Ticker

6/recent/ticker-posts

Header Ads Widget

അയ്യങ്കാളി

അയ്യങ്കാളി

  • അയ്യങ്കാളി ജനിച്ചത്‌ എന്ന്‌ ? 1863 ഓഗസ്റ്റ്‌ 28
  • അയ്യങ്കാളി ജനിച്ച സ്ഥലം ? വെങ്ങാനൂര്‍
  • പുലയരാജ എന്ന്‌ അറിയപ്പെട്ടത്‌ ആര്‌ ? അയ്യങ്കാളി
  • അയ്യങ്കാളിയെ പുലയരുടെ രാജാവ്‌ എന്ന്‌ വിശേഷിപ്പിച്ചതാര്‌ ? മഹാത്മാഗാന്ധി
  • ഇന്ത്യയുടെ മഹാനായ പുത്രന്‍ എന്ന്‌ അയ്യങ്കാളിയെ വിശേഷിപ്പിച്ചത്‌ ആര്‌ ? ഇന്ദിരാഗാന്ധി
  • അയ്യങ്കാളിയുടെ പ്രതിമ തിരുവനന്തപുരത്ത്‌ അനാച്ഛാദനം ചെയ്യത്‌ ആര്‌ ? ഇന്ദിരാഗാന്ധി
  • ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി നേതാവായി വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി ആര്‌ ? അയ്യങ്കാളി
  • ഞാനിതാ പുലയ ശിവനെ പ്രതിഷ്ഠിക്കുന്നു എന്ന്‌ പറഞ്ഞത്‌ ആര്‌ ? അയ്യങ്കാളി 
  • ശ്രീമൂലം പ്രജാസഭയില്‍ അംഗമായ ആദ്യ ഹരിജന്‍ ആര്‌ ? അയ്യങ്കാളി ശ്രീമൂലം പ്രജാസഭയില്‍ തുടര്‍ച്ചയായി 28 വര്‍ഷം അംഗമായിരുന്ന കേരളത്തിലെ സാമൂഹിക പരിഷ്കര്‍ത്താവ്‌ ആര്‌ ? അയ്യങ്കാളി
  • പിന്നോക്ക ജാതിയില്‍ പെട്ട കുട്ടികള്‍ക്ക്‌ സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കാന്‍ സ്വാതന്ത്ര്യം നല്‍കിയ രാജാവ്‌ ആര്‌ ? ശ്രീമൂലം തിരുനാള്‍
  • പിന്നോക്ക ജാതിയില്‍ പെട്ട കുട്ടികള്‍ക്കുവേണ്ടി അയ്യങ്കാളി സ്കൂള്‍ സ്ഥാപിതമായത്‌ എവിടെ? വെങ്ങാനൂര്‍
  • പൊതുവഴിയിലൂടെ താഴ്ന ജാതിക്കാര്‍ക്ക്‌ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി അയ്യങ്കാളി നടത്തിയ സമരം ഏത്‌? വില്ലുവണ്ടി സമരം
  • വില്ലുവണ്ടി സമരം നടത്തിയ വര്‍ഷം ഏത്‌? 1893
  • കല്ലുമാല സമരം നടന്നവര്‍ഷം ഏത്‌ ? 1915
  • കല്ലുമാല പ്രക്ഷോഭത്തിന്റെ നേതാവ്‌ ആര്‌ ? അയ്യങ്കാളി 
  • കല്ലുമാല സമരം നടന്നത്‌ എവിടെ ? പെരിനാട്‌
  • പെരിനാട്ടു ലഹള എന്നറിയപ്പെടുന്ന സമരം ഏത്‌ ? കല്ലുമാല സമരം (1915)
  • തൊണ്ണൂറാമാണ്ട്‌ സമരം എന്നറിയപ്പെടുന്ന സമരം ഏത്‌ ? കര്‍ഷക സമരം
  • തൊണ്ണൂറാമാണ്ട്‌ സമരം നടന്നവര്‍ഷം ഏത്‌ ? 1915
  • തിരുവതാംകൂറില്‍ കര്‍ഷകത്തൊഴിലാളികളുടെ ആദ്യ പണിമുടക്ക്‌ സമരം നയിച്ചത്‌ ആര്‌ ? അയ്യങ്കാളി 
  • സാധുജന പരിപാലന സംഘം സ്ഥാപിച്ചവര്‍ഷം ? 1907
  • സാധുജന പരിപാലന സംഘത്തിന്‍റെ മുഖപത്രം ? സാധുജനപരിപാലിനി
  • ഇന്ത്യയില്‍ ആദ്യത്തെ ദളിത്‌ പത്രമായി അറിയപ്പെടുന്നത്‌ ? സാധുജന പരിപാലിനി
  • സാധുജന പരിപാലന സംഘം സ്ഥാപിച്ച നേതാവ്‌ ആര്‌ ? അയ്യങ്കാളി 
  • സാധുജന പരിപാലിനിയുടെ മുഖ്യപത്രാധിപര്‍ ആര്‌ ? ചെമ്പന്‍തറ കാളി ചോതി കറുപ്പന്‍
  • സാധുജനപരിപാലന സംഘത്തിന്‍റെ പേര്‌ പുലയമഹാസഭ എന്നാക്കിയ വര്‍ഷം? 1938
  • അയ്യങ്കാളി ശ്രീമൂലം പ്രജാസഭയില്‍ അംഗമായ വര്‍ഷം ഏത്‌. ? 1911
  • അയ്യങ്കാളി മരണമടഞ്ഞ വര്‍ഷം.? 1941 ജൂണ്‍ 18
  • അയ്യങ്കാളി സ്മാരകം സ്ഥിതിചെയ്യുന്നത്‌ എവിടെ ? വെങ്ങാനൂര്‍
  • ഇന്ത്യന്‍ തപാല്‍ വകുപ്പ്‌ അയ്യങ്കാളിയെ അനുസ്മരിച്ച്‌ സ്റ്റാമ്പ്‌ പുറത്തിറക്കിയ വര്‍ഷമേത്‌ ? 2002 ഓഗസ്റ്റ്‌ 12
  • അയ്യങ്കാളി നഗര തൊഴിലുറപ്പ്‌ പദ്ധതി ആരംഭിച്ചവര്‍ഷം ഏത്‌ ? 2010 
  • പുലയലഹള, ഊരൂട്ടമ്പലം ലഹള എന്നറിയപ്പെടുന്ന സമരം ? തൊണ്ണൂറാമാണ്ട്‌ സമരം
  • 1912 ലെ നെടുമങ്ങാട്‌ ചന്ത കലാപത്തിന്‌ നേതൃത്വം നല്‍കിയത്‌ ? അയ്യങ്കാളി
  • അയ്യങ്കാളിയെ ഗാന്ധിജി സന്ദര്‍ശിച്ച വര്‍ഷം ? 1937
  • ഇന്ത്യയിലാദ്യത്തെ കമ്മ്യൂണിസ്റ്റ്കാരന്‍ അയ്യങ്കാളിയാണന്ന്‌ അഭിപ്രായപ്പെട്ടത്‌ ? ഇ കെ നായനാര്‍
  • Ayyankali A Dalit Leader Of Organic Protest എന്ന കൃതി രചിച്ചതാര്‌ ? എം നിസാര്‍, മീന കന്തസ്വാമി
  • അയ്യന്‍കാളിയുടെ വചനങ്ങള്‍ ? ഞങ്ങടെ കുട്ടികളെ പഠിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഈ കാണായ പാടത്തെല്ലാം മുട്ടിപ്പുല്ല് മുളപ്പിക്കും 
  • അയ്യന്‍കാളിയുടെ പ്രതിമ രൂപകല്‍പന ചെയ്തത്‌ ആര്‌ ? ഇസ്രാ ഡേവിസ്‌
  • അയ്യന്‍കാളിയുടെ ശവകുടീരം അറിയപ്പെട്ടിരുന്നത്‌ ? പാഞ്ചജന്യം
  • അയ്യന്‍കാളിയുടെ ശ്രമഫലമായി ദളിതര്‍ക്ക്‌ പഠിക്കുവാനായി തിരുവനന്തപുരത്ത്‌ സ്ഥാപിച്ച ഹോസ്റ്റലില്‍ താമസിച്ചു പഠിച്ച്‌ പില്‍കാലത്ത്‌ ഇന്ത്യന്‍ രാഷ്ട്രപതിയായത്‌ ? കെ ആര്‍ നാരായണന്‍
  • അയ്യന്‍കാളി വെങ്ങാനൂരില്‍ കൂടിപള്ളിക്കൂടം ആരംഭിച്ചത്‌ ? 1905
  • ചാലിയം തെരുവു ലഹളയുടെ സൂത്രധാരന്‍ ? അയ്യന്‍കാളി
  • ആധുനിക ദളിതരുടെ പിതാവ്‌ ? അയ്യന്‍കാളി
  • അയ്യന്‍കാളിയുടെ പേരില്‍ ഒരു ചെയര്‍ ആരംഭിച്ച സര്‍വകലാശാല ? കേന്ദ്ര സര്‍വകലാശാല
  • തിരുവനന്തപുരം ഈരൂട്ടമ്പലം ഗ്രാമത്തില്‍ ദളിത്‌ പെണ്‍കുട്ടിയെ സ്കൂളില്‍ ചേര്‍ക്കാന്‍ അയ്യങ്കാളി കൊണ്ടുവന്നപ്പോള്‍ സവര്‍ണര്‍ സ്കൂള്‍ തീയിട്ടു നശിപ്പിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രക്ഷോപം അറിയപ്പെടുന്നത്‌ ? തൊണ്ണൂറാമാണ്ട്‌ ലഹള
  • സാധുജന പരിപാലിനി പത്രം പ്രസിദ്ധീകരിച്ചത്‌ ? സുദര്‍ശന പ്രസ്സ്‌

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍