണ കലാനിധി എന്ന്‌ ശ്രീനാരായണ ഗുരു വിശേഷിപ്പിച്ചത്‌ ? ചട്ടമ്പിസ്വാമികള്‍
  • അയിത്തം,താലികെട്ട്‌ കല്യാണം , തിരണ്ടുകുളി തുടങ്ങിയ അനാചാരങ്ങള്‍ക്കെതിരെ പോരാടിയ നവോഥാന നായകന്‍ ? ചട്ടമ്പി സ്വാമികള്‍
  • തിരുവനന്തപുരത്തെ ഗവണ്‍മെന്‍റ്‌  സെക്രെട്രിയേറ്റിൽ  ഒരു ക്ലര്‍ക്ക്കായി ജീവിതം ആരംഭിച്ച നവോത്ഥാന നായകന്‍ ? ചട്ടമ്പി സ്വാമികള്‍
  • തിരുവതാംകൂര്‍ ദേവസ്വം വകുപ്പിന്‍റെ ക്ഷേത്രങ്ങളില്‍ ജന്തുബലി നിരോധിച്ചതിന്‌ കാരണക്കാരനായ നവോത്ഥാന നായകന്‍ ? ചട്ടമ്പി സ്വാമികള്‍
  • കേരളത്തില്‍ നില നിന്നിരുന്ന സാമൂഹ്യ ഉച്ച നീചത്വത്തിനെതിരെ പട്ടിസദ്യ സംഘടിപ്പിച്ചത്‌ ? ചട്ടമ്പി സ്വാമികള്‍
  • സ്വാമി വിവേകാനന്ദന്‌ ചിന്മുദ്രയുടെ മാഹാത്മൃത്തെ പറ്റി വിവരിച്ചുകൊടുത്ത സാമൂഹിക പരിഷ്കര്‍ത്താവ്‌ ? ചട്ടമ്പി സ്വാമികള്‍
  • ചട്ടമ്പി സ്വാമികള്‍ക്ക്‌ വിദ്യാധിരാജ എന്ന പേര്‌ നല്‍കിയത്‌ ? എട്ടരയോഗം
  • ചട്ടമ്പിസ്വാമികള്‍ പരിഷ്കരണ പ്രവര്‍ത്തനം നടത്തിയ കേരളീയ സമുദായം? നായര്‍
  • കേരള സര്‍ക്കാര്‍ ജീവ കാരുണ്യ ദിനമായി പ്രഖ്യാപിച്ചത്‌ ? ആഗസ്ത്‌ 25
  • ചട്ടമ്പിസ്വാമികള്‍ക്ക്‌ ജ്ഞാനോദയം ലഭിച്ച സ്ഥലം ഏത്‌ ? വടിവീശ്വരം
  • ചട്ടമ്പിസ്വാമി ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ വര്‍ഷം ഏത്‌ ? 1882
  • ചട്ടമ്പി സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയ വര്‍ഷം ഏത്‌ ? 1892
  • അവര്‍ണര്‍ക്കും വേദം പഠിക്കാം എന്ന്‌ സ്ഥാപിച്ച ചട്ടമ്പിസ്വാമികളുടെ കൃതിയേത്‌ ? വേദാധികാര നിരൂപണം
  • ക്രിസ്തുമതനിരൂപണം, ക്രിസ്തമതച്ചേദനം എന്നിവ ആരുടെ കൃതികളാണ്‌ ? ചട്ടമ്പി സ്വാമി
  • ബ്രഹ്മാനന്ദ ശിവയോഗിയുടെ മോക്ഷപ്രദീപം എന്ന കൃതിയെ എതിര്‍ത്ത്‌ ചട്ടമ്പിസ്വാമികള്‍ എഴുതിയ കൃതികള്‍ ? മോക്ഷപ്രദീപ ഖണ്ഡനം
  • നിജാനന്ദ വിലാസം എന്ന കൃതിയുടെ കര്‍ത്താവ് ?‌ ചട്ടമ്പി സ്വാമികള്‍
  • ചട്ടമ്പി സ്വാമികളുടെ സമാധിയെ തുടര്‍ന്ന്‌ പണ്ഡിറ്റ്‌ കറുപ്പന്‍ രചിച്ച വിലാപ കാവ്യം ? സമാധി സപ്താഹം
  • ചട്ടമ്പി സ്വാമികളുടെ സമാധിയെ തുടര്‍ന്ന്‌ ശ്രീ നാരായണ ഗുരു രചിച്ച വിലാപ കാവ്യം ? നവമഞ്ജരി
  • ചട്ടമ്പി സ്വാമി സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ ? പന്മന
  • ചട്ടമ്പി സ്വാമി സമാധിയായതെന്ന്‌ ? 1924 മെയ്‌ 2
  • ചട്ടമ്പി സ്വാമികള്‍ ശ്രീ നാരായണ ഗുരുവിനെ പരിചയപ്പെട്ടത്‌ എവിടെ വെച്ച് ? അണിയൂര്‍ ക്ഷേത്രം ,ചെമ്പഴന്തി (1882)
  • വിവേകാനന്ദന്‍ ചട്ടമ്പി സ്വാമികളെ കണ്ടു മുട്ടിയത്‌ ? എറണാകുളം (1892)
  • വിവേകാനന്ദനെ ചട്ടമ്പി സ്വാമികള്‍ക്ക്‌ പരിചയപെടുത്തിയത്‌ ? ഡോ. പല്‍പ്പു
  • ചട്ടമ്പി സ്വാമികളോടുള്ള ആദര സൂചകമായി ഇന്ത്യന്‍ തപാല്‍ വകുപ്പ്‌ പോസ്റ്റല്‍ സ്റ്റാമ്പ്‌ പുറത്തിറക്കിയ വർഷം ?  2014 ഏപ്രില്‍ 30
  • "തീ പോലുള്ള വാക്കുകള്‍ കത്തി പോകാത്തത്‌ ഭാഗ്യം" എന്ന്‌ ചട്ടമ്പി സ്വാമികളുടെ ഏത്‌ പുസ്തകത്തെ കുറിച്ചാണ്‌ വിവേകാനന്ദന്‍ അഭിപ്രായപ്പെട്ട്‌ ? വേദാധികാര നിരൂപണം
  • ചട്ടമ്പി സ്വാമികളുടെ സമാധി സ്ഥലത്തു സ്ഥാപിച്ചിരിക്കുന്ന ക്ഷേത്രം ? ശ്രീ ബാലഭട്ടാരകേശ്വര ക്ഷേത്രം

Click here for Free E-book (PSC Questions) about Chattampi Swamikal

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍