Ticker

6/recent/ticker-posts

Header Ads Widget

ശബ്ദം - Sound


ശബ്ദം

  • ശബ്ദത്തെ കുറിച്ചുള്ള പഠനം ? അക്കൗസ്റ്റിക്സ്
  • ശബ്ദം ഉണ്ടാവാൻ കാരണം ? ഭൗതിക വസ്തുക്കളിലെ കമ്പനം
  • ശബ്ദം ഏത് രൂപത്തിലാണ് സഞ്ചരിക്കുന്നത് ? തരംഗരൂപത്തിൽ
  • സഞ്ചരിക്കാൻ മാധ്യമം ആവശ്യമുള്ള തരംഗങ്ങൾ ? യാന്ത്രികതരംഗങ്ങൾ
  • ഒരു യാന്ത്രികതരംഗത്തിന് ഉദാഹരണം? ശബ്ദതരംഗങ്ങൾ
  • സഞ്ചരിക്കാൻ മാധ്യമം ആവശ്യമില്ലാത്ത തരംഗങ്ങൾ ? വൈദ്യുത കാന്തിക തരംഗങ്ങൾ
  • അനു ദൈർഘ്യ തരംഗത്തിന് ഉദാഹരണം? ശബ്ദം
  • മനുഷ്യന്റെ ശ്രവണ പരിധി ? 20 മുതൽ 20,000 ഹെർട്സ് വരെ
  • മനുഷ്യന്റെ ശ്രവണ പരിധിയിലും (20 Hz) താഴ്ന്ന ശബ്ദം ? ഇൻഫ്രാസോണിക്
  • മനുഷ്യന്റെ ശ്രവണ പരിധിയിലും (20000Hz) ഉയർന്ന ശബ്ദം ? അൾട്രാസോണിക്
  • ശബ്ദപ്രവേഗത്തേക്കാൾ കുറഞ്ഞ വേഗത ? സബ് സോണിക്
  • ശബ്ദത്തെകൾ വേഗത കൂടിയത് ? സൂപ്പർസോണിക്
  • സൂപ്പർസോണിക് വിമാനങ്ങളുടെ വേഗത കണക്കാക്കുന്നത് ? മാക് നമ്പർ
  • ഒരു മാക് നമ്പർ = ശബ്ദപ്രവേഗത്തിന് തുല്യം
  • ശബ്ദത്തെക്കാൾ അഞ്ചിരട്ടിവേഗത ? ഹൈപ്പർസോണിക്
  • സംഗീതസ്വരത്തെകുറിച്ച് പഠിക്കാനുപയോഗിക്കുന്ന ഉപകരണം? സോണോമീറ്റർ
  • പദാർത്ഥത്തിന്റെ ഏതവസ്ഥയിലാണ് ശബ്ദത്തിന് പ്രവേഗം കൂടുതൽ ? ഖരാവസ്ഥയിൽ
  • മനുഷ്യനു ശ്രവണം സാധ്യമാകാത്തതും , നായ്ക്കളെ വിളിക്കാനുപയോഗിക്കുന്ന ഉപകരണം ? ഗാൾട്ടൺ വിസിൽ
  • 0° Cഊഷ്മാവ് വായുവിൽ ശബ്ദ പ്രവേഗം ? 333 മീറ്റർ/സെക്കന്റ്
  • സാധാരണ ഊഷ്മാവിൽ ശബ്ദവേഗത ? 340M/ Sec
  • ഊഷ്മാവ് കൂടുന്നതിനനുസരിച്ച് ശബ്ദപ്രവേഗം ? കൂടുന്നു
  • ബഹിരാകാശ സഞ്ചാരികൾ പരസ്പരം ആശയവിനിമയത്തിന് റേഡിയോ സംവിധാനം ഉപയോഗിക്കാൻ കാരണം? ശബ്ദം ശൂന്യതയിൽ സഞ്ചരിക്കില്ല കാരണം അതിത് മീഡിയം ആവര്യമാണ്
  • ശരീരത്തിലെ മുഴകൾ കണ്ടെത്താനും, മൂത്രാശയക്കല്ല് പൊടിച്ച് നീക്കം ചെയ്യാനും ഉപയോഗിക്കുന്നത്? അൾട്രാ സൗണ്ട് സ്കാനിംഗ്
  • ആന്തരിക അവയവങ്ങളുടെ നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ഉയർന്ന ആവൃത്തിയിലുള്ള ശബ്ദതരംഗം ? അൾട്രാസൗണ്ട്
  • അൾട്രാ സൗണ്ട് പുറപ്പെടുവിക്കാനും ,അതിന്റെ പ്രതിധ്വനി സ്വീകരിക്കാൻ കഴിയുന്ന ഉപകരണം? ട്രാൻസ്ഡ്യൂസർ
  • ശബ്ദത്തിന്റെ ശ്രവണ സ്ഥിരത? 1/10  സെക്കന്റ്
  • ശബ്ദത്തിന്റെ പ്രതിഫലം അറിയപ്പെടുന്നത് ? പ്രതിധ്വനി
  • പ്രതിധ്വനിക്ക് ശബ്ദ ശ്രോതസ്സും വസ്തുവും തമ്മിൽ ഉണ്ടാകേണ്ട കുറഞ്ഞ അകലം ? 17 മീറ്റർ
  • സിനിമാ തീയേറ്ററുകളുടെ ഭിത്തി പരുപരുത്തു നിർമ്മിക്കാൻ കാരണം ? പ്രതിധ്വനി ഒഴിവാക്കാൻ
  • ജലത്തിനടിയിൽ ശബ്ദം അളക്കാനുപയോഗിക്കുന്ന ഉപകരണം ? ഹൈഡ്രോഫോൺ
  • കേഴ്‌വിക്കുറവ് പരിഹരിക്കാനുപയോഗിക്കുന്ന ഉപകരണം? ഓഡിയോ ഫോൺ
  • ശബ്ദവേഗത ഏറ്റവും കൂടിയ മാധ്യമം ? സ്റ്റീൽ
  • സമുദ്ര ആഴം അളക്കാനും സമുദ്രത്തിന്റെ അടിയിലുള്ള വസ്തുക്കളുടെ സ്ഥാനം കണ്ടെത്താനും ഉപയോഗിക്കുന്ന ഉപകരണം?
  • സോണാർ (Sound Navigation and Ranging)
  • സോണാർ സിസ്റ്റത്തിൽ ഉപയോഗിച്ചിരിക്കുന്നത്? അൾട്രാസോണിക് തരംഗങ്ങൾ
  • ഡോപ്ളർ പ്രതിഭാസം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? ശബ്ദവുംമായി
  • വാഹന വേഗത കണ്ടു പിടിക്കാനുപയോഗിക്കാൻ സഹായിക്കുന്ന പ്രതിഭാസം ? ഡോപ്ളർ പ്രതിഭാസം
  • ഡോപ്ളർ പ്രതിഭാസം വിശദീകരിച്ചത് ? ക്രിസ്റ്റ്യൻ ആൻഡ്രിയാസ് ഡോപ്ളർ
  • വിവിധ വസ്തുക്കളിൽ തട്ടി ശബ്ദം ആവർത്തിച്ച് പ്രതിഫലിക്കുന്ന പ്രക്രിയ ? അനുരണനം
  • പ്രകാശരശ്മി ഉപയോഗിച്ച് ശബ്ദം സംപ്രേഷണം ചെയ്യുന്ന രീതി ? ഫോട്ടോഫോൺ
  • ഒരുസെക്കന്റിൽ വസ്തുവിനുണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണം ? ആവൃത്തി
  • ആവൃത്തിയുടെ യൂണിറ്റ് ? ഹെർട്സ്
  • ശബ്ദത്തിന്റെ സഞ്ചാര പാതയ്ക്ക് ലംബമായി യൂണിറ്റ് വിസ്തീർണ്ണത്തിൽ ഒരു സെക്കന്റിൽ കടന്നു പോകുന്ന ശബ്ദോർജ്ജത്തിന്റെ അളവ് ? ശബ്ദതീവ്രത
  • ശബ്ദത്തിന്റെ SI യൂണിറ്റ് ? വാട്സ് / മീറ്റർ സ്ക്വയർ
  • ശബ്ദതീവ്രത അളക്കുന്ന യൂണിറ്റ് ? ഡെസിബെൽ
  • ശബ്ദം ചെവിയിലുണ്ടാക്കുന്ന കേൾവിയുടെ നില ? ഉച്ചത
  • ഉച്ചതയുടെ യൂണിറ്റ് ? ഡെസിബെൽ
  • കേൾക്കുന്ന ശബ്ദത്തിന്റെ കൂർമ്മതയുടെ അളവ് ? സ്ഥായി ( ശ്രുതി )
  • ശബ്ദസ്ഥായി അളക്കുന്ന യൂണിറ്റ്? ടോണോ മീറ്റർ
  • കഷ്ടിച്ച് കേൾക്കാവുന്ന ശബ്ദം ? O -10 സെസിബെൽ
  • സാധാരണ ശബ്ദം ? 40 മുതൽ 60 ഡെസിബെൽവാര
  • പാർപ്പിട മേഖലയിൽ അനുവദനീയമായ ശബ്ദം ? പകൽ 50 ഡെസിബെൽ, രാത്രി 40 ഡെസിബെൽ
  • ചെവി അസ്വസ്ഥമാവുന്ന ശബ്ദ ഉച്ചത? 120 ഡെസിബലിനു മുകളിൽ
  • ശബ്ദ് മലിനീകരണത്തിനു കാരണമാവുന്ന ശബ്ദ ഉച്ചത? 90 ഡെസിബെലിനു മുകളിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍